ദുബായിയിലേക്കുള്ള യാത്രാനുമതി കർശനമാക്കി അധികൃതർ. മറ്റു എമിറേറ്റുകളിൽ നിന്നും ദുബായിയിൽ എത്തുന്നവർ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസൺഷിപ്പിൽ നിന്നും, ദുബായ് വിസക്കാർ ദുബായ് എമിഗ്രെഷനിൽ നിന്നും നിർബന്ധമായും അനുമതി നേടിയിരിക്കണം. അനുമതി ലഭിക്കാനായി ഇരുവകുപ്പുകളുടെയും വെബ്‌സൈറ്റുകൾ സന്ദർശിക്കാം.
പെട്ടെന്നുണ്ടായ സാഹചര്യത്തിൽ ഈ വിവരം അറിയാതെ എത്തി വിമാനത്താവളത്തിൽ കുടുങ്ങിയ 300 യാത്രക്കാർക്ക് രാജ്യത്തേക്ക് കടക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്. ഇതിൽ മലയാളികളും ഉൾപ്പെടും. ഇവരുടെ രേഖകൾ പരിശോധിക്കാൻ ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് പ്രത്യേക സംഘം വിമാനത്താവളത്തിലെത്തി.
താമസ വിസക്കാർ യു.എ.ഇ.യിലേക്ക് വരാൻ അനുമതി നേടണമെന്ന നിയമം മുൻപ് ഉപേക്ഷിച്ചിരുന്നു.
കോവിഡ് സാഹചര്യത്തിൽ വിസ സാഹചര്യങ്ങൾ എപ്പോൾ വേണമെങ്കിലും മാറാൻ സാധ്യതയുള്ളതിനാൽ ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടണമെന്ന് ജിഡിആർഎഫ്എ തലവൻ മേജർ ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മറി അറിയിച്ചു. വിസയുമായി ബന്ധപ്പെട്ടുള്ള നിയമങ്ങൾ അറിയാൻ 8005111 എന്ന ടോൾഫ്രീ നമ്പറിൽ ബന്ധപ്പെടാം. വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർ 00971 4313999 എന്ന നമ്പറിലേക്ക് വിളിക്കാം. ഇതിനു പുറമെ amer@dnrd.ae എന്ന ഇ-മെയിൽ വിലാസത്തിലൂടെയും വെബ്‌സൈറ്റിലെ ചാറ്റ് ബോക്സിലൂടെയും പുതിയ വിവരങ്ങൾ അറിയാൻ സൗകര്യമുണ്ട്.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.