ന്യൂസിലാൻഡിൽ നടന്നത് ഏറ്റവും ഹീനമായ കുറ്റകൃത്യം: UAE പ്രസിഡന്റ്

Last Updated:

ആക്രമണത്തെ അപലപിച്ച് യുഎഇ

ദുബായ്: ന്യൂസിലാൻഡ‍ിൽ മുസ്ലിം പള്ളികളിലുണ്ടായ വെടിവയ്പ്പിൽ 49 പേർ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഖലീഫ ബിൻ സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ. ' ഈ അനുഗ്രഹീത ദിനത്തിൽ ആരാധനക്കിടെ 49 പേർ കൊല്ലപ്പെട്ട ഏറ്റവും ഹീനമായ കുറ്റകൃത്യത്തിനാണ് നാം സാക്ഷിയായത്. ന്യൂസിലാൻ‍ഡിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കും ലോകമാനമുള്ള മുസ്ലിംസമൂഹത്തിനും അനുശോചനം അറിയിക്കുന്നു. സഹിഷ്ണുത വർഷമായി പ്രഖ്യാപിച്ച യുഎഇയുടെ പേരിൽ ഞങ്ങൾ ഈ ക്രൂരതക്കെതിരെ ഒറ്റക്കെട്ടായി നിൽക്കുന്നതിന് ആഹ്വാനം ചെയ്യുന്നു'- സോഷ്യൽ മീഡിയയിൽ അൽ നഹ്യാൻ കുറിച്ചു.
ഭീകരാക്രമണത്തെ അപലപിച്ച് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേണിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കത്തയച്ചിരുന്നു. ആരാധനാലയത്തിലുണ്ടായ ഏറ്റവും ഹീനമായ ആക്രമണത്തിൽ നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ടതിൽ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തുന്നുവെന്ന് മോദി കത്തിൽ വ്യക്തമാക്കി. ആക്രമണത്തിനിരയായവരുടെ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർഥിക്കുന്നുവെന്നും മോദി കത്തിൽ പറയുന്നു. ഈ വേദന നിറഞ്ഞ നിമിഷത്തിൽ ന്യൂസിലാൻഡിലെ നല്ലവരായ ജനങ്ങൾക്കൊപ്പം ഇന്ത്യക്കാരുമുണ്ടെന്നും മോദി വ്യക്തമാക്കിയിരിക്കുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ന്യൂസിലാൻഡിൽ നടന്നത് ഏറ്റവും ഹീനമായ കുറ്റകൃത്യം: UAE പ്രസിഡന്റ്
Next Article
advertisement
സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു
സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു
  • സംസ്ഥാന അധ്യക്ഷനെ അപകീർത്തിപ്പെടുത്തിയതിന് റിപ്പോർട്ടർ ടി വിക്കെതിരെ ബിജെപി മാനനഷ്ടക്കേസ് ഫയൽ ചെയ്തു.

  • ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് സുരേഷ് റിപ്പോർട്ടർ ടി വി ഉടമയടക്കം എട്ടുപേരെതിരെ കേസ് നൽകി.

  • വ്യാജവാർത്തകൾ ഏഴു ദിവസത്തിനകം പിൻവലിച്ച് മാപ്പ് പറയണമെന്ന് വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നു.

View All
advertisement