'ഭീകരതയുടെ വേരറുക്കാൻ ഇസ്ലാമിക രാജ്യങ്ങൾ ഒരുമിച്ചുനിൽക്കണമെന്ന് സുഷമ സ്വരാജ്
Last Updated:
ഭീകരതയ്ക്കെതിരായ പോരാട്ടം ഏതെങ്കിലുമൊരു മതത്തിനെതിരായുള്ളതല്ലെന്നും സുഷമ
ദുബായ്: പേരെടുത്ത് പറയാതെ പാക്കിസ്താനെ രൂക്ഷമായി വിമർശിച്ച് ഇസ്ലാമിക് രാഷ്ട്രങ്ങളുടെ സമ്മേളനത്തിൽ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ഭീകരതയുടെ വേരറുക്കാൻ ഇസ്ലാമിക രാജ്യങ്ങൾ ഒരുമിച്ചു നിൽക്കണം. ഭീകരവാദികൾക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് അവസാനിക്കണം. അവരെ സഹായിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
'ഇസ്ലാം സമാധാനത്തിന്‍റെ മതം'
ഇസ്ലാം എന്നത് സമാധാനത്തിന്‍റെ മതമാണെന്ന് സുഷമ സ്വരാജ് പറഞ്ഞു. എല്ലാ മതങ്ങളും സമാധാനത്തിനുവേണ്ടിയാണ് നിലകൊള്ളുന്നത്. ഭീകരതയ്ക്കെതിരായ പോരാട്ടം ഏതെങ്കിലുമൊരു മതത്തിനെതിരായുള്ളതല്ലെന്നും സുഷമ സ്വരാജ് പറഞ്ഞു.
റിഗ്വേദത്തിലെ വരികൾ ഉദ്ധരിച്ച് സുഷമ
ഒഐസി സമ്മേളനത്തിൽ റിഗ്വേദത്തിലെ വരികൾ ഉദ്ധരിച്ച് കേന്ദ്രമന്ത്രി സുഷമ സ്വരാജ്. 'ഏകം സാത്ത് വിപ്ര ബഹുദ്ധ വദാന്തി'- ദൈവം ഒന്നാണ്. പക്ഷേ അതേക്കുറിച്ച് പഠിച്ചവർ, പലതരത്തിലാണ് ദൈവത്തെ വിവരിക്കുന്നത്.
advertisement
നന്ദി പറഞ്ഞ് സുഷമ
ഭീകരർക്കെതിരായ നടപടികളിൽ ഒപ്പം നിന്ന ഇസ്ലാമിക രാജ്യങ്ങൾക്ക് സുഷമാ സ്വരാജ് സമ്മേളനത്തിൽ നന്ദി രേഖപ്പെടുത്തി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 01, 2019 1:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
'ഭീകരതയുടെ വേരറുക്കാൻ ഇസ്ലാമിക രാജ്യങ്ങൾ ഒരുമിച്ചുനിൽക്കണമെന്ന് സുഷമ സ്വരാജ്