Qatar Accident| പെരുന്നാൾ ആഘോഷിക്കാൻ പോയ മൂന്നു മലയാളികൾ ഖത്തറിൽ മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ

Last Updated:

തൃശൂര്‍, ആലപ്പുഴ, കോഴിക്കോട് സ്വദേശികളാണ് അപകടത്തില്‍ മരിച്ചത്.

ദോഹ: ഖത്തറിൽ (Qatar)വാഹനാപകടത്തിൽ ( Accident)മൂന്ന് മലയാളികൾ മരിച്ചു. പെരുന്നാൾ ആഘോഷിക്കാൻ എത്തിയ സംഘമാണ് അപകടത്തിൽ പെട്ടത്. ഒരാളുടെ നില ഗുരുതരമാണെന്ന് മീഡിയ വൺ റിപ്പോർട്ടിൽ പറയുന്നു.
രണ്ട് വാഹനങ്ങളിലായാണ് സംഘം മരുഭൂമിയിൽ പെരുന്നാൾ ആഘോഷിക്കാൻ എത്തിയത്. ലാൻഡ് ക്രൂയിസർ വാഹനമാണ് അപകടത്തിൽ പെട്ടത്. വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേർ സംഭവ സ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടു. ആറ് പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.
പരിക്കേറ്റ മൂന്ന് പേരെ ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. സ്ത്രീയും കുഞ്ഞും ഉൾപ്പെടെയുള്ള സംഘമാണ് അപകടത്തിൽപെട്ടത്.
advertisement
തൃശൂര്‍, ആലപ്പുഴ, കോഴിക്കോട് സ്വദേശികളാണ് അപകടത്തില്‍ മരിച്ചത്. തൃശൂര്‍ അകയിത്തൂര്‍ അമ്പലത്തുവീട്ടില്‍ റസാറ് (31), ആലപ്പുഴ മാവേലിക്കര സ്വദേശി സജിത്ത് മങ്ങാട്ട് (37), കോഴിക്കോട് സ്വദേശി ഷമീം മാരന്‍ കുളങ്ങര (35) എന്നിവരാണ് മരിച്ചത്.
സജിത്തിന്റെ ഭാര്യയും ഡ്രൈവറായിരുന്ന ശരണ്‍ജിത് ശേഖരനും പരുക്കുകളോടെ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സജിത്തിന്റെ ഒന്നരവയസ്സുള്ള കുഞ്ഞ് പരുക്കില്ലാതെ രക്ഷപ്പെട്ടു.
ഇവര്‍ സഞ്ചരിച്ച വാഹനം മരുഭൂമിയിലെ കല്ലില്‍ ഇടിച്ച് നിയന്ത്രണം വിട്ട് അപകടത്തിൽപെടുകയായിരുന്നുവെന്നാണ് വിവരം. ചൊവ്വാഴ്ച ഉച്ച തിരിഞ്ഞ് മുഐതറില്‍ നിന്നും രണ്ടു വാഹനങ്ങളിലായാണ് സുഹൃത്തുക്കളുടെ സംഘം യാത്ര തിരിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
Qatar Accident| പെരുന്നാൾ ആഘോഷിക്കാൻ പോയ മൂന്നു മലയാളികൾ ഖത്തറിൽ മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement