ഇന്ത്യക്കാർക്ക് യുഎഇയോട് പ്രിയമേറുന്നു? ജിസിസി രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാര്‍ 90 ലക്ഷം കടന്നതായി റിപ്പോർട്ട്

Last Updated:

യുഎഇ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാർ ജോലി ചെയ്യുന്നത് സൗദി അറേബ്യയിലാണ്.

ദുബായ്: ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 90 ലക്ഷം കടന്നതായി റിപ്പോർട്ട്. ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് ആണ് ഇന്നലെ പാർലമെന്റിൽ ഈ വിവരം അറിയിച്ചത്. ഉയർന്ന യോ​ഗ്യത ആവശ്യമായ ഹെൽത്ത്‌കെയർ, ഇൻഫർമേഷൻ ടെക്‌നോളജി, ഫിൻടെക്, ബാങ്കിങ് തുടങ്ങി ക്ലീനർ, വീട്ടുജോലിക്കാർ, ഇലക്‌ട്രീഷ്യൻ തുടങ്ങിയ തൊഴിലുകളിൽ വരെ ഇന്ത്യക്കാർ ജോലി ചെയ്യുന്നതായി മന്ത്രി അറിയിച്ചു.
ജിസിസിയിൽ ഇന്ത്യയിൽ നിന്നും തൊഴിലന്വേഷിക്കുന്നവർക്ക് ഏറ്റവും പ്രിയപ്പെട്ട ഇടമാണ് യുഎഇ. 3.55 ദശലക്ഷം ഇന്ത്യക്കാരാണ് യുഎഇയിലുള്ളത്. യുഎഇ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാർ ജോലി ചെയ്യുന്നത് സൗദി അറേബ്യയിലാണ്. പാർലമെന്റിന്റെ അധോസഭയായ ലോക്‌സഭയിലെ അംഗങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി പറഞ്ഞു.
ALSO READ: യുഎഇയില്‍ സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് വരുന്നു
10 ലക്ഷം ഇന്ത്യക്കാർ കുവൈത്തിൽ ജീവിക്കുന്നു. ജിസിസിയിലെ മറ്റ് രാജ്യങ്ങളിൽ ഇന്ത്യക്കാരുള്ളത് ആറെണ്ണത്തിൽ മാത്രമാണ്. ഈ വർഷം ജൂൺ 30 വരെ 180,000 പേർക്ക് ഇന്ത്യ എമിഗ്രേഷൻ ക്ലിയറൻസ് അനുവദിച്ചു. വിദ്യാഭ്യാസ യോ​ഗ്യത പത്താം ക്ലാസ്സിൽ താഴെയുള്ള ഇന്ത്യക്കാർക്ക് സർക്കാരിൽ നിന്നുള്ള എമിഗ്രേഷൻ ക്ലിയറൻസ് വേണ്ടതുണ്ട്. നഴ്‌സുമാർ പോലുള്ള ചില തൊഴിലുകൾക്കും വിദേശത്ത് ജോലി ഏറ്റെടുക്കാൻ അത്തരം ക്ലിയറൻസ് ആവശ്യമാണ്.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ഇന്ത്യക്കാർക്ക് യുഎഇയോട് പ്രിയമേറുന്നു? ജിസിസി രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാര്‍ 90 ലക്ഷം കടന്നതായി റിപ്പോർട്ട്
Next Article
advertisement
Kerala Weather Update| കേരളത്തിൽ മഴയ്ക്ക് ശമനം; കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം
Kerala Weather Update|കേരളത്തിൽ മഴയ്ക്ക് ശമനം; കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം
  • കേരളത്തിൽ അടുത്ത 5 ദിവസത്തേക്ക് നേരിയ മഴയ്ക്ക് മാത്രമാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

  • തിരുവനന്തപുരത്ത് 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് INCOIS മുന്നറിയിപ്പ് നൽകി.

  • കടലാക്രമണ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് നിർദേശം.

View All
advertisement