ഒറ്റ അക്ഷര വിലാസവുമായി ലോകത്തെ ആദ്യ സർക്കാർ വെബ്സൈറ്റ് യുഎഇക്ക്

u.ae എന്ന ഡൊമൈൻ നെയിമാണ് യുഎഇ സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിന്റേത്

news18
Updated: July 22, 2019, 11:39 PM IST
ഒറ്റ അക്ഷര വിലാസവുമായി ലോകത്തെ ആദ്യ സർക്കാർ വെബ്സൈറ്റ് യുഎഇക്ക്
യുഎഇ വെബ്സൈറ്റ്
  • News18
  • Last Updated: July 22, 2019, 11:39 PM IST
  • Share this:
ദുബായ്: ഒറ്റ അക്ഷരത്തിൽ ആര്‍ക്കും വളരെ വേഗത്തിൽ തിരയാന്‍ കഴിയും വിധം ചെറിയ ഡൊമൈന്‍ നെയിം എന്ന പ്രത്യേകത യുഎഇ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റിന് സ്വന്തം. ഒറ്റ അക്ഷരവുമായെത്തുന്ന ലോകത്തെ ആദ്യ സര്‍ക്കാര്‍ വെബ്‌സൈറ്റ് എന്ന സവിശേഷതയും ഈ വെബ്‌സൈറ്റിനാവും. സര്‍ക്കാര്‍ അധിഷ്ഠിത സേവനങ്ങള്‍, വിവരങ്ങള്‍, പ്രോജക്റ്റുകള്‍, നയം, നിയമം ഉള്‍പ്പടെയുള്ള സേവനങ്ങള്‍ക്കായുള്ള യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ ഒദ്യോഗിക വെബ്‌സൈറ്റിന് u.ae എന്നാണ് ഡൊമൈന്‍ നെയിം. പ്രധാനമന്ത്രിയുടെ ഓഫീസും കാബിനറ്റ്കാര്യ മന്ത്രാലയവും ടെലികമ്യൂണിക്കേഷന്‍ അതോറിറ്റിയും ചേര്‍ന്നാണ് പുതിയ ഡൊമൈനിന് തുടക്കമിട്ടത്.

സര്‍ക്കാര്‍ സേവനങ്ങള്‍ക്കും വിവരാന്വേഷണങ്ങള്‍ക്കും ആശ്രയിക്കാവുന്ന വെബ്‌സൈറ്റാണ് ഇത്. യുഎഇയുടെ വിദ്യാഭ്യാസം, സാമ്പത്തികം, വാണിജ്യം, അടിസ്ഥാനസൗകര്യം, ആരോഗ്യം, ദേശീയ നയം ഉള്‍പ്പടെ സുപ്രധാനമായ പല വിവരങ്ങളും ഈ വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാണ്. വെബ്‌സൈറ്റില്‍ ജനങ്ങളുടെ ഇടപെടല്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഓണ്‍ലൈന്‍ ഫോറം, ബ്ലോഗുകള്‍, സര്‍വേകള്‍,സ പോളുകള്‍, ചാറ്റ് ബോട്ട് തുടങ്ങിയ സംവിധാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് ഉള്‍പ്പടെയുള്ള സര്‍ക്കാരിന്റെ സോഷ്യല്‍ മീഡിയാ പേജുകളും വെബ്‌സൈറ്റില്‍ ചേര്‍ത്തിട്ടുണ്ട്.

First published: July 22, 2019, 11:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading