advertisement

ബോസുമായി പ്രണയത്തിൽ; ചതി മനസിലാക്കിയതോടെ 28കാരി ഓഫീസിനുള്ളിൽ ജീവനൊടുക്കി

Last Updated:

വിവാഹിതനാണെന്ന സത്യം മറച്ചുവെച്ചാണ് ധീരജ് ആഷിയുമായി ബന്ധം സ്ഥാപിച്ചത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: അങ്കുർ വിഹാറിലെ റിയൽ എസ്റ്റേറ്റ് ഓഫീസിനുള്ളിൽ 28കാരി ജീവനൊടുക്കിയ സംഭവത്തിൽ തൊഴിലുടമയ്ക്കെതിരെ പോലീസ് കേസെടുത്തു. ഗാസിയാബാദിലെ റെയിൽവേ വിഹാർ സ്വദേശിനിയായ ആഷി ഗൗതമാണ് മരിച്ചത്. യുവതിയുടെ ബന്ധുക്കളുടെ പരാതിയെത്തുടർന്ന് ഓഫീസുടമ ധീരജ് കുമാറിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് (BNS സെക്ഷൻ 108) കേസെടുത്തു.
പ്രണയക്കുരുക്കും ചതിയും
കഴിഞ്ഞ മൂന്ന്-നാല് വർഷമായി ധീരജിന്റെ ഓഫീസിൽ ജോലി ചെയ്യുകയായിരുന്നു ആഷി. ഇവർ തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും എന്നാൽ ധീരജ് തന്നെ ചതിക്കുകയാണെന്ന് ആഷി പിന്നീട് തിരിച്ചറിഞ്ഞെന്നും പോലീസ് പറയുന്നു. വിവാഹിതനാണെന്ന സത്യം മറച്ചുവെച്ചാണ് ധീരജ് ആഷിയുമായി ബന്ധം സ്ഥാപിച്ചത്. പിന്നീട് ഇത് ചോദ്യം ചെയ്തപ്പോൾ, ഭാര്യയെ വിവാഹമോചനം ചെയ്ത് ആഷിയെ വിവാഹം കഴിക്കാമെന്ന് ഇയാൾ ഉറപ്പുനൽകി. എന്നാൽ വാഗ്ദാനം പാലിക്കുന്നതിന് പകരം ഇയാൾ ആഷിയെ ഭീഷണിപ്പെടുത്താനും ക്രൂരമായ മാനസിക പീഡനങ്ങൾക്കും ഇരയാക്കിയതായി ആഷിയുടെ കുടുംബം നൽകിയ പരാതിയിൽ പറയുന്നു.
advertisement
സംഭവിച്ചത്
ബുധനാഴ്ച ഉച്ചയ്ക്ക് മറ്റു ജീവനക്കാർ ഭക്ഷണത്തിനായി പുറത്തുപോയ സമയത്ത് ആഷി ഓഫീസിനുള്ളിലെ ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് ധീരജ് പോലീസിനെ അറിയിച്ചത്. രാത്രി ഒരു മണിയോടെയാണ് ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മരണത്തിന് മണിക്കൂറുകൾക്ക് മുൻപ് ആഷി ലഖ്‌നൗവിലുള്ള തന്റെ അമ്മയുമായി ഫോണിൽ സംസാരിച്ചിരുന്നു.
പോലീസ് സ്ഥലത്തെത്തി ഫോറൻസിക് പരിശോധനകൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. ഓഫീസിൽ നിന്ന് ലഭിച്ച തെളിവുകളുടെയും ഫോൺ രേഖകളുടെയും അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
advertisement
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡൽഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
Summary: A 28-year-old woman, identified as Ashi Gautam, allegedly died by suicide inside a real estate office in the Ankur Vihar area. Following the incident, the Delhi Police registered an FIR against her employer, Dheeraj Kumar, for abetment of suicide under Section 108 of the Bharatiya Nyaya Sanhita (BNS).
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ബോസുമായി പ്രണയത്തിൽ; ചതി മനസിലാക്കിയതോടെ 28കാരി ഓഫീസിനുള്ളിൽ ജീവനൊടുക്കി
Next Article
advertisement
തിരുവനന്തപുരത്ത് ഉത്സവത്തനിടെ എസ്ഐയെ സിപിഒയും സഹോദരനും സുഹൃത്തുക്കളും ചേർന്ന് മർദിച്ചു
തിരുവനന്തപുരത്ത് ഉത്സവത്തനിടെ എസ്ഐയെ സിപിഒയും സഹോദരനും സുഹൃത്തുക്കളും ചേർന്ന് മർദിച്ചു
  • തിരുവനന്തപുരത്ത് ഉത്സവത്തിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐയെ സിപിഒയും സംഘവും മർദിച്ചു

  • ഗാനമേളയ്ക്കിടെ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണമായത്

  • പോലീസ് എത്തി പ്രതികളെ കസ്റ്റഡിയിൽ എടുത്തു, എസ്ഐയെ ഓടയിൽ തള്ളിയിടുകയും ചെയ്തു

View All
advertisement