മോഹൻലാൽ ഹൈക്കോടതിയിൽ; പേര്, ചിത്രങ്ങൾ, വീഡിയോ അനധികൃതമായി ഉപയോഗിക്കുന്നത് തടയണം
- Published by:Sarika N
- news18-malayalam
Last Updated:
വ്യക്തിയെന്ന നിലയിലുള്ള അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു
ന്യൂഡൽഹി: അനുമതിയില്ലാതെ തന്റെ ശബ്ദവും ചിത്രവും സംഭാഷണങ്ങളും വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നടൻ മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള വീഡിയോകൾ, മോർഫ് ചെയ്ത ചിത്രങ്ങൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെ വ്യാജ പരസ്യങ്ങൾ എന്നിവ തന്റെ വ്യക്തിത്വ അവകാശങ്ങളെ ഹനിക്കുന്നുവെന്ന് താരം ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
തന്റെ പേര്, ശബ്ദം, രൂപം, തനതായ സംഭാഷണശൈലി എന്നിവ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്നും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ തന്റെ സമ്മതമില്ലാതെ നടത്തുന്ന വാണിജ്യപരമായ നീക്കങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നുമാണ് മോഹൻലാലിന്റെ പ്രധാന ആവശ്യം. വ്യക്തിത്വത്തെ ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്നത് വഴി ഉണ്ടാകുന്ന സാമ്പത്തികവും സാമൂഹികവുമായ ആഘാതങ്ങളിൽ നിന്ന് സംരക്ഷണം വേണമെന്നും അദ്ദേഹം കോടതിയെ ബോധിപ്പിച്ചു.
ജസ്റ്റിസ് ജ്യോതി സിങ് അധ്യക്ഷയായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. നേരത്തെ ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, അനിൽ കപൂർ, സൊണാക്ഷി സിൻഹ തുടങ്ങിയവർ സമാനമായ ഹർജികളുമായി കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi,Delhi,Delhi
First Published :
Mar 24, 2026 6:39 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
മോഹൻലാൽ ഹൈക്കോടതിയിൽ; പേര്, ചിത്രങ്ങൾ, വീഡിയോ അനധികൃതമായി ഉപയോഗിക്കുന്നത് തടയണം







