ഇസ്ലാമിലെ മിതവാദം പ്രോത്സാഹിപ്പിക്കൽ ലക്ഷ്യമിട്ട് 9-ാമത് അന്താരാഷ്ട്ര ഇസ്ലാമിക സമ്മേളനം സൗദിയിൽ

Last Updated:

പുണ്യനഗരമായ മക്കയിൽ ആഗസ്റ്റ് മൂന്ന് മുതൽ അഞ്ച് വരെ നടക്കുന്ന സമ്മേളനം സൗദി ഇസ്ലാമിക കാര്യമന്ത്രാലയമാണ് സംഘടിപ്പിക്കുന്നത്

ദുബായ്: ഇസ്ലാമിൽ മിതവാദം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് നടത്തുന്ന ഒമ്പതാമത് അന്താരാഷ്ട്ര ഇസ്ലാമിക സമ്മേളനത്തിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. പുണ്യനഗരമായ മക്കയിൽ ആഗസ്റ്റ് മൂന്ന് മുതൽ അഞ്ച് വരെ നടക്കുന്ന സമ്മേളനം സൗദി ഇസ്ലാമിക കാര്യമന്ത്രാലയമാണ് സംഘടിപ്പിക്കുന്നത്. അറുപതിൽ പരം രാജ്യങ്ങളിൽ നിന്നുള്ള മുഫ്തികളും ഇസ്ലാമിക് കൗൺസിലുകളുടെയും അസോസിയേഷനുകളുടെയും തലവന്മാരും സമ്മേളനത്തിന്റെ ഭാഗമാകും. മിതവാദത്തിന്റെ തത്വങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും മൂല്ല്യങ്ങൾ ക്രോഡീകരിക്കുന്നതിലും മന്ത്രാലയങ്ങൾക്കുള്ള പങ്ക് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന 10 സെഷനുകളിൽ തീവ്രവാദം, വർഗീയത, ഭീകരവാദം എന്നീ വിഷയങ്ങളിലും വിദ്വേഷ സംസാരത്തിൽ തീവ്രവാദത്തിൽ നിന്നും സമൂഹത്തെ സംരക്ഷിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളും നടക്കുമെന്ന് സൗദി പ്രസ് ഏജൻസി Saudi Press Agency (SPA) റിപ്പോർട്ട് ചെയ്യുന്നു. സഹിഷ്ണുത പ്രോത്സാഹിപ്പിക്കൽ, ഇസ്‌ലാമോഫോബിയയ്‌ക്കെതിരായ പോരാട്ടം, മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) ഉയർത്തുന്നതിൽ ഔഖാഫിന്റെ പങ്ക്, വികസനത്തിലും നിക്ഷേപത്തിലും എൻഡോവ്‌മെൻ്റ് ഫണ്ടുകളുടെ പങ്ക് എന്നീ വിഷയങ്ങളും വിശകലനം ചെയ്യും.
2023 ഓഗസ്റ്റിൽ നടന്ന 8-ാമത് അന്താരാഷ്ട്ര ഇസ്ലാമിക സമ്മേളനത്തിൽ 85 രാജ്യങ്ങളിൽ നിന്നുള്ള 150ൽ പരം പണ്ഡിതന്മാരും മുഫ്തികളും പങ്കെടുത്തിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ഇസ്ലാമിലെ മിതവാദം പ്രോത്സാഹിപ്പിക്കൽ ലക്ഷ്യമിട്ട് 9-ാമത് അന്താരാഷ്ട്ര ഇസ്ലാമിക സമ്മേളനം സൗദിയിൽ
Next Article
advertisement
തമിഴ്‌നാട്ടിലും നേപ്പാള്‍ മോഡൽ ജെന്‍ സി വിപ്ലവം വേണമെന്ന് വിജയ്‌യുടെ പാര്‍ട്ടി നേതാവ്
തമിഴ്‌നാട്ടിലും നേപ്പാള്‍ മോഡൽ ജെന്‍ സി വിപ്ലവം വേണമെന്ന് വിജയ്‌യുടെ പാര്‍ട്ടി നേതാവ്
  • തമിഴ് യുവതലമുറ നേപ്പാളിലെ ജെന്‍ സി വിപ്ലവത്തിന് സമാനമായി പ്രതിഷേധിക്കണമെന്ന് ആഹ്വാനം.

  • വിജയ്‌യുടെ റാലിക്കിടെ 41 പേര്‍ മരിച്ചതിന് 48 മണിക്കൂര്‍ തികയുന്നതിന് മുന്‍പാണ് ആഹ്വാനം.

  • പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും, ഡിഎംകെ നേതാവ് കനിമൊഴി നിരുത്തരവാദപരമാണെന്ന് വിമര്‍ശിച്ചു.

View All
advertisement