നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • അഭിനന്ദന്റെ മോചനത്തിനെതിരെ ഹർജി; പാകിസ്ഥാൻ ഹൈക്കോടതി തള്ളി

  അഭിനന്ദന്റെ മോചനത്തിനെതിരെ ഹർജി; പാകിസ്ഥാൻ ഹൈക്കോടതി തള്ളി

  രാജ്യത്തിനെതിരായ കുറ്റകൃത്യം നടത്തിയ ആളെ വിചാരണ നടത്തണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.

  • Share this:
   ഇസ്ലാമാബാദ് : ഇന്ത്യൻ എയർഫോഴ്സ് വിംഗ് കമാന്‍ഡർ അഭിനന്ദനന്റെ മോചനത്തിനെതിരെ പരാതി. ഒരു പാക് പൗരനാണ് മോചനത്തെ ചോദ്യം ചെയ്ത് ഇസ്ലാമാബാദ് ഹൈക്കോടതിയിൽ പരാതി നൽകിയത്. രാജ്യത്തിനെതിരായ കുറ്റകൃത്യം നടത്തിയ ആളെ വിചാരണ നടത്തണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. എന്നാൽ ഹർജി കോടതി നിരസിച്ചു.

   Also Read-ഭീകരതയുടെ വേരറുക്കാൻ ഇസ്ലാമിക രാജ്യങ്ങൾ ഒരുമിച്ചുനിൽക്കണമെന്ന് സുഷമ സ്വരാജ്

   അതേസമയം അഭിനന്ദനെ വിമാനമാര്‍ഗം ഇന്ത്യയിലേക്കെത്തിക്കണമെന്ന ആവശ്യവും പാകിസ്ഥാൻ തള്ളിയിട്ടുണ്ട്. വാഗാ അതിര്‍ത്തി വഴിയാകും അഭിനന്ദനനെ കൈമാറുകയെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നതാണ്. ഇതിന് പകരം വ്യോമമാർഗം എത്തിക്കണമെന്ന ഇന്ത്യയുടെ ആവശ്യമാണ് ഇപ്പോൾ തള്ളിയിരിക്കുന്നത്.

   First published:
   )}