ഇടപാടുകാരന്റെ പേരിൽ ആൾമാറാട്ടം; ദുബായിൽ ബാങ്ക് ജീവനക്കാരന്റെ നേതൃത്വത്തിൽ തട്ടിയെടുത്തത് പത്ത് കോടി രൂപ
അക്കൗണ്ടിൽ നിന്നും നഷ്ടമായ പണം 12 ശതമാനം പലിശ ഉൾപ്പെടെ ബാങ്ക് നൽകണമെന്നാണ് കോടതി ഉത്തരവിട്ടു

News18
- News18 Malayalam
- Last Updated: December 17, 2019, 6:39 PM IST
ദുബായ്: ഇടപാടുകാരനെന്ന വ്യാജേന മറ്റൊരാളെ ഉപയോഗിച്ച് പ്രദേശിക ബാങ്കിൽ നിന്നും ജീവനക്കാരൻ തട്ടിയെടുത്തത് (പത്ത് കോടിയോളം ഇന്ത്യൻ രൂപ (49 ലക്ഷം ദിർഹം). സംഭവവുമായി ബന്ധപ്പെട്ട് ഇടപാടുകാരന് നഷ്ടപ്പെട്ട പണം ബാങ്ക് മടക്കി നൽകണമെന്ന് ദുബായ് വാണിജ്യ കോടതി ഉത്തരവിട്ടതായി 'ഗൾഫ് ന്യൂസ്' റിപ്പോർട്ട് ചെയ്യുന്നു.
അറേബ്യൻ വംശജനായ ഇയാൾ ഇടപാടുകാരന്റെ തിരിച്ചറിയൽ രേഖ വ്യാജമായുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. വ്യാജ തിരിച്ചറിയൽ കാർഡുമായെത്തിയ ഇയാൾ അക്കൗണ്ട് ഉടമ യുഎഇ വിടുകയാണെന്നും പണം പിൻവലിക്കാൻ ആവശ്യപ്പെട്ടെന്നും ബ്രാഞ്ച് മാനേജരെ അറിയിച്ചു.
ഇതിനു പിന്നാലെ ഇടപാടുകാരന് പകരം ആഫ്രിക്കൻ വംശജനെ ബാങ്കിലെത്തിച്ച് പണം പൂർണായും പിൻവലിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ബാങ്ക് ജീവനക്കാരനും ആഫ്രിക്കൻ സ്വദേശിക്കും ദുബായ് കോടതി മൂന്നു വർഷത്തെ തടവ് ശിക്ഷ വിധിച്ചു.
ഇതിനു പിന്നാലെ നഷ്ടപ്പെട്ട പണം മടക്കിക്കിട്ടണമെന്ന് ആവശ്യപ്പെട്ട് ഇടപാടുകാരൻ സിവിൽ കോടതിയെ സമീപിച്ചു. നഷ്ടപ്പെട്ട പണം ബാങ്ക് മടക്കി നൽകണമെന്ന് ആവശ്യമാണ് കോടതിയിൽ ഉന്നയിച്ചതെന്ന് പരാതിക്കാരന്റെ അഭിഭാഷകൻ മുഹമ്മദ് അൽ മൻസൂരി പറഞ്ഞു. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് ജീവനക്കാരനെ ശിക്ഷിച്ചതിനാൽ പണം മടക്കിൽ നൽകാൻ തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്ന നിലപാടിലായിരുന്നു ബാങ്ക് അധികൃതർ.
അക്കൗണ്ടിൽ നിന്നും നഷ്ടമായ 4.9 ദശലക്ഷം ദിർഹം 12 ശതമാനം പലിശ ഉൾപ്പെടെ ബാങ്ക് നൽകണമെന്നാണ് കോടതിയുടെ ഉത്തരവ്.
Also Read പബ്ജിയിലും ഇൻസ്റ്റാഗ്രാമിലും പെൺകുട്ടിക്ക് ഭീഷണി സന്ദേശം; ദുബായിൽ കൗമാരക്കാരൻ അറസ്റ്റിൽ