മക്ക, മദീന പള്ളികളുടെ മേല്‍നോട്ടത്തിന് പുതിയ സമിതിക്ക് രൂപം നല്‍കി സൗദി

Last Updated:

പുതിയ സമിതിക്ക് സാമ്പത്തിക, ഭരണ കാര്യങ്ങളില്‍ കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കും

 (Image: AP)
(Image: AP)
മക്കയുടെയും മദീനയുടെയും മേല്‍നോട്ടത്തിന് പുതിയ സമിതി രൂപീകരിച്ച് സൗദി ഗവൺമെന്റ്. സൗദി രാജാവിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും ഈ സമിതി പ്രവര്‍ത്തിക്കുകയെന്ന് സൗദി സര്‍ക്കാരിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ്പിഎ അറിയിച്ചു.
മക്ക, മദീന പള്ളികളുടെ മതപരമായ കാര്യങ്ങളില്‍ ഈ സമിതി മേല്‍നോട്ടം വഹിക്കുമെന്ന് എസ്പിഎ ട്വിറ്ററിലൂടെ അറിയിച്ചു.
സൗദി ഗവൺമെന്റിന്റെ നിയന്ത്രണത്തിന് കീഴില്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്ന സമിതിക്ക് പകരമായാണ് പുതിയ സമിതിയെ തിരഞ്ഞെടുത്തിരിക്കുന്നത്. പഴയ സമിതിക്ക് സൗദി രാജാവുമായി നേരിട്ട് ബന്ധമുണ്ടായിരുന്നില്ല. ഇതോടെ പുതിയ സമിതിക്ക് സാമ്പത്തിക, ഭരണ കാര്യങ്ങളില്‍ കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കും.
മക്കയിലെ വലിയ പള്ളിയും മദീനയിലെ പ്രവാചകന്റെ പള്ളിയും ഇസ്ലാം മതത്തിലെ ഏറ്റവും വിശുദ്ധമായ സ്ഥലങ്ങളാണ്. മതപരമായ പഠനങ്ങള്‍, മതപ്രഭാഷണം, ബാങ്കുവിളി തുടങ്ങിയ കാര്യങ്ങളില്‍ പുതിയ സമിതി മേല്‍നോട്ടം വഹിക്കുമെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി.
advertisement
Also Read- സൗദിയിലെത്തിയ ഇന്ത്യൻ കാക്കകൾ തിരിച്ചുപോകുന്നില്ല; പരിസ്ഥിതി വകുപ്പ് നിയന്ത്രണത്തിനൊരുങ്ങുന്നു
അതിനിടെ അടുത്ത സീസണില്‍ ഹജ്ജിനുള്ള സാമ്പത്തിക പാക്കേജ് വിപുലീകരിക്കാന്‍ സൗദി അറേബ്യ ആലോചിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ആഭ്യന്തര തീര്‍ഥാടകര്‍ക്കുള്ള പാക്കേജ് വിപുലീകരിക്കാനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ് എന്ന് സൗദി ഹജ്ജ് ഡെപ്യൂട്ടി മന്ത്രിയാണ് അറിയിച്ചത്.
3,984 സൗദി റിയാലിലാണ് നിലവില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കുള്ള ഹജ്ജ് സാമ്പത്തിക പാക്കേജ് ആരംഭിക്കുന്നത്. ഇത് മുഴുവനായോ അല്ലെങ്കില്‍ മൂന്ന് ഗഡുക്കളായോ അടക്കാം.
advertisement
Also Read- ലോകത്തിലെ ഏറ്റവും ഉയരമേറിയ ഫെറീസ് വീലിന്റെ പ്രവർത്തനം ദുബായിൽ നിലച്ചു; കാരണം വ്യക്തമാക്കാതെ അധികൃതർ
സൗദി ഹജ്ജ്, ഉംറ മന്ത്രി തൗഫിക് അല്‍ റബിയ അടുത്ത വര്‍ഷത്തെ ഹജ്ജിനുള്ള നിയമങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. കരാറുകള്‍ അനുസരിച്ച്, വിവിധ രാജ്യങ്ങള്‍ക്ക് അനുവദിക്കേണ്ട സ്ഥലങ്ങളുടെ നാമനിര്‍ദേശം സൗദി അറേബ്യ തീരുമാനിക്കും. നേരത്തെ കരാറുകളില്‍ തീരുമാനമാക്കുന്ന രാജ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും തൗഫിക് അല്‍ റബിയ വ്യക്തമാക്കിയിരുന്നു.
മാര്‍ച്ച് ഒന്നു മുതല്‍ ഹജ്ജിനുള്ള വിസ നല്‍കാന്‍ ആരംഭിക്കും. ഏപ്രില്‍ 29 വരെ ആയിരിക്കും വിസകള്‍ നല്‍കുക.
advertisement
150 രാജ്യങ്ങളില്‍നിന്നുള്ള 18,45,045 തീര്‍ഥാടകരാണ് ഇത്തവണ ഹജ്ജ് നിര്‍വഹിച്ചത്. 1,75,025 പേര്‍ക്കാണ് ഇന്ത്യയില്‍ നിന്ന് ഹജ്ജിന് അവസരം ലഭിച്ചത്. കേരളത്തില്‍ നിന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ 11,252 തീര്‍ഥാടകര്‍ ഇത്തവണ ഹജ്ജിന് പോയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
മക്ക, മദീന പള്ളികളുടെ മേല്‍നോട്ടത്തിന് പുതിയ സമിതിക്ക് രൂപം നല്‍കി സൗദി
Next Article
advertisement
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കി‌
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊന്ന് കെട്ടിത്തൂക്കി‌
  • 34കാരിയായ നേത്രാവതിയെ പ്രായപൂർത്തിയാകാത്ത മകളും 4 സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി.

  • മകളുടെ പ്രണയബന്ധം എതിർത്തതിനെത്തുടർന്ന് നേത്രാവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.

  • 13കാരനായ ഏഴാം ക്ലാസുകാരനും കൊലപാതകത്തിൽ ഉൾപ്പെട്ടതായി പോലീസ് അറിയിച്ചു.

View All
advertisement