ചെന്നൈ: തമിഴ്നാട് (Tamil Nadu) മുഖ്യമന്ത്രി എം കെ സ്റ്റാലിനെ (Chief Minister MK Stalin) അഭിനന്ദിച്ച് സൂര്യയും (Suriya) ജ്യോതികയും (Jyothika). നരിക്കുറവര്‍ (Narikkuravar), ഇരുളര്‍ (Irular) തുടങ്ങിയ ആദിവാസി (Tribals) വിഭാഗങ്ങളില്‍പ്പെട്ട 282 പേര്‍ക്ക് പട്ടയവും ജാതി സര്‍ട്ടിഫിക്കറ്റും (Caste Certificate) നല്‍കിയ മുഖ്യമന്ത്രിയുടെ നടപടിയെ അഭിനന്ദിച്ചാണ് താരങ്ങൾ രംഗത്ത് വന്നത്.
എം കെ സ്റ്റാലിന്‍ ഗോത്രവര്‍ഗക്കാരുടെ വീട് തേടിയെത്തി നല്‍കിയത് വെറും പട്ടയം മാത്രമല്ലെന്നും അതൊരു പ്രതീക്ഷയാണെന്നും കാലാകാലങ്ങളായി തുടരുന്ന ഗോത്രവര്‍ഗക്കാരുടെ പ്രശ്നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയുണ്ടെന്നും സൂര്യ ട്വീറ്റ് ചെയ്തു.
"നീതി എന്ന് പറയുന്നത് പ്രവൃത്തിയിലെ സത്യസന്ധതയാണ്. അത് നിങ്ങള്‍ പ്രവൃത്തിയിലൂടെ തെളിയിച്ചു. ജനങ്ങളുടെ പ്രശ്നങ്ങള്‍ കഴിയുന്ന രീതിയില്‍ പരിഹരിച്ചും നടപടികള്‍ ഉടനെടുത്തും അധികാരം എന്നത് ഒരു പദവി മാത്രമല്ലെന്ന് നിങ്ങൾ തെളിയിച്ചു. വിദ്യാഭ്യാസ സമ്പ്രദായത്തിൽ നിങ്ങൾ കൊണ്ടുവരുന്ന നല്ല മാറ്റങ്ങൾ ഒരു പൗരനെന്ന നിലയിൽ ഞാനും നഗരവും കഴിഞ്ഞ 16 വർഷമായി അനുഭവിച്ചിട്ടില്ലാത്ത ഒന്നാണ്. പട്ടയങ്ങളും ജാതി സർട്ടിഫിക്കറ്റുകളും പ്രധാനപ്പെട്ട സർക്കാർ സബ്‌സിഡികളും അനേകം ഇരുളർ, കുറവർ കുടുംബങ്ങൾക്ക് നിങ്ങൾ വിതരണം ചെയ്യുന്നത് മാനവികതയുടെ വിജയമാണ്, നിങ്ങളുടെ പ്രവൃത്തികൾ നമ്മുടെ രാഷ്ട്രീയ വ്യവസ്ഥിതിയിൽ ഞങ്ങൾക്കുള്ള വിശ്വാസം വളർത്തുന്നു.
Also Read-
Jai Bhim| സൂര്യയുടെ 'ജയ് ഭീമും' തമിഴ്നാട്ടിലെ സിപിഎമ്മും തമ്മിൽ എന്തു ബന്ധം? സിനിമ പറയുന്നത് നടന്ന കാര്യം
ഡോ അംബേദ്കർറിന്റെ വാക്കുകൾ ഇങ്ങനെ- "ഞങ്ങൾ ഇന്ത്യക്കാരാണ്, ആദ്യമായും ആത്യന്തികമായും"..അദ്ദേഹത്തിന്റെ വിശ്വാസങ്ങളെ യാഥാര്‍ത്ഥ്യമാക്കുന്നതിന് നന്ദി. താങ്കളുടെ ഭരണത്തിലും ഉടനടിയെടുക്കുന്ന നടപടികളിലും ഹൃദയംനിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. ഒരു പൗരന്‍ എന്ന നിലയ്ക്ക് മാത്രമല്ല, ദിവ്യയുടെയും ദേവിന്റെയും അമ്മ എന്ന നിലയ്ക്ക് കൂടിയാണ് ഇത് പറയുന്നത്. വരുന്ന തലമുറയ്ക്ക് പ്രചോദനമായിരിക്കുന്നതിനും നന്ദി..." ജ്യോതിക ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
സൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ ജയ് ഭീം ജാതി വിവേചനത്തെക്കുറിച്ചും ഇരുള ഗോത്രം നേരിടുന്ന വിവേചനങ്ങളെക്കുറിച്ചുമാണ് സംസാരിക്കുന്നത്. ചിത്രം നവംബർ 2നാണ് ആമസോൺ പ്രൈം വഴി പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായവുമായി മുന്നേറുകയാണ് ചിത്രം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.