റിയാദിൽ നിന്ന് നാട്ടിലേക്ക് പോകാൻ വിമാനത്തിൽ കയറിയിരിക്കവേ കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കണ്ണൂർ മലപ്പട്ടം സ്വദേശി മരിയാക്കണ്ടി മുഹമ്മദ് (54) ആണ് മരിച്ചത്. . റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിൽ നിന്ന് വെള്ളിയാഴ്ച രാവിലെ 11.30-ഓടെയാണ് മുഹമ്മദ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കയറിയത്.
എയർപോട്ടിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി വിമാനത്തിൽ കയറി പറന്നുയർന്നാൻ കാത്തിരിക്കുന്നതിനിടയിലായിരുന്നു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ ഡോക്ടർമാർ എത്തി പരിശോധിച്ച് അടുത്തുള്ള കിംഗ് അബ്ദുല്ല ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
11.40 നായിരുന്നു എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. ഇത് നാൽപ്പത്തിയഞ്ച് മിനുട്ടോളം വൈകിയിരുന്നു. ഇതിനിടയിലായിരുന്നു ദേഹാസ്വാസ്ഥ്യം. കിംഗ് അബ്ദുള്ള ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. നടപടിക്രമങ്ങൾക്കു ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
Also Read- ഗൃഹപ്രവേശനത്തിനായി നാട്ടിലെത്തിയ പ്രവാസി യുവാവ് ടിപ്പർ ലോറിയിടിച്ച് മരിച്ചു
പതിനൊന്ന് മാസം മുമ്പാണ് മുഹമ്മദ് അവസാനമായി നാട്ടിലെത്തിയത്. നസീമ, നസീബ എന്നിവർ ഭാര്യമാരാണ്. മക്കൾ: നസീഹത്ത്, മുഹമ്മദ് റാഹിദ്, സഹദ്. സഹോദരങ്ങൾ: ജബ്ബാർ, ഹസൈനാർ, ആമിന, നബീസ, ഖദീജ, കുഞ്ഞാതു, ഹൈറുന്നിസ, മറിയം.
Also Read- വീട് പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞുവീണ് എട്ടുവയസ്സുകാരി മരിച്ചു; മൂന്ന് കുട്ടികള്‍ക്ക് പരിക്ക്
35 വർഷമായി റിയാദിൽ പ്രവാസിയാണ് മുഹമ്മദ്. റിയാദിൽ നിന്ന് 200 കിലോമീറ്റർ അകലെ മജ്മഅയിൽ ലഘുഭക്ഷണശാല നടത്തി വരികയായിരുന്നു. മൂന്നാഴ്ച മുമ്പ് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായിരുന്നു. കൂടുതൽ ചികിത്സയ്ക്കു കൂടിയാണ് നാട്ടിലേക്ക് പുറപ്പെട്ടത്.
11.40-ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം 45 മിനുട്ടോളം വൈകിയിരുന്നു. അതിനിടയിലാണ് മുഹമ്മദിന് ശാരീരികാസ്വാസ്ഥ്യമുണ്ടാകുന്നത്. തുടർന്ന് വൈദ്യ സംഘമെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയെന്ന് ഉറപ്പാക്കിയ ശേഷം അൽപം വൈകിയാണ് വിമാനം പുറപ്പെട്ടത്.
കിങ് അബ്ദുല്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നിയമനടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ കെ.എം.സി.സി ജീവകാരുണ്യ പ്രവർത്തകൻ മെഹബൂബ് ചെറിയവളപ്പ് രംഗത്തുണ്ട്.
11 മാസം മുമ്പാണ് മുഹമ്മദ് അവസാനമായി നാട്ടിൽ പോയി വന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Flight from Riyadh, Kannur, Obit, Riyadh