വന്ദേ ഭാരത് രണ്ടാം ഘട്ടത്തിൽ കൊച്ചിയിലെത്തുന്നത് 19 വിമാനങ്ങൾ; ഷെഡ്യൂൾ ഇങ്ങനെ

Last Updated:

എയർ ഇന്ത്യ എക്സ്പ്രസ് ഒമ്പതും എയർ ഇന്ത്യ പത്തും സർവീസുകൾ നടത്തും.

കൊച്ചി: കോവിഡ് പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിൽ മടക്കി എത്തിക്കാനുള്ള വന്ദേഭാരത് ദൗത്യത്തിന്റെ രണ്ടാം ഘട്ടത്തിൽ കൊച്ചി അ‌ന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്നത് 19 വിമാനങ്ങൾ. ഗൾഫ് രാജ്യങ്ങളെ കൂടാതെ അ‌മേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നും സർവീസുകളുണ്ട്.
മെയ് 16 മുതൽ ജൂൺ മൂന്ന് വരെയാണ് വന്ദേ ഭാരത് രണ്ടാംഘട്ടം. എയർ ഇന്ത്യ എക്സ്പ്രസിനൊപ്പം എയർ ഇന്ത്യയും വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമാകും. എയർ ഇന്ത്യ എക്സ്പ്രസ് ഒമ്പതും എയർ ഇന്ത്യ പത്തും സർവീസുകൾ നടത്തും.
advertisement
രണ്ടാംഘട്ടത്തിൽ കൊച്ചിയിൽ ആദ്യമായെത്തുന്നത് 16ന് ​വൈകിട്ട് ദുബായിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ്. രണ്ടാംഘട്ടത്തിലെ എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവീസുകൾ മെയ് 23ന് അ‌വസാനിക്കും. 19ന് ദമാമിൽ നിന്ന് സർവീസ് ആരംഭിക്കുന്ന എയർ ഇന്ത്യയുടെ സർവീസുകൾ ജൂൺ മൂന്ന് വരെ തുടരും.
ദുബായ്, അ‌ബുദാബി, മസ്ക്കറ്റ്, ദോഹ, ക്വലാലംപൂർ എന്നിവിടങ്ങളിൽ നിന്ന് വിമാനങ്ങൾ നേരിട്ട് കൊച്ചിയിലെത്തും.
​എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ:
advertisement
​എയർ ഇന്ത്യ സർവീസുകൾ:
മലയാളം വാർത്തകൾ/ വാർത്ത/Corona/
വന്ദേ ഭാരത് രണ്ടാം ഘട്ടത്തിൽ കൊച്ചിയിലെത്തുന്നത് 19 വിമാനങ്ങൾ; ഷെഡ്യൂൾ ഇങ്ങനെ
Next Article
advertisement
Horoscope January 13 | തെറ്റിദ്ധാരണകൾ ഒഴിവാക്കുക; ആശയവിനിമയം മെച്ചപ്പെടും: ഇന്നത്തെ രാശിഫലം
Horoscope January 13 | തെറ്റിദ്ധാരണകൾ ഒഴിവാക്കുക; ആശയവിനിമയം മെച്ചപ്പെടും: ഇന്നത്തെ രാശിഫലം
  • ആശയവിനിമയവും വ്യക്തിത്വവും മെച്ചപ്പെടാൻ അവസരമുണ്ടാകുമെന്ന് പറയുന്നു

  • വെല്ലുവിളികൾ നേരിടുന്ന രാശിക്കാർക്ക് ക്ഷമയും ആത്മപരിശോധനയും

  • പോസിറ്റീവ് ചിന്തയും ശരിയായ മനോഭാവവും മികച്ച അനുഭവങ്ങൾ നൽകും

View All
advertisement