Kuwait Emir Sheikh Sabah| കുവൈറ്റ് അമീർ വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്
- Published by:Rajesh V
- news18-malayalam
Last Updated:
91 കാരനായ അമീറിനെ കഴിഞ്ഞ ശനിയാഴ്ച ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.
കുവൈറ്റ് സിറ്റി: കുവൈറ്റ് അമീർ ഷേയ്ഖ് സബാഹ് അൽ അഹമദ് അൽ ജാബിർ അൽ സബാഹിനെ വിദഗ്ധ ചികിത്സക്കായി അമേരിക്കയിലേക്ക് കൊണ്ടുപോയി. കുവൈറ്റ് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
91 കാരനായ അമീറിനെ കഴിഞ്ഞ ശനിയാഴ്ച വൈദ്യ പരിശോധനക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തെ ചികിത്സിക്കുന്ന വിദഗ്ധ ഡോക്ടർമാരുടെ ഉപദേശത്തെ തുടർന്നാണു തുടർ ചികിത്സക്കും ബന്ധപ്പെട്ട ആരോഗ്യ പരിശോധനകൾക്കുമായി അമേരിക്കയിലേക്ക് കൊണ്ടുപോയത്.
TRENDING:'കോവിഡ് രോഗിയുടെ മൃതദേഹത്തിന് മേല്‍ രോഗമില്ലാത്തയാളുടെ മൃതദേഹം വെച്ചു:' വി.വി രാജേഷ് [NEWS]Covid19|സാഹചര്യം ഗുരുതരം; സമ്പൂർണ ലോക്ക്ഡൗൺ പരിഗണിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി [NEWS]Covid 19 in Kerala| സംസ്ഥാനത്ത് പുതിയതായി 51 ഹോട്ട്സ്പോട്ടുകൾ കൂടി; ആകെ 397 ഹോട്ട്സ്പോട്ടുകൾ [NEWS]
നേരത്തെ കുവൈറ്റിലെ കിരീടാവകാശിയായ ഷേയ്ഖ് നവാഫ് അൽ അഹമ്മദ് അൽ സബാഹ് താൽക്കാലിക ഭരണ ചുമതല ഏറ്റെടുത്തിരുന്നു. കഴിഞ്ഞ വർഷം ഔദ്യോഗിക സന്ദർശനത്തിടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഷേയ്ഖ് സബാഹിനെ അമേരിക്കയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
Location :
First Published :
Jul 23, 2020 7:54 AM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
Kuwait Emir Sheikh Sabah| കുവൈറ്റ് അമീർ വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്







