• HOME
 • »
 • NEWS
 • »
 • gulf
 • »
 • പാർപ്പിക്കാൻ ഒരുക്കങ്ങൾ തുടങ്ങി; പക്ഷേ പ്രവാസികളെ എങ്ങനെ കൊണ്ടുവരും?

പാർപ്പിക്കാൻ ഒരുക്കങ്ങൾ തുടങ്ങി; പക്ഷേ പ്രവാസികളെ എങ്ങനെ കൊണ്ടുവരും?

പ്രവാസികളെ എങ്ങനെ, എപ്പോൾ കൊണ്ടുവരുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ലോക്ക്ഡൗൺ അവസാനിക്കുന്ന മെയ് മൂന്നിന് മുൻപുതന്നെ പ്രവാസികളെ നാട്ടിലെത്തിക്കാൻ നീക്കം ആരംഭിച്ചതായി മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ചില ഗൾഫ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ സംബന്ധിച്ച് ഇതുവരെയും വ്യക്തത വന്നിട്ടില്ല.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  തിരുവനന്തപുരം: വിദേശരാജ്യങ്ങളിൽ നിന്ന് മലയാളികൾ കൂട്ടമായി തിരിച്ചെത്തിയാൽ അവരെ സുരക്ഷിതമായി ക്വാറന്റൈനിൽ പാർപ്പിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. തദ്ദേശവകുപ്പിന്റെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ ആരംഭിച്ചത്. എന്നാൽ, പ്രവാസികളെ എങ്ങനെ, എപ്പോൾ കൊണ്ടുവരുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ലോക്ക്ഡൗൺ അവസാനിക്കുന്ന മെയ് മൂന്നിന് മുൻപുതന്നെ പ്രവാസികളെ നാട്ടിലെത്തിക്കാൻ നീക്കം ആരംഭിച്ചതായി മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ചില ഗൾഫ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ സംബന്ധിച്ച് ഇതുവരെയും വ്യക്തത വന്നിട്ടില്ല.
  പ്രവാസികളെ തിരിച്ചു കൊണ്ടുവരുന്നതു സംബന്ധിച്ചു കേന്ദ്രത്തിന്റെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. അവരെ കൊണ്ടുവരണമെന്ന ആവശ്യം സംസ്ഥാനം നേരത്തേ തന്നെ കേന്ദ്രത്തെ അറിയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

  ദിവസേന എത്ര പേർക്ക് വരാൻ കഴിയും ?

  കേന്ദ്രസർക്കാരിന്റെ അന്തിമതീരുമാനം ഉണ്ടായാൽ പ്രതിദിനം 6000 പേരെങ്കിലും സംസ്ഥാനത്ത് എത്തുമെന്നാന്ന് നിഗമനം. സർവീസുകൾ നിർത്തിവയ്ക്കുന്നതിനുമുൻപ് പ്രതിദിനം കേരളത്തിലെത്തിയിരുന്നത് 90നും 100നും ഇടയ്ക്ക് രാജ്യാന്തര വിമാനങ്ങളാണ്. 18,000 സീറ്റുകളാണ് ശരാശരി ഉണ്ടായിരുന്നത്. സർവീസ് പുനരാരംഭിച്ചാലും കോവിഡ് സുരക്ഷയുടെ ഭാഗമായി വിമാനത്തിൽ മൂന്നിലൊന്ന് യാത്രക്കാരെ മാത്രമേ അനുവദിക്കൂ എന്നാണു സൂചന. ഇതുപ്രകാരമാണ് പ്രതിദിനം 6000 പേർ ദിവസവും എത്തുമെന്ന കണക്ക്.സംസ്ഥാനത്ത് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നീ വിമാനത്താവളങ്ങളിൽ നിന്നാണ് വിവിധ ഗൾഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് സർവിസ് ഉണ്ടായിരുന്നത്.

  You may also like:ജോലിക്ക് കിട്ടിയ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്; മാതൃകയായി മലപ്പുറത്തെ അതിഥി തൊഴിലാളികൾ [PHOTOS]കുവൈറ്റിൽ പൊതുമാപ്പ് ലഭിച്ച് മടങ്ങുന്നവർക്കു എമർജൻസി സർട്ടിഫിക്കറ്റുകൾ സൗജന്യം; പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ [NEWS]നാല് ജില്ലകളിൽ കർശന നിയന്ത്രണം തുടരും; ജില്ലകളെ നാലായി തിരിക്കും [PHOTO]

  എത്ര പേരുണ്ട് ഗൾഫിൽ ?

  സംസ്ഥാന സർക്കാരിനു വേണ്ടി സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് നടത്തിയ പഠനപ്രകാരം 21 ലക്ഷത്തിലേറെ മലയാളികളാണ് വിദേശരാജ്യങ്ങളിലുള്ളത്. ഇതിൽ 18.93 ലക്ഷം പേർ യു എ ഇ, സൗദി അറേബ്യ, ഒമാൻ, കുവൈറ്റ്, ഖത്തർ, ബഹ്‌റൈൻ എന്നീ ഗൾഫ് രാജ്യങ്ങളിലാണ്. അനൗദ്യോഗിക കണക്കുകൾ പ്രകാരം ഗൾഫിൽ 25 ലക്ഷത്തോളം മലയാളികളുണ്ട്.

  കണക്കുകൾ എന്ത് പറയുന്നു ?

  പ്രവാസികൾക്കായി നോർക്ക ഒരുക്കിയ ഡിജിറ്റൽ പ്ലാറ്റ്ഫോമിലെ വിവരങ്ങൾ പ്രകാരം ഒരു ലക്ഷത്തിലേറെ പേർ എത്തുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. ഇപ്പോൾ കഴിയുന്ന രാജ്യങ്ങളിൽ പരിശോധന നടത്തി കോവിഡ് ഇല്ലെന്നു സ്ഥിരീകരിച്ച ശേഷമേ യാത്രയ്ക്ക് അനുമതി നൽകൂ. സംസ്ഥാന സർക്കാരിന്റെ ഡിജിറ്റൽ പാസും നിർബന്ധമാക്കും. വിമാനത്താവളങ്ങളിൽ പരിശോധന നടത്തി കോവിഡ് കെയർ ഹോമുകളിലെത്തിക്കുകയും ഫലം നെഗറ്റീവ് ആയാൽ വീടുകളിൽ ക്വാറന്റൈൻ അനുവദിക്കുകയും ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

  മുൻഗണനാക്രമം എന്താകും ?

  കേന്ദ്ര സർക്കാരിന്റെ തീരുമാനം വന്നാൽ പ്രവാസികളെ മുൻഗണനാക്രമത്തിൽ വിവിധ ഘട്ടങ്ങളായാകും തിരികെയെത്തിക്കുക. രോഗികൾ, സ്ത്രീകൾ, വയോധികർ, കുട്ടികൾ എന്നിവർക്കായിരിക്കും മുൻഗണന. കോവിഡ് സമൂഹവ്യാപനമുണ്ടായാൽ നിരീക്ഷണത്തിൽ പാർപ്പിക്കാനും മറ്റുമായി സർക്കാർ 2 ലക്ഷത്തിലേറെ മുറികൾ സജ്ജമാക്കുന്നുണ്ട്. ക്വാറന്റൈൻ കേന്ദ്രങ്ങൾ ഒരുക്കുന്നതിനായി കെട്ടിടങ്ങൾ വിട്ടുനൽകാമെന്ന് സന്നദ്ധ സംഘടനകളും വിദ്യാഭ്യാസസ്ഥാപനങ്ങളും സർക്കാരിനെ അറിയിച്ചിട്ടുണ്ട്.

  ക്വാറന്റൈൻ എന്താകും ?

  മടങ്ങിയെത്തുന്ന പ്രവാസികൾക്ക് മൂന്നു തരത്തിലുള്ള ക്വാറന്റൈൻ കേന്ദ്രങ്ങളാകും സംസ്ഥാനം ഒരുക്കുക. ബന്ധുക്കൾക്കു പോലും രോഗപ്പകർച്ചയുണ്ടാവില്ലെന്ന് ഉറപ്പാക്കി ആദ്യ 14 ദിവസം വീട്ടിൽ തന്നെ തങ്ങാൻ സൗകര്യമുള്ളവർക്ക് അങ്ങനെ കഴിയാം. ആരോഗ്യപ്രവർത്തകർ വീടു സന്ദർശിച്ചു സുരക്ഷ ഉറപ്പുവരുത്തും. വിമാനത്താവളത്തിനു സമീപം ആരോഗ്യവകുപ്പു കണ്ടെത്തിയ ഹോട്ടലുകളിൽ സ്വന്തം ചെലവിൽ കഴിയാമെന്നതാണ് രണ്ടാമത്തേത്. സർക്കാർ ചെലവിൽ താമസം, ഭക്ഷണം, മരുന്ന് എന്നിവ ലഭിക്കുന്ന പ്രത്യേക കേന്ദ്രങ്ങളാണ് മൂന്നാമത്തേത്.  Published by:Rajesh V
  First published: