• HOME
  • »
  • NEWS
  • »
  • gulf
  • »
  • Saudi Arabia | സ്ത്രീകൾക്ക് ടാക്സി ഓടിക്കാൻ അനുമതി നൽകി സൗദി അറേബ്യ

Saudi Arabia | സ്ത്രീകൾക്ക് ടാക്സി ഓടിക്കാൻ അനുമതി നൽകി സൗദി അറേബ്യ

2017 സെപ്തംബര്‍ 27 ന് സൗദി അറേബ്യയിലെ രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് സ്ത്രീകള്‍ക്ക് രാജ്യത്ത് വാഹനമോടിക്കാന്‍ അനുമതി നല്‍കുന്നതായി പ്രഖ്യാപിച്ചിരുന്നു.

  • Share this:
സ്ത്രീകള്‍ക്ക് (Women) ടാക്സി ഓടിക്കാനും ടാക്‌സി ഡ്രൈവര്‍മാരാകാനും (Taxi Driver) അനുമതി നല്‍കി സൗദി അറേബ്യ (Saudi Arabia). സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സൗദിയില്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി നല്‍കിയ ചരിത്രപരമായ തീരുമാനത്തിന് ഏകദേശം നാല് വര്‍ഷത്തിന് ശേഷമാണ് പുതിയ പ്രഖ്യാപനം.

സൗദി ട്രാഫിക് വകുപ്പ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം റിയാദ്, ജിദ്ദ, ജസാന്‍, അസിര്‍, നജ്‌റാന്‍, ജൗഫ്, ഹായില്‍, തായിഫ് എന്നിവയുള്‍പ്പെടെ രാജ്യത്തുടനീളമുള്ള നഗരങ്ങളിലെ 18 ഡ്രൈവിംഗ് സ്‌കൂളുകളില്‍ ഒരു ജനറല്‍ ടാക്സി ലൈസന്‍സിന് വേണ്ടി സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. ലൈസന്‍സിന് അപേക്ഷിക്കാന്‍ 200 റിയാല്‍ നല്‍കേണ്ടി വരുമെന്നും ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.

2017 സെപ്തംബര്‍ 27 ന് സൗദി അറേബ്യയിലെ രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് സ്ത്രീകള്‍ക്ക് രാജ്യത്ത് വാഹനമോടിക്കാന്‍ അനുമതി നല്‍കുന്നതായി പ്രഖ്യാപിച്ചിരുന്നു. 2019 ജൂണ്‍ 24 മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വന്നു. 18 വയസും അതിനു മുകളിലും പ്രായമുള്ളവര്‍ക്കാണ് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത്.

2017ല്‍ വാഹനമോടിക്കാനുള്ള അവകാശം അനുവദിച്ചതിനു പിന്നാലെ ട്രെയിനുകള്‍, വിമാനങ്ങള്‍, റേസിംഗ് കാറുകള്‍ എന്നിവ ഓടിക്കുന്നത് ഉള്‍പ്പെടെ ഗതാഗതമേഖലയിലെ നിരവധി തൊഴിലുകള്‍ സ്ത്രീകള്‍ക്കായി സൗദി തുറന്നുകൊടുത്തിട്ടുണ്ട്. യൂബര്‍, കരീം തുടങ്ങിയ ആപ്പുകളില്‍ ഡ്രൈവര്‍മാരായി പ്രവര്‍ത്തിക്കാനും ഈ ഉത്തരവിലൂടെ സ്ത്രീകള്‍ക്ക് അനുമതി ലഭിച്ചു.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സൗദിയില്‍ സ്ത്രീകള്‍ക്ക് തീവണ്ടിയോടിക്കാന്‍ അനുമതി നല്‍കിയത്. തീര്‍ഥാടന കേന്ദ്രങ്ങളായ മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന അല്‍ഹറമൈന്‍ എക്‌സ്പ്രസ് ട്രെയിനിന്റെ നിയന്ത്രണമാണ് വനിതകള്‍ ഏറ്റെടുക്കുക. ഇതിനായി തീവണ്ടി ഓടിക്കുന്നത് ഉള്‍പ്പെടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടികള്‍ ഫെബ്രുവരി 15ന് ജിദ്ദയില്‍ ആരംഭിക്കും.

സ്വദേശി വനിതകള്‍ക്ക് ഇതിനാവശ്യമായ പരിശീലനം നല്‍കുന്നതിനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചതായി സൗദി റെയില്‍വേ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ അറിയിച്ചു. പരിശീലന കാലയളവില്‍ ട്രെയിനിക്ക് പ്രതിമാസം 4,000 സൗദി റിയാല്‍ (ഏകദേശം 80,000 രൂപ) ലഭിക്കും.

Astrology| ഇന്നത്തെ ദിവസം നിങ്ങള്‍ക്കെങ്ങനെ? 2022 ജനുവരി പത്തിലെ ദിവസ ഫലം അറിയാം

പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അല്‍ഹറമൈന്‍ ട്രെയിന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികളിലൊന്നായ റെന്‍ഫെ കെഎസ്എയില്‍ ജോലി ലഭിക്കും. ഇവര്‍ക്ക് 8,000 റിയാല്‍ വരെ ശമ്പളം ലഭിക്കും. ഒപ്പം സാമൂഹിക ഇന്‍ഷുറന്‍സിനും ആരോഗ്യ ഇന്‍ഷുറന്‍സിനും ഇവര്‍ അര്‍ഹരായിരിക്കും.

Arrest | അപ്പാര്‍ട്ട്‌മെന്റില്‍ കഞ്ചാവ് വളര്‍ത്തല്‍; ചൂടു ക്രമീകരിക്കാന്‍ പ്രത്യേക സംവിധാനം; പ്രവാസി പിടിയില്‍

മികച്ച ഭാഷാ നിലവാരമുള്ള അപേക്ഷകര്‍ക്ക് പരിശീലന പരിശീലന പരിപാടിയില്‍ ചേരുന്നതിന് മുന്‍ഗണന ഉണ്ടായിരിക്കുമെന്ന് എസ്ആര്‍പി ഡയറക്ടര്‍ എന്‍ജിനീയര്‍ പറഞ്ഞു. അതിനാല്‍ പരിപാടിയില്‍ ചേരുന്നതിന് ഐഇഎല്‍ടിഎസില്‍ കുറഞ്ഞത് 3.5 സ്‌കോര്‍ ആവശ്യമാണ്. ഇംഗ്ലീഷ് ഭാഷാ പരീക്ഷകള്‍ ഉള്‍പ്പെടെ നിരവധി യോഗ്യതകള്‍ അടിസ്ഥാനമാക്കിയാണ് ട്രെയിനികളെ തിരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Published by:Jayashankar Av
First published: