The Kerala Story | 'ദ കേരള സ്റ്റോറി' എബിവിപി ജെഎൻയുവിൽ പ്രദർശിപ്പിച്ചു; പ്രതിഷേധവുമായി എസ്എഫ്ഐ

Last Updated:

ജെഎൻയു കാമ്പസിൽ എസ്എഫ്ഐ ആഹ്വാനം ചെയ്ത പ്രതിഷേധത്തിനിടെയാണ് ചിത്രം പ്രദർശിപ്പിച്ചത്

വിവാദമായ ‘ദ കേരള സ്റ്റോറി’ സിനിമ എബിവിപിയുടെ ആഭിമുഖ്യത്തിൽ ഡൽഹിയിലെ ജവർഹർലാൽ നെഹ്റു സർവകലാശാലയിൽ പ്രദർശിപ്പിച്ചു. കേരളത്തിൽ സിനിമയ്‌ക്കെതിരായ കേരളത്തിലെ മതപരിവർത്തനം പ്രമേയമാക്കി ഒരുക്കുന്ന ചിത്രം മെയ് അഞ്ചിന് റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്.
ജെഎൻയു കാമ്പസിൽ എസ്എഫ്ഐ ആഹ്വാനം ചെയ്ത പ്രതിഷേധത്തിനിടെയാണ് ചിത്രം പ്രദർശിപ്പിച്ചത്. “മതേതര ധാർമ്മികതയെ കളങ്കപ്പെടുത്തുന്ന ഈ സിനിമയുടെ പ്രദർശനത്തെ എസ്എഫ്‌ഐ-ജെഎൻയു യൂണിറ്റ് അപലപിക്കുകയും ശക്തമായി എതിർക്കുകയും ചെയ്യുന്നു,” വിദ്യാർത്ഥി സംഘടന പ്രസ്താവനയിൽ പറഞ്ഞു.
അതിനിടെ, “ഏറ്റവും മോശമായ വിദ്വേഷ പ്രസംഗവും ദൃശ്യ-ശ്രാവ്യ പ്രചരണവും” എന്ന പേരിൽ സിനിമയുടെ റിലീസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കാൻ സുപ്രീം കോടതി ചൊവ്വാഴ്ച വിസമ്മതിച്ചു. സിനിമ സ്റ്റേ ചെയ്യണമെന്ന ആവശ്യം കേരള ഹൈക്കോടതി തള്ളുകയും ചെയ്തിരുന്നു.
advertisement
“വിദ്വേഷ പ്രസംഗങ്ങളിൽ പലതരമുണ്ട്. ഈ ചിത്രത്തിന് സർട്ടിഫിക്കേഷൻ ലഭിക്കുകയും ബോർഡിന്റെ അനുമതി ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഒരാൾ വേദിയിൽ കയറി അനിയന്ത്രിതമായ പ്രസംഗം ആരംഭിക്കുന്നത് പോലെയല്ല ഇത്. സിനിമയുടെ റിലീസ് തടയാൻ സെൻസർ ബോർഡ് ഉൾപ്പടെയുള്ള മാർഗങ്ങൾ നീങ്ങണമെന്നും കോടതി പറഞ്ഞു.
ചിത്രം “ബിജെപി സ്പോൺസേഡ്” ആണെന്നും സംസ്ഥാനത്ത് ജനങ്ങളെ ഭിന്നിപ്പിക്കാനും അവർക്കിടയിൽ ശത്രുത സൃഷ്ടിക്കാനുമുള്ള “സംഘപരിവാർ അജണ്ട”യുടെ ഭാഗമാണെന്നും കേരളത്തിലെ ഭരണകക്ഷിയായ സിപിഎം ആരോപിച്ചു.
Also Read- ‘കേരളാ സ്റ്റോറി’യിൽ അപ്രിയ സത്യങ്ങൾ; ആ സത്യങ്ങൾ സെൻസർ ബോർഡും അം​ഗീകരിച്ചു: നിർമാതാവ് വിപുൽ‍ ഷാ
ഹിന്ദി സിനിമയുടെ ട്രെയിലർ ഒറ്റനോട്ടത്തിൽ വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനും സംസ്ഥാനത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്താനും ലക്ഷ്യമിട്ട് മനഃപൂർവം നിർമ്മിച്ചതാണെന്നാണ് തോന്നുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അന്വേഷണ ഏജൻസികളും കോടതികളും ആഭ്യന്തരമന്ത്രാലയവും ലൗ ജിഹാദ് തള്ളിക്കളഞ്ഞിട്ടും കേരളത്തെ ലോകത്തിന് മുന്നിൽ അപമാനിക്കാൻ വേണ്ടി മാത്രമാണ് സിനിമയുടെ മുഖ്യ പ്രമേയമായി അത് ഉന്നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
advertisement
രാജ്യാന്തര തലത്തിൽ സംസ്ഥാനത്തിന്റെ പ്രതിച്ഛായ തകർക്കുക എന്ന ലക്ഷ്യമാണ് ഈ സിനിമയ്ക്കുള്ളതെന്നും അതുകൊണ്ട് അത് നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നതായും കോൺഗ്രസ് വ്യക്തമാക്കി.
അദ്ദാ ശർമ്മ പ്രധാന വേഷത്തിൽ എത്തിയ ചിത്രം സംവിധാനം ചെയ്തത് സുദീപ്തോ സെൻ ആണ്.
മലയാളം വാർത്തകൾ/ വാർത്ത/India/
The Kerala Story | 'ദ കേരള സ്റ്റോറി' എബിവിപി ജെഎൻയുവിൽ പ്രദർശിപ്പിച്ചു; പ്രതിഷേധവുമായി എസ്എഫ്ഐ
Next Article
advertisement
ഷെയർ ട്രേഡിങ്ങിൽ വൻലാഭം വാഗ്ദാനം ചെയ്ത് 55 ലക്ഷത്തിലധികം രൂപ തട്ടിയ പ്രതി പിടിയിൽ
ഷെയർ ട്രേഡിങ്ങിൽ വൻലാഭം വാഗ്ദാനം ചെയ്ത് 55 ലക്ഷത്തിലധികം രൂപ തട്ടിയ പ്രതി പിടിയിൽ
  • കോഴിക്കോട് നടുവണ്ണൂർ സ്വദേശി ചെറിയപറമ്പിൽ സുബൈർ 55 ലക്ഷം തട്ടിയ കേസിൽ പിടിയിൽ.

  • പല തവണകളായി വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കാൻ ആവശ്യപ്പെട്ട് 5,39,222 രൂപ തട്ടിയെടുത്തു.

  • കോട്ടയം സൈബർ ക്രൈം പോലീസ് പ്രതിയെ കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

View All
advertisement