യാത്രയ്ക്കിടെ വിമാനം 'ആടിയുലഞ്ഞു' ; ഡല്‍ഹി-സിഡ്നി എയര്‍ ഇന്ത്യാ വിമാനത്തിലെ യാത്രക്കാര്‍ക്ക് പരിക്ക്
- Published by:Arun krishna
- news18-malayalam
Last Updated:
ഡൽഹിയിൽ നിന്ന് സിഡ്നിയിലേക്ക് പറന്ന എയർ ഇന്ത്യയുടെ B787-800 വിമാനത്തിലെ യാത്രക്കാർക്കാണ് പരിക്കേറ്റത്.
ന്യൂഡൽഹി: യാത്രയ്ക്കിടെ ശക്തമായ ഉലച്ചിലിൽപെട്ട് എഴ് എയർ ഇന്ത്യ വിമാനയാത്രികര്‍ക്ക് പരിക്ക്. ഡൽഹിയിൽ നിന്ന് സിഡ്നിയിലേക്ക് പറന്ന എയർ ഇന്ത്യയുടെ B787-800 വിമാനത്തിലെ യാത്രക്കാർക്കാണ് പരിക്കേറ്റത്. ബുധനാഴ്ചയായിരുന്നു സംഭവമെന്ന് ഇന്ത്യന്‍ എക്സ്പ്രസ്. റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റവർക്ക് ഉടൻ തന്നെ ക്യാബിൻ ക്രൂ പ്രഥമ ശുശ്രൂഷ നൽകിയതായി ഡി.ജി.സി.എ. പറഞ്ഞു.
‘വിമാനത്തിനിടെ ഏഴ് യാത്രക്കാർക്ക് ചെറിയ ഉളുക്ക് സംഭവിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്കിടയിലുണ്ടായിരുന്ന ഒരു ഡോക്ടറുടെയും നഴ്‌സിന്റെയും സഹായത്തോടെ ക്യാബിൻ ക്രൂ ഓൺബോർഡ് ഫസ്റ്റ് എയ്‌ഡ് കിറ്റ് ഉപയോഗിച്ച് പ്രഥമശുശ്രൂഷ നൽകി,” -ഉദ്യോഗസ്ഥർ പറഞ്ഞു.
ഡൽഹിയിൽ നിന്ന് സിഡ്നിയിലേക്ക് പറന്ന വിമാനം ആകാശത്ത് വെച്ച് ശക്തമായി ഉലയുകയായിരുന്നു. എന്നാൽ എന്താണ് സംഭവത്തിന് കാരണം എന്നത് വ്യക്തമല്ല. ഡി.ജി.സി.എ. അന്വേഷണം പ്രഖ്യാപിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
May 17, 2023 3:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
യാത്രയ്ക്കിടെ വിമാനം 'ആടിയുലഞ്ഞു' ; ഡല്‍ഹി-സിഡ്നി എയര്‍ ഇന്ത്യാ വിമാനത്തിലെ യാത്രക്കാര്‍ക്ക് പരിക്ക്