റിയാദ്: സൗദി അറേബ്യയിൽ (Saudi Arabia) വീണ്ടും ഹൂതികളുടെ (Houthi movement) ഡ്രോൺ ആക്രമണം. ജിസാനിൽ അരാംകോ എണ്ണ കമ്പനിയുടെ ശാഖയിൽ ഉൾപ്പടെ നാലിടത്താണ് ആക്രമണം ഉണ്ടായത്. നാല് ഡ്രോണുകളാണ് ജിസാനിലേക്ക് വന്നത്. ജിസാനിൽ അരാംകോ കമ്പനി, ദർഫ്രാൻ അൽ ജനൂബ് പവർ സ്റ്റേഷൻ, അൽ ഷഫീഖിലെ ഡീസലിനേഷൻ പ്ലാന്‍റ് എന്നിവിടങ്ങളിലേക്കാണ് ഡ്രോൺ ആക്രമണം ഉണ്ടായത്. ഖാമിസ് മുഷെയ്തിലെ ഗാസ് സ്റ്റേഷനിലേക്കായിരുന്നു നാലാമത്തെ ഡ്രോൺ ആക്രമണം ഉണ്ടായത്. ഡ്രോൺ ആക്രമണത്തിന് പുറമെ ജിസാനിൽ മിസൈൽ ആക്രമണം ഉണ്ടായതായും റിപ്പോർട്ടുണ്ട്.
എന്നാൽ ഹൂതികളുടെ ഡ്രോൺ ആക്രമണത്തെ പരാജയപ്പെടുത്തിയതായി സൗദി സഖ്യസേന അവകാശപ്പെടുന്നു. ഡ്രോൺ ആക്രമണത്തിൽ ആളപയാമില്ല. മാർച്ച് പത്തിനും ഹൂതി വിമതസേന റിയാദിലെ എണ്ണ ശുദ്ധീകരണശാലയിലേക്ക് ആക്രമണം നടത്തിയിരുന്നു.
നേരത്തെ പ്രശ്നപരിഹാരത്തിനായി ജിസിസി വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കില്ലെന്ന് ഹൂതി വിമതർ അറിയിച്ചിരുന്നു. ഈ മാസം 29ന് റിയാദിൽവെച്ച് ചർച്ച നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ഹൂതികൾ പിൻമാറിയതോടെ ചർച്ച നടക്കാനിടയില്ല.
Summary- Drone strike by Houthi movement again in Saudi Arabia. The bomber struck in Jizan,Four drones came to Jizan. The drone strikes targeted the Aramco Company in Jizan, the Darfran Al Janoub Power Station and the desalination plant in Al Shafiq. The fourth drone strike was on a gas station in Khamis Mushait. In addition to the drone strike, there were reports of missile strikes in Jizan.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.