Oman Oil tanker capsize Updates: ഒമാന്‍ തീരത്ത് എണ്ണക്കപ്പല്‍ മറിഞ്ഞ് അപകടം; 13 ഇന്ത്യക്കാരടക്കം 16പേരെ കാണാതായി; തിരച്ചില്‍ തുടരുന്നു
- Published by:Sarika KP
- news18-malayalam
Last Updated:
ഇവർക്കായുള്ള തിരച്ചിൽ തുടരുന്നുവെന്ന് ഒമാന്‍ മാരിടൈം സെക്യൂരിറ്റി സെന്റര്‍ അറിയിച്ചു.
മസ്കറ്റ്: ഒമാന്‍ തീരത്ത് കൊമോറോസ് പതാകവെച്ച എണ്ണക്കപ്പൽ മറിഞ്ഞതായി റിപ്പോർട്ട്. അപകടത്തിൽ 13 ഇന്ത്യക്കാരടം 16 പേരെ കാണാതായി. ഇവർക്കായുള്ള തിരച്ചിൽ തുടരുന്നുവെന്ന് ഒമാന്‍ മാരിടൈം സെക്യൂരിറ്റി സെന്റര്‍ അറിയിച്ചു.
A Comoros flagged oil tanker capsized 25 NM southeast of Ras Madrakah. SAR Ops initiated with the relevant authorities. #MaritimeSecurityCentre
— مركز الأمن البحري| MARITIME SECURITY CENTRE (@OMAN_MSC) July 15, 2024
കഴിഞ്ഞ ദിവസമാണ് ഒമാനിലെ ദുക്കത്തിന് സമീപം റാസ് മദ്രാക്ക പ്രദേശത്തിന് തെക്ക് കിഴക്കായി 25 നോട്ടിക്കൽ മൈൽ (28.7 മൈൽ) അകലെയാണ് എണ്ണക്കപ്പൽ മറിഞ്ഞത്. പ്രെസ്ടിജ് ഫാല്‍ക്കന്‍ എന്ന പേരിലുള്ള കപ്പലില്‍ 13 ഇന്ത്യക്കാരും മൂന്ന് ശ്രീലങ്കക്കാരും അടക്കം 16 അംഗങ്ങളാണ് ഉണ്ടായിരുന്നത്.
advertisement
എണ്ണയോ എണ്ണ ഉൽപന്നങ്ങളോ കടലിലേക്ക് ഒഴുകുന്നുണ്ടോ എന്നതിനെ കുറിച്ചുള്ള സ്ഥിരീകരണം ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല. രക്ഷാപ്രവർത്തനങ്ങൾക്കായി ഇന്ത്യ - INS Teg, P81 യുദ്ധക്കപ്പൽ ഉൾപ്പടെ പ്രതേക സംഘത്തെ വിന്യസിച്ചു. പ്രതികൂല കാലാവസ്ഥയിലും ഇന്ത്യയും ഒമാൻ നാവിക സേനയും ഒരുമിച്ച് പ്രവർത്തിക്കുകയാണ്.
Location :
New Delhi,New Delhi,Delhi
First Published :
July 17, 2024 12:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
Oman Oil tanker capsize Updates: ഒമാന്‍ തീരത്ത് എണ്ണക്കപ്പല്‍ മറിഞ്ഞ് അപകടം; 13 ഇന്ത്യക്കാരടക്കം 16പേരെ കാണാതായി; തിരച്ചില്‍ തുടരുന്നു