ജോലിയിലെ ആദ്യ ദിവസം തന്നെ പിരിച്ചുവിട്ട ജീവനക്കാരിയ്ക്ക് 22 ലക്ഷം രൂപയോളം പിഴ നല്‍കാന്‍ ഉത്തരവ്
- Published by:Vishnupriya S
- news18-malayalam
Last Updated:
മതിയായ കാരണങ്ങള്‍ ഇല്ലാതെയാണ് ജീവനക്കാരിയെ പിരിച്ചുവിട്ടതെന്നും കമ്പനിയുടെ ഭാഗത്ത് പിഴവുണ്ടായതായും കോടതി കണ്ടെത്തി
ജോലിയ്ക്ക് കയറി ആദ്യ ദിവസം തന്നെ കമ്പനിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട ജീവനക്കാരിയ്ക്ക് കമ്പനി 1 ലക്ഷം ദിര്‍ഹം (22,85,500 രൂപ) നഷ്ടപരിഹാരം നല്‍കണമെന്ന് അബുദാബി കോടതി. അബുദാബി കുടുംബ-സിവില്‍ അഡ്മിനിസ്‌ട്രേറ്റീവ് കോടതിയാണ് ജീവനക്കാരിയ്ക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചത്.
കമ്പനിയില്‍ നിന്നുണ്ടായ അപ്രതീക്ഷിത തീരുമാനത്തിനെതിരെ അഞ്ച് ലക്ഷം ദിര്‍ഹം (1,14,27,500 രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടായിരുന്നു യുവതി കോടതിയെ സമീപിച്ചത്. പരാതി വിലയിരുത്തിയ കോടതി യുവതിയ്ക്ക് 1 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം അനുവദിക്കുകയായിരുന്നു. പുതിയ കമ്പനിയില്‍ 31000 ദിര്‍ഹം (7,08,505 രൂപ) ശമ്പളമാണ് ജീവനക്കാരിയ്ക്ക് വാഗ്ദാനം ചെയ്തിരുന്നത്. കമ്പനിയുടെ നിര്‍ദേശമനുസരിച്ച് ഇവര്‍ മുമ്പ് ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്ന് രാജിവെയ്ക്കുകയും ചെയ്തു.
എന്നാല്‍ ജോലിയ്‌ക്കെത്തിയ ആദ്യ ദിവസം തന്നെ യുവതിയെ പിരിച്ചുവിട്ടതായി കമ്പനി അറിയിച്ചു. ഇതോടെ മാനസിക സമ്മര്‍ദ്ദത്തിലായ യുവതി നേരെ കോടതിയെ സമീപിക്കുകയായിരുന്നു. മുമ്പ് ചെയ്തിരുന്ന ജോലിയുപേക്ഷിച്ചെത്തിയ ജീവനക്കാരിയെ മതിയായ കാരണങ്ങള്‍ ഇല്ലാതെയാണ് പിരിച്ചുവിട്ടതെന്നും കമ്പനിയുടെ ഭാഗത്ത് പിഴവുണ്ടായതായും കോടതി കണ്ടെത്തി.
Location :
New Delhi,Delhi
First Published :
August 07, 2024 7:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ജോലിയിലെ ആദ്യ ദിവസം തന്നെ പിരിച്ചുവിട്ട ജീവനക്കാരിയ്ക്ക് 22 ലക്ഷം രൂപയോളം പിഴ നല്‍കാന്‍ ഉത്തരവ്