യുഎഇ മാധ്യമങ്ങൾക്ക് തലക്കെട്ട്; 700 കോടിക്ക് പിന്നിലെന്ത്
news18india
Updated: August 25, 2018, 4:50 PM IST
news18india
Updated: August 25, 2018, 4:50 PM IST
തിരുവനന്തപുരം: ഓഗസ്റ്റ് 21 മന്ത്രിസഭായോഗത്തിനു ശേഷം വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യമായി 700 കോടി എന്ന വാക്കു പറയുന്നത്. എന്നാൽ, പിന്നീട് കേരളത്തിൽ രണ്ടുപക്ഷം ചേർന്ന് നടന്ന ചർച്ചകളും ചെളി വാരിയെറിയലുകളും ആ 700 കോടിയെക്കുറിച്ച് ആയിരുന്നു. 700 കോടിയിൽ ശരിക്കുമെന്താണ് സംഭവിച്ചത് ?
ഓഗസ്റ്റ് 21ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞത്
യു എ ഇയില്‍നിന്ന് 700 കോടി രൂപ സഹായമായി നമുക്ക് ലഭിക്കുന്നതാണ്. ഇക്കാര്യം അബുദാബി ക്രൗണ്‍ പ്രിന്‍സും യുഎഇയുടെ ഡെപ്യൂട്ടി സുപ്രീംകമാൻഡറുമായ ഷെയ്ക്ക് മുഹമ്മദ് ബിന്‍ സയദ് അല്‍ നഹ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അദ്ദേഹത്തോടും യു എ ഇ പ്രസിഡന്‍റ് ഷെയ്ക്ക് ഖലീഫ ബിന്‍ സയദ് അല്‍ നഹ്യാന്‍, വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയുമായ ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും എന്നിവര്‍ക്കും കേരളത്തിന്‍റെ നന്ദി അറിയിക്കുന്നു. ബക്രീദ് ആശംസകള്‍ നേരാന്‍ കിരീടവകാശിയെ സന്ദര്‍ശിച്ച പ്രവാസി വ്യവസായി എംഎ യൂസുഫലിയെയാണ് ഇക്കാര്യം യു എ ഇ സര്‍ക്കാര്‍ അറിയിച്ചത്. മലയാളികളും ഗള്‍ഫ് നാടുകളുമായി വളരെ വൈകാരികമായ ബന്ധം നിലനില്‍ക്കുന്നുണ്ട്. മലയാളികള്‍ക്ക് ഗള്‍ഫ് രണ്ടാം വീടാണ്. അതുപോലെ അറബ് സമൂഹത്തിനും കേരളത്തോട് വൈകാരിക ബന്ധവും കരുതലുമുണ്ട്. അതാണ് ഈ വലിയ സഹായം സൂചിപ്പിക്കുന്നത്.
പ്രധാനമന്ത്രിയുടെ ട്വീറ്റ്
ഓഗസ്റ്റ് 18ന് ആയിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. ഈ ബുദ്ധിമുട്ടേറിയ സമയത്ത് കേരളത്തിന് പിന്തുണ നൽകാമെന്നുള്ള യുഎഇയുടെ വാഗ്ദാനത്തിന് ഒരു വലിയ നന്ദി. ഇന്ത്യയിലെ ജനങ്ങളും സർക്കാരും യു എ ഇയും തമ്മിലുള്ള നല്ല ബന്ധത്തെ തുടർന്നാണ് ഇത്തരമൊരു വാദ്ഗാനം ലഭിച്ചത്പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്,
A big thanks to @hhshkmohd for his gracious offer to support people of Kerala during this difficult time. His concern reflects the special ties between governments and people of India and UAE.
യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയുമായ ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്‍റെ ട്വീറ്റിനുള്ള മറുപടി കൂടിയായിരുന്നു ഇത്
The state of Kerala in India is currently witnessing huge floods, the most devastating in a century. Hundreds have been killed, hundreds of thousands have been displaced. Ahead of Eid Al Adha, do not forget to extend a helping hand to our brothers in India. pic.twitter.com/cHe4CWzrpO
The people of Kerala have always been and are still part of our success story in the UAE. We have a special responsibility to help and support those affected, especially during this holy and blessed days pic.twitter.com/ZGom5A6WRy
UAE and the Indian community will unite to offer relief to those affected. We have formed a committee to start immediately. We urge everyone to contribute generously towards this initiative. pic.twitter.com/7a4bHadWqa
എന്താണ് യുഎഇ മാധ്യമങ്ങൾ തലക്കെട്ടിലെഴുതിയത്

യുഎഇയുടെ ഖലീജ് ടൈംസ്, യുഎഇയുടെ 700കോടി സഹായത്തിന് കേരളത്തിന്‍റെ മുഖ്യമന്ത്രി പിണറായി വിജയൻ നന്ദി രേഖപ്പെടുത്തിയത് തലക്കെട്ടായി കൊടുത്തു.
എം എ യൂസഫലി
നോർക്കയുടെ വൈസ് ചെയർമാനും ഫിക്കിയിലെ കോർപ്പറേറ്റ് മെംബറുമാണ്. വ്യവസായ പ്രമുഖൻ. അബുദാബി ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടർ ബോർഡ് മെംബർ. കൊച്ചിൻ ഇന്‍റർനാഷണൽ എയർപോർട് ലിമിറ്റഡിന്‍റെയും കണ്ണൂർ ഇന്‍റർനാഷണൽ എയർപോർട് ലിമിറ്റഡിന്‍റെയും ഡയറക്ടറാണ്.
കേരളത്തിനു വേണ്ടി യുഎഇയിൽ എന്തൊക്കെയാണ് നടക്കുന്നത്
കേരളത്തെ സഹായിക്കാൻ പത്രമാധ്യമങ്ങളിൽ പരസ്യം നടത്തി ആവശ്യപ്പെട്ടിരിക്കുകയാണ് യു എ ഇ. അബുദാബി ഇസ്ലാമിക് ബാങ്ക്, ദുബായി ഇസ്ലാമിക് ബാങ്ക് എന്നീ ബാങ്കുകളിലെ അക്കൗണ്ട് നമ്പറുകൾ പരസ്യപ്പെടുത്തി അതിലേക്ക് കേരളത്തിനുള്ള സഹായം നിക്ഷേപിക്കണമെന്നാണ് പത്രപരസ്യത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തെ സഹായിക്കാനായി ഷെയ്ഖ് ഖലീഫ ഫൗണ്ടേഷനിലേക്കും ധനശേഖരണം നടക്കുന്നുണ്ട്. വ്യവസായികളായ എം എ യൂസഫലിയും ബിആർ ഷെട്ടിയും ഈ ഫണ്ടിലേക്ക് ഒമ്പതരകോടി വീതം നൽകിയിട്ടുമുണ്ട്.
അതെ, യു എ ഇ ഒരു യജ്ഞത്തിലാണ്. തങ്ങളുടെ രാജ്യം പടുത്തുയർത്തുന്നതിൽ വലിയ പങ്കു വഹിച്ച മലയാളി സമൂഹത്തിന് ദുരിത കയത്തിൽ നിന്ന് കൈപിടിച്ച് മുന്നോട്ടു നടത്താൻ. ആരൊക്കെ എന്തൊക്കെ തടസവാദങ്ങൾ ഉന്നയിച്ചാലും യു എ ഇയുടെ സഹായം കേരളത്തിന് ലഭിക്കാൻ എല്ലാ തടസങ്ങളും വഴി മാറുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

Loading...

— Narendra Modi (@narendramodi) August 18, 2018
യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയുമായ ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്‍റെ ട്വീറ്റിനുള്ള മറുപടി കൂടിയായിരുന്നു ഇത്
The state of Kerala in India is currently witnessing huge floods, the most devastating in a century. Hundreds have been killed, hundreds of thousands have been displaced. Ahead of Eid Al Adha, do not forget to extend a helping hand to our brothers in India. pic.twitter.com/cHe4CWzrpO
— HH Sheikh Mohammed (@HHShkMohd) August 17, 2018