കന്നി അങ്കത്തിന് കമൽഹാസൻ; കോയമ്പത്തൂർ സൗത്തിൽ നിന്ന് മത്സരിക്കും

Last Updated:

രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയും കമൽഹാസൻ പുറത്തിറക്കി.

ചെന്നൈ: നടൻ കമൽ ഹാസൻ രാഷ്ട്രീയത്തിലെ കന്നി അങ്കത്തിന് ഇറങ്ങുന്നത് കോയമ്പത്തൂർ സൗത്ത് നിയോജക മണ്ഡലത്തിൽ. തമിഴ്നാട് നിയമസഭയിലേക്ക് ഏപ്രിൽ ആറിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്ന് മക്കൾ നീതി മയ്യം പ്രസിഡന്റ് കൂടിയായ കമൽ ഹാസൻ പ്രഖ്യാപിച്ചു. ഇതിനൊപ്പം പാർട്ടിയുടെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയും കമൽഹാസൻ പുറത്തിറക്കി.
നിയമസഭയിൽ തന്റെ ശബ്ദം ഉയർന്നുകേൾക്കാനും നിലപാടുകൾ ഉയർത്തിക്കാട്ടാനും മണ്ഡലത്തിലെ ജനങ്ങൾ തനിക്ക് വോട്ട് ചെയ്യുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച താരം, തന്റെ അന്തരിച്ച പിതാവ് ശ്രീനിവാസനെയും ചടങ്ങിൽ സ്മരിച്ചു. '' ഞാനൊരു ഐഎഎസ് ഉദ്യോഗസ്ഥനാകണമെന്നാണ് അച്ഛൻ ആഗ്രഹിച്ചത്. പിന്നീട് രാഷ്ട്രീയത്തിലിറങ്ങണമെന്നും. എന്നാല്‍ ഐഎഎസ് ഉദ്യോഗസ്ഥനാകണമെന്ന ആഗ്രഹം എനിക്ക് തിരിച്ചറിയാനായില്ല. പക്ഷെ, എന്റെ പാർട്ടി നിരവധി ഐഎഎസുകാരെ ഉൾക്കൊള്ളുന്നതാണ്. ഇത് ഞങ്ങളെ സംബന്ധിച്ചിടത്തോളം അഭിമാന നിമിഷമാണ്''- മാധ്യമ പ്രവർത്തകരോട് കമൽ ഹാസൻ പറഞ്ഞു.
advertisement
നിയമസഭാ തെരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം 154 സീറ്റുകളിൽ മത്സരിക്കുമെന്ന് കമൽഹാസൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ആകെ 234 സീറ്റുകളാണ് തമിഴ്നാട്ടിലുള്ളത്. ബാക്കി 80 സീറ്റുകളിൽ മറ്റ് സഖ്യകക്ഷികൾ മത്സരിക്കുമെന്നും കമൽഹാസൻ വ്യക്തമാക്കി. ആൾ ഇന്ത്യ സമത്വ മക്കൾ കക്ഷി, ഇന്ത്യ ജനനായക കക്ഷി എന്നിവരാണ് മക്കൾ നീതി മയ്യത്തിന്റെ സഖ്യകക്ഷികൾ. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എം എൻ എം 4 ശതമാനം വോട്ട് നേടിയിരുന്നു. ന​ഗരപ്രദേശങ്ങളിൽ 10 ശതമാനം വോട്ട് ഷെയർ നേടാനും എം എൻ എമ്മിന് കഴിഞ്ഞിരുന്നു. കോയമ്പത്തൂരിൽ നിന്ന് മത്സരിച്ച എം എൻ എം വൈസ് പ്രസിഡന്റ് ഡോ. ആർ മഹേന്ദ്രൻ 1.45 ലക്ഷം വോട്ട് നേടിയിരുന്നു. ആകെ വോട്ട് ഷെയറിന്റെ 11.6 ശതമാനം നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
advertisement
ഓരോ മണ്ഡലത്തിലും സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ, ആളുകൾക്ക് അപേക്ഷിക്കാനുള്ള സംവിധാനമാണ് കമൽഹാസൻ സ്വീകരിച്ചത്. ലഭിക്കുന്ന അപേക്ഷയിൽ നിന്ന് തെരഞ്ഞെടുക്കുന്നവരെ ആയിരിക്കും മത്സരിപ്പിക്കുക. വീട്ടമ്മമാർക്ക് ശമ്പളം മുതൽ സർക്കാർ‌ സംവിധാനങ്ങൾ ഉപയോ​ഗപ്പെടുത്താൻ സൗജന്യമായി കമ്പ്യൂട്ടറുകളും ഇന്റർനെറ്റും നൽകും തുടങ്ങിയവയാണ് എംഎൻഎം നൽകുന്ന വാ​ഗ്ദാനങ്ങൾ.
English Summary: Actor-turned politician Kamal Haasan would make his electoral debut, contesting from Coimbatore South constituency in the April 6 Tamil Nadu assembly elections. The Makkal Needhi Maiam (MNM) president made the announcement here on Friday, releasing the second list of his party''s candidates.
മലയാളം വാർത്തകൾ/ വാർത്ത/India/
കന്നി അങ്കത്തിന് കമൽഹാസൻ; കോയമ്പത്തൂർ സൗത്തിൽ നിന്ന് മത്സരിക്കും
Next Article
advertisement
ആടെടാ ആട് ! ആറാട് ! ബെംഗളൂരുവിൽ ബുക്ക് ചെയ്ത കാബ് ഷെയർ ചെയ്യാൻ എത്തിയത്  ഒരു ആട്‌!
ആടെടാ ആട് ! ആറാട് ! ബെംഗളൂരുവിൽ ബുക്ക് ചെയ്ത കാബ് ഷെയർ ചെയ്യാൻ എത്തിയത്  ഒരു ആട്‌!
  • ബെംഗളൂരുവിൽ കാബ് ഷെയർ ചെയ്യാൻ കയറിയ യുവാവ് പിറകിലെ സീറ്റിൽ കണ്ടത് ആടിനെ

  • യുവാവ് ആടിനൊപ്പം സെൽഫി എടുത്തു, ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി

  • യുവാവിന്റെ അസാധാരണമായ യാത്രാ അനുഭവമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ചര്‍ച്ച

View All
advertisement