ഒഡീഷ ട്രെയിൻ അപകടം: പരിക്കേറ്റിട്ടും ഏഴോളം പേർക്ക് രക്ഷകനായി അബ്ദുൾ അലിം

Last Updated:

രാജ്യത്തെ നടുക്കിയ ഈ അപകടത്തിൽ 288 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു

ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ട്രെയിൻ ദുരന്തത്തിനാണ് കഴിഞ്ഞ വെള്ളിയാഴ്ച രാജ്യം സാക്ഷ്യം വഹിച്ചത്. ഒഡീഷയിലെ ബാലസോറില്‍ കൊൽക്കത്ത-ചെന്നൈ കോറോമാണ്ടൽ എക്സ്പ്രസ് പാളം തെറ്റി, നിർത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനുമായി ഇടിക്കുകയും അടുത്ത ട്രാക്കിലായിരുന്ന കോറോമാണ്ടല്‍ എക്‌സ്പ്രസിന്റെ കോച്ചുകളിലേയ്ക്ക് ഹൗറയിലേക്ക് പോകുകയായിരുന്ന ബെംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് ഇടിക്കുകയായിരുന്നു. രാജ്യത്തെ നടുക്കിയ ഈ അപകടത്തിൽ 288 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവർക്ക് ഇത് പുതുജീവിതമാണ്.
അത്തരത്തിൽ അപകടത്തിൽ നിന്ന് ഭാഗ്യവശാൽ രക്ഷപെട്ട ഒരാളാണ് പശ്ചിമ ബംഗാളിലെ ബസിർഹട്ട് സ്വദേശിയായ അബ്ദുൾ അലീം. നോർത്ത് 24 പർഗാനാസിലെ ഷക്ചുര ബാഗുണ്ടി ഗ്രാമത്തിലെ ഹരിഹർപൂരിലാണ് പതിനെട്ടുകാരനായ അബ്ദുൾ അലീം ഘാസിയുടെ വീട്. അപകടത്തിൽപെട്ട കോറോമാണ്ടൽ എക്‌സ്‌പ്രസിലെ നിരവധി യാത്രക്കാരിൽ ഒരാളായിരുന്നു അബ്ദുൾ അലീം. ജോലി ലഭിച്ച് കേരളത്തിലേക്കുള്ള യാത്രയിലായിരുന്നു ഇദ്ദേഹം. ഇതിനിടെയാണ് ദുരന്തം സംഭവിച്ചത്. അപകടത്തിൽ പരിക്കേറ്റ അബ്ദുൾ അലീം തന്റെ മുറിവുകൾ വകവയ്ക്കാതെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്തു.
advertisement
പരിക്കേറ്റവരും ട്രെയിനിനടിയിൽ കുടുങ്ങിക്കിടക്കുന്നവരുമായ നിരവധി യാത്രക്കാരെ അബ്ദുൾ തന്നാൽ കഴിയുന്ന വിധം രക്ഷിക്കാൻ ശ്രമിച്ചു. വലിയ ശബ്ദം കേട്ടയുടൻ സീറ്റിൽ നിന്ന് തെറിച്ചുവീഴുകയായിരുന്നുവെന്ന് അബ്ദുൾ അലീം ന്യൂസ് 18-നോട് പറഞ്ഞു. പാളം തെറ്റിയ കോച്ചുകൾക്ക് അടിയിൽ കുടുങ്ങി ആളുകൾ സഹായത്തിനായി നിലവിളിക്കുന്നത് അദ്ദേഹത്തിന് കേൾക്കാമായിരുന്നു. വേദന സഹിക്ക വയ്യാതെ, നിലവിളിച്ച ഏഴോളം പേരുടെ ജീവൻ രക്ഷിക്കാനും അബ്ദുളിന് കഴിഞ്ഞു. എന്നാൽ, ചുറ്റും തളംകെട്ടി കിടക്കുന്ന രക്തം കണ്ടതോടെ അബ്ദുളിന് ബോധം നഷ്ടപ്പെടുകയും റെയിൽവേ ട്രാക്കിൽ തന്നെ ബോധരഹിതനായി വീഴുകയുമായിരുന്നു.
advertisement
പിന്നീട് ഒഡിഷ പോലീസിന്റെ സഹായത്തോടെയാണ് ബസിർഹട്ടിലെ വീട്ടിലെത്തിയത്. പരിക്കേറ്റിട്ടും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ അബ്ദുൾ കാണിച്ച ധൈര്യത്തെ പ്രശംസിക്കുകയാണ് നാട്ടുകാർ. അപകടത്തിൽ നിന്ന് രക്ഷപ്പെട്ടെന്ന് തനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് അബ്ദുൾ അലീം ന്യൂസ് 18നോട് പറഞ്ഞു. എന്നാൽ അപകടത്തെക്കുറിച്ചുള്ള പേടി സ്വപ്നങ്ങൾ കാരണം രാത്രി ഉറങ്ങാൻ കഴിയുന്നില്ലെന്നും ഉറക്കത്തിലും ട്രെയിനിനടിയിൽ കുടുങ്ങിപ്പോയ യാത്രക്കാരുടെ നിലവിളിയാണ് കേൾക്കുന്നതെന്നും അബ്ദുൾ അലീം പറയുന്നു.
advertisement
ട്രെയിൻ അപകടത്തെക്കുറിച്ചുള്ള അന്വേഷണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. സിഗ്നലിങിനെ പിഴവാണ് അപകടകാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഇക്കാര്യം വിശദമായി പരിശോധിക്കും. അന്വേഷണത്തിന്‍റെ കാരണം കണ്ടെത്താനാണ് അന്വേഷണത്തിലൂടെ ലക്ഷ്യമിടുന്നത്. കോറമാണ്ടൽ എക്സ്പ്രസ് മെയിൻ ലൈനിലൂടെ പോകാനാണ് ആദ്യം സിഗ്നൽ നൽകിയതെങ്കിലും അത് പിൻവലിച്ചതായി വ്യക്തമായിട്ടുണ്ട്. ഇതോടെയാണ് ട്രെയിൻ ലൂപ് ലൈനിലേക്ക് കടന്നതെന്നാണ് റിപ്പോർട്ട്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ഒഡീഷ ട്രെയിൻ അപകടം: പരിക്കേറ്റിട്ടും ഏഴോളം പേർക്ക് രക്ഷകനായി അബ്ദുൾ അലിം
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement