• HOME
 • »
 • NEWS
 • »
 • india
 • »
 • Bihar Girl | അപകടത്തില്‍ കാല്‍ മുറിച്ചുമാറ്റി; ഒറ്റക്കാലുമായി സ്കൂളിലേക്ക്; ആ​ഗ്രഹം ടീച്ചറാകാൻ; വൈറൽ വീഡിയോ

Bihar Girl | അപകടത്തില്‍ കാല്‍ മുറിച്ചുമാറ്റി; ഒറ്റക്കാലുമായി സ്കൂളിലേക്ക്; ആ​ഗ്രഹം ടീച്ചറാകാൻ; വൈറൽ വീഡിയോ

രണ്ടു വർഷം മുൻപുണ്ടായ ഒരു റോഡപകടത്തെ തുടർന്നാണ് സീമയുടെ ഒരു കാൽ മുറിച്ചു മാറ്റേണ്ടി വന്നത്.

 • Share this:
  ഒരുകാല്‍ മാത്രമുള്ള ഒരു പത്തുവയസുകാരിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. സീമ എന്നാണ് ഈ കൊച്ചുമിടുക്കിയുടെ പേര്. ഒറ്റക്കാലിൽ സ്കൂളിലേക്കു പോകുന്ന സീമയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബീഹാറിലെ ജമുയി ജില്ലയിലാണ് സീമയുടെ താമസം. ഒറ്റക്കാലിൽ സീമ സ്‌കൂളിലേക്ക് പോകുന്നതിന്റെ വീഡിയോ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

  രണ്ടു വർഷം മുൻപുണ്ടായ ഒരു റോഡപകടത്തെ തുടർന്നാണ് സീമയുടെ ഒരു കാൽ മുറിച്ചു മാറ്റേണ്ടി വന്നത്. എന്നാൽ പ്രതിബന്ധങ്ങളൊന്നും വിദ്യാഭ്യാസം നേടുന്നതിന് സീമക്ക് തടസമല്ല. വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള സ്കൂളിലേക്ക് ഒറ്റക്കാലിലാണ് സീമ പോകുന്നത്. ഇപ്പോൾ സീമ തന്റെ ഗ്രാമത്തിലെ ഒരു സെലിബ്രിറ്റിയായി മാറിയിരിക്കുകാണ്. വിദ്യാഭ്യാസം നേടി ഒരു അധ്യാപിക ആകണമെന്നാണ് സീമയുടെ ആഗ്രഹം.

  മാതാപിതാക്കളുടെ അഭിമാനമായി മാറിയിരിക്കുകയാണ് സീമ. സീമയുടെ പിതാവ് കിരൺ മാഞ്ചി ഒരു കുടിയേറ്റ തൊഴിലാളിയാണ്. എല്ലാ മാസവും അയക്കുന്ന ചെറിയ തുക കൊണ്ടാണ് അദ്ദേഹം കുടുംബം പോറ്റുന്നത്. ആറ് മക്കളിൽ രണ്ടാമത്തെയാളാണ് സീമ. സീമയുടെ പരിശ്രമങ്ങളെയും മികവിനെയും എപ്പോഴും അഭിനന്ദിക്കുന്ന അധ്യാപകർ പുസ്തകങ്ങളും പഠന സാമഗ്രികളും നൽകി അവളെ സഹായിക്കാറുമുണ്ട്.

  Also Read-നായയ്ക്ക് നടക്കാന്‍ ഡല്‍ഹിയില്‍ സ്റ്റേഡിയം ഒഴിപ്പിച്ചു; IAS ഓഫീസറെ ലഡാക്കിലേക്ക് സ്ഥലം മാറ്റി

  എല്ലാ കുട്ടികളും നല്ല വിദ്യാഭ്യാസത്തിന് അർഹരാണെന്നും എല്ലാ കുട്ടികൾക്കും അതിനുള്ള അവസരം ഉറപ്പാക്കാൻ സർക്കാരുകൾ ശ്രമിക്കണമെന്നും വീഡിയോ പങ്കുവെച്ചു കൊണ്ട് കെജ്‌രിവാൾ ട്വീറ്റ് ചെയ്തു. കെജ്‌രിവാളിനെ കൂടാതെ, നടന്‍ സോനു സൂദ്, ബിഹാര്‍ മന്ത്രി ഡോ. അശോക് ചൗധരി തുടങ്ങിയവരും വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.  വിദ്യാഭ്യാസം നേടാൻ നിരവധി പ്രതിസന്ധികൾ തരണം ചെയ്യുന്ന പെൺകുട്ടികളുടെ പ്രചോദനാത്മകമായ പല കഥകളും പുറത്തു വന്നിട്ടുണ്ട്. സഹോദരിയെ മടിയിലിരുത്തി ക്ലാസിൽ പങ്കെടുക്കുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മണിപ്പൂർ സ്വദേശിയായ മെയ്‌നിംഗ്‌സിൻലിയു പമേയ് (Meiningsinliu Pamei) എന്ന നാലാം ക്ലാസുകാരിയും അവളുടെ അനുജത്തിയും ആയിരുന്നു ചിത്രത്തിൽ. മാതാപിതാക്കൾ കൃഷിപ്പണികളിൽ വ്യാപൃതരായതിനാലാണ് തന്റെ കുഞ്ഞനുജത്തിയുമായി മെയ്‌നിംഗ്‌സിൻലിയു സ്കൂളിലെത്തിയിരുന്നത്. ഇംഫാലിലെ ഒരു ബോർഡിംഗ് സ്കൂളായ സ്ലോപ്‍ലാൻഡ് പബ്ലിക് സ്കൂളിൽ മെയ്‌നിംഗ്‌സിൻലിയുവിന് പ്രവേശനം ലഭിച്ചെന്ന സന്തോഷവാർത്ത മണിപ്പൂർ ക്യാബിനറ്റ് മന്ത്രി തോംഗം ബിശ്വജിത് സിംഗ് പിന്നീട് പങ്കുവെച്ചിരുന്നു. പെൺകുട്ടിക്കും കുടുംബത്തിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച മന്ത്രി മെയ്‌നിംഗ്‌സിൻലിയുവിന് വിജയാശംസകൾ നേരുകയും ചെയ്തു.  അടുത്തുള്ള ഡെയ്‌ലോംഗ് പ്രൈമറി സ്‌കൂളിലാണ് മെയ്‌നിംഗ്‌സിൻലിയു പഠിച്ചിരുന്നത്. സ്കൂളിൽ പോകുമ്പോൾ കുഞ്ഞിനേയും കൂടെ കൂട്ടിയിരുന്നു. വെറും രണ്ടു വയസ് ആയിരുന്നു അനുജത്തിയുടെ പ്രായം. ക്ലാസ് നടക്കുമ്പോൾ കുഞ്ഞേച്ചിയുടെ മടിയില്‍ അനിയത്തി സുരക്ഷിതയായി ഇരിക്കുന്ന ഹൃദ്യമായ ചിത്രം ചിലരുടെയൊക്കെ കണ്ണു നിറക്കുകയും ചെയ്തിരുന്നു. അനുജത്തിയെ മടിയിൽ കിടത്തിയാണ് മെയ്‌നിംഗ്‌സിൻലിയു ക്ലാസിൽ ശ്രദ്ധിച്ചിരുന്നതും നോട്ട് എഴുതിയിരുന്നതും.
  Published by:Jayesh Krishnan
  First published: