റിമി ടോമിക്ക് യു.എ.ഇ ഗോൾഡൻ വിസ
- Published by:Sarika N
- news18-malayalam
Last Updated:
ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി ദുബായിലെ ഗോൾഡൻ വിസ മാൻ എന്നറിയപ്പെടുന്ന ഇ.സി.എച്ഛ് ഡിജിറ്റൽ സി .ഇ.ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും റിമി ടോമി യു.എ.ഇ യുടെ പത്ത് വർഷ ഗോൾഡൻ വിസ ഏറ്റുവാങ്ങി
ദുബായ് : പ്രശസ്‌ത ചലച്ചിത്ര പിന്നണി ഗായികയും ടെലിവിഷൻ അവതാരകയും നർത്തകിയുമായ റിമി ടോമിക്ക് യു.എ.ഇ ഗോൾഡൻ വിസ ലഭിച്ചു. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി ദുബായിലെ ഗോൾഡൻ വിസ മാൻ എന്നറിയപ്പെടുന്ന ഇ.സി.എച്ഛ് ഡിജിറ്റൽ സി .ഇ.ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും റിമി ടോമി യു.എ.ഇ യുടെ പത്ത് വർഷ ഗോൾഡൻ വിസ ഏറ്റുവാങ്ങി.
നേരത്തെ മലയാളം ഉൾപ്പെടെ നിരവധി ഇന്ത്യൻ ചലച്ചിത്ര താരങ്ങൾക്ക് യു.എ.ഇ ഗോൾഡൻ വിസ നേടിക്കൊടുത്തത് ദുബായിലെ ഇ.സി.എച്ഛ് ഡിജിറ്റൽ മുഖേനെയായിരുന്നു. റിമി ടോമിയുടെ സഹോദരനും നടി മുക്തയുടെ ഭർത്താവുമായ റിങ്കു ടോമിയും ചടങ്ങിൽ സംബന്ധിച്ചു. ദുബായ് ഇമിഗ്രേഷൻ മുതിർന്ന ഉദ്യോഗസ്ഥൻ അദ്നാൻ മൂസയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ.
Location :
New Delhi,Delhi
First Published :
July 28, 2024 3:16 PM IST