Kuwaitisation| പൊതുമേഖലയിൽ ജോലി ചെയ്യുന്ന 1183 പ്രവാസി തൊഴിലാളികളുടെ തൊഴിൽ കരാർ കുവൈറ്റ് റദ്ദാക്കുന്നു
- Published by:Gowthamy GG
- news18-malayalam
Last Updated:
48 ഓളം സർക്കാർ ഏജൻസികളിൽ ജോലി ചെയ്യുന്നവരുടെ കരാറാണ് റദ്ദാക്കുന്നത്.
കുവൈറ്റ്സിറ്റി: പൊതുമേഖലയിൽ ജോലി ചെയ്യുന്ന 1183 പ്രവാസി തൊഴിലാളികളുടെ തൊഴിൽ കരാർ കുവൈറ്റ് റദ്ദാക്കിയേക്കും. 48 ഓളം സർക്കാർ ഏജൻസികളിൽ ജോലി ചെയ്യുന്നവരുടെ കരാറാണ് റദ്ദാക്കുന്നത്. കുവൈറ്റിലെ ഒരു പത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
നടപ്പ് സാമ്പത്തിക വർഷത്തെ (2020/2021) ബജറ്റ് പദ്ധതിയുടെ ഭാഗമായിട്ടാണ് നടപടി എന്നാണ് സൂചന. കുവൈറ്റൈസേഷൻ നടപ്പാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഇതിൻറെ ഭാഗമായി പൊതുമേഖലയിലെ ജോലികളിൽ കുവൈറ്റിലെ പൗരന്മാരെ കൂടുതലായി ഉൾപ്പെടുത്തിയേക്കും.
പതിനഞ്ച് സർക്കാർ ഏജൻസികൾ തൊഴിൽ കരാറുകൾ മരവിപ്പിച്ചതായാണ് സൂചന. 626 പ്രവാസികളെയാണ് ഇത് ബാധിച്ചിരിക്കുന്നത്. വൈദ്യുതി മന്ത്രാലയമാണ് ഏറ്റവും കൂടുതൽ കരാറുകൾ റദ്ദാക്കിയത്. 130 കരാറുകളാണ് വൈദ്യുതി മന്ത്രാലയം റദ്ദാക്കിയത്. പ്രവാസികളെ കുറയ്ക്കുന്നതിന് വിവിധ പദ്ധതികൾ സമർപ്പിച്ചിട്ടുണ്ടെന്നാണ് സൂചന.
advertisement
അതേസമയം പ്രവാസികളെ പെട്ടെന്ന് ഒഴിവാക്കുന്നത് സ്വകാര്യ മേഖല, റിയൽ എസ്റ്റേറ്റ് എന്നിവയെ പ്രതികൂലമായി ബാധിക്കുമെന്ന് ദേശീയ അസംബ്ലി മാനവ വിഭവശേഷി സമിതി കഴിഞ്ഞ ആഴ്ച അഭിപ്രായപ്പെട്ടു.
Location :
First Published :
August 23, 2020 5:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
Kuwaitisation| പൊതുമേഖലയിൽ ജോലി ചെയ്യുന്ന 1183 പ്രവാസി തൊഴിലാളികളുടെ തൊഴിൽ കരാർ കുവൈറ്റ് റദ്ദാക്കുന്നു


