കളിക്കുന്നതിനിടയിൽ മുന്നിൽപെട്ടത് പാമ്പ്; വായിലിട്ട് ചവച്ച് മൂന്ന് വയസ്സുകാരൻ
- Published by:Naseeba TC
- news18-malayalam
Last Updated:
കുട്ടിയുടെ മുന്നിൽ വന്നു നിന്ന പാമ്പിനെ എടുത്ത് വായിലിട്ട് ചവയ്ക്കുകയായിരുന്നു
ഉത്തർപ്രദേശ്: കളിക്കുന്നതിനിടയിൽ പാമ്പിനെ വായിലിട്ട് ചവച്ചരച്ച് മൂന്ന് വയസ്സുകാരൻ. ഉത്തർപ്രദേശിലെ ഫറൂഖാബാദിലാണ് സംഭവം. വീടിനു മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് കുട്ടി പാമ്പിനെ പിടിച്ചത്. അക്ഷയ് എന്നാണ് കുട്ടിയുടെ പേര്.
കളിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ചെടികൾക്കിടയിൽ നിന്നാണ് പാമ്പ് പുറത്തേക്ക് വന്നത്. കുട്ടിയുടെ മുന്നിൽ വന്നു നിന്ന പാമ്പിനെ എടുത്ത് വായിലിട്ട് ചവയ്ക്കുകയായിരുന്നു. ഈ സമയത്ത് ആരും കുഞ്ഞിന്റെ അടുത്തുണ്ടായിരുന്നില്ല.
Also Read- മഴ പെയ്യാൻ വേണ്ടി പാവകളുടെ വിവാഹം നടത്തി കർണാടകയിലെ ഗ്രാമം
പാമ്പിനെ വായിലിട്ടതോടെ കുട്ടി കരയാൻ തുടങ്ങി. ഇതു കേട്ടാണ് അകത്തു നിന്ന് മുത്തശ്ശിയെത്തുന്നത്. നിലവിളിക്കുന്ന കുട്ടിയുടെ വായിൽ പാമ്പിനെ കണ്ടതോടെ പരിഭ്രാന്തയായ മുത്തിശ്ശിയാണ് എല്ലാവരേയും വിവരം അറിയിച്ചത്. വായിൽ നിന്നും പാമ്പിനെ പുറത്തെടുത്തതും മുത്തശ്ശിയതാണ്. ഈ സമയത്തേക്കും പാമ്പ് ചത്തിരുന്നു.
advertisement
കുഞ്ഞിനെ ഉടൻ തന്നെ ഹെൽത്ത് സെന്ററിലേക്ക് കുഞ്ഞിനെ എത്തിച്ചു. പരിശോധനയിൽ കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. പരിശോധനയ്ക്കു ശേഷം കുഞ്ഞിനെ മാതാപിതാക്കൾക്കൊപ്പം വീട്ടിലേക്ക് അയക്കുകയും ചെയ്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Uttar Pradesh
First Published :
June 05, 2023 5:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
കളിക്കുന്നതിനിടയിൽ മുന്നിൽപെട്ടത് പാമ്പ്; വായിലിട്ട് ചവച്ച് മൂന്ന് വയസ്സുകാരൻ