മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ 24 മണിക്കൂറിനിടയിൽ മരിച്ചത് 18 രോഗികൾ; അന്വേഷണത്തിന് സർക്കാർ
- Published by:Sarika KP
- news18-malayalam
Last Updated:
മരിച്ച 17 പേരിൽ 13 പേരും ഐസിയുവിലെ രോഗികളായിരുന്നെന്ന് ആശുപത്രി അധികൃതർ വിശദീകരിക്കുന്നു.
മഹാരാഷ്ട്രയിലെ സർക്കാർ ആശുപതിയിൽ 24 മണിക്കൂറിനിടയിൽ മരിച്ചത് 18 രോഗികൾ. കൽവ ഛത്രപതി ശിവാജി ആശുപത്രിയിലാണ് രോഗികളുടെ കൂട്ടമരണം ഉണ്ടായത്. ഇതിൽ ആഗസ്റ്റ് 10 ന് തന്നെ അഞ്ച് രോഗികൾ മരിച്ചു ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. പിന്നാലെ ഇത് വലിയ പ്രതിഷേധത്തിന് കാരണമായി. മരിച്ച 17 പേരിൽ 13 പേരും ഐസിയുവിലെ രോഗികളായിരുന്നെന്ന് ആശുപത്രി അധികൃതർ വിശദീകരിക്കുന്നു.
മരിച്ചവരിൽ ഭൂരിഭാഗവും പ്രായമായ രോഗികളാണെന്ന് ആശുപത്രിയുടെ ഡീൻ ഡോ രാകേഷ് ബരോട്ട് സ്ഥിരീകരിച്ചു. കൃത്യ സമയത്ത് വേണ്ട തരത്തിലുളള ചികിത്സ ലഭിക്കാത്തതാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. രോഗികളുടെ കൂട്ടമരണത്തിൽ സംസ്ഥാനതല സമിതി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
#WATCH | 18 deaths reported in last 48 hours in Chhatrapati Shivaji Maharaj Hospital, Kalwa of Thane district
“18 deaths have been reported in the last 48 hours. Some of the patients who have died were already receiving treatment for various ailments including chronic kidney… pic.twitter.com/N84rFqCbaE
— ANI (@ANI) August 13, 2023
advertisement
സംഭവത്തിൽ എൻസിപി അധ്യക്ഷൻ ശരദ് പവാർ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Maharashtra
First Published :
August 13, 2023 7:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ 24 മണിക്കൂറിനിടയിൽ മരിച്ചത് 18 രോഗികൾ; അന്വേഷണത്തിന് സർക്കാർ