'നിങ്ങളവളെ സംരക്ഷിച്ചോളൂ; പക്ഷേ ഞങ്ങൾ വെറുതെ വിടാൻ പോകുന്നില്ല': മമത ബാനർജി

Last Updated:

ചൊവ്വാഴ്ച അസൻസോളിൽ നടന്ന തൃണമൂൽ പ്രവർത്തകരുടെ യോഗത്തിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന

കൊൽക്കത്ത: ബിജെപിയുടെ മതവിദ്വേഷ പ്രചാരണങ്ങൾക്കും അന്യായ അറസ്റ്റുകൾക്കുമെതിരെ രൂക്ഷവിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി (Mamata Banerjee). പ്രവാചക നിന്ദ പരാമർശത്തിന്റെ (Prophet Row) പേരിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട ബിജെപി നേതാവ് നൂപുർ ശർമ്മയ്‌ക്കെതിരെ (Nupur Sharma) പേര് പറയാതെ മമത ആഞ്ഞടിച്ചു. 'നിങ്ങളവളെ സംരക്ഷിച്ചോളൂ, പക്ഷേ നമ്മുടെ സംസ്ഥാനം അവൾക്ക് സമൻസ് അയച്ചിട്ടുണ്ട്. ഞങ്ങൾ അവളെ വെറുതെ വിടാൻ പോകുന്നില്ല. കള്ളം പറയുന്നവർക്കെതിരെ ഞങ്ങൾ നടപടിയെടുക്കും' -അവർ പറഞ്ഞു. ചൊവ്വാഴ്ച അസൻസോളിൽ നടന്ന തൃണമൂൽ പ്രവർത്തകരുടെ യോഗത്തിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.
"ഞാൻ സോഷ്യൽ മീഡിയ ഇഷ്ടപ്പെടുന്നയാളാണ്. ഞാൻ സത്യം നന്നായി പറയുന്നവരുടെ പക്ഷത്താണ്. ജീവൻ തൃണവത്കരിച്ചും സത്യത്തിന് വേണ്ടി നിലകൊള്ളുന്നവർക്കൊപ്പമാണ് ഞാൻ. എന്നാൽ, വ്യാജ വീഡിയോ കാണിക്കുക, വഞ്ചിക്കുക, നുണകൾ പ്രചരിപ്പിക്കുക എന്നതാണ് ബിജെപിയുടെ സോഷ്യൽ മീഡിയ നെറ്റ്‌വർക്ക് ചെയ്യുന്നത്. അവർക്ക് ധാരാളം പണമുണ്ട്, അതുകൊണ്ടാണ് അവർ സോഷ്യൽ മീഡിയയിലും യുട്യൂബിലും കള്ളം പറയുന്നത്' -മമത പറഞ്ഞു.
advertisement
ആൾട്ട് ന്യൂസ് സഹസ്ഥാപകൻ സുബൈറിന്റെ അറസ്റ്റിനെയും മമത വിമർശിച്ചു. 'നിങ്ങളുടെ നേതാവ് മതത്തെക്കുറിച്ച് കള്ളം പറയുകയും വൃത്തികെട്ട കാര്യങ്ങൾ പറയുകയും ചെയ്താൽ അവരെ അറസ്റ്റ് ചെയ്യരുത്. അവർ വളരെ ശാന്തമായി ഇരിക്കുന്നു... നിങ്ങൾ കൊന്നാലും ഇവിടെ യാതൊരു പ്രശ്നവുമില്ല. എന്നാൽ, ഞങ്ങളാരെങ്കിലും സംസാരിച്ചാൽ ഞങ്ങളെ കൊലപാതകികളായി മുദ്രകുത്തുന്നു. നിങ്ങൾ എന്തിനാണ് സുബൈറിനെ അറസ്റ്റ് ചെയ്തത്? അവൻ എന്താണ് ചെയ്തത്?, എന്താണ് ടീസ്റ്റ ചെയ്തത്?. നിങ്ങളുടെ വൃത്തികെട്ട ആളുകളുടെ പേരുകൾ ഞാൻ പറയുന്നില്ല. മതത്തെ ദുരുപയോഗം ചെയ്യുന്നവരെ നിങ്ങൾ അറസ്റ്റ് ചെയ്യരുത്, അവർക്ക് നിങ്ങൾ സുരക്ഷ ഒരുക്കിക്കൊടുത്തോളൂ... പക്ഷേ നമ്മുടെ സംസ്ഥാനം അവൾക്ക് സമൻസ് അയച്ചിടുണ്ട്. ഞങ്ങൾ അവളെ വിടാൻ പോകുന്നില്ല. കള്ളം പറയുന്നവർക്കെതിരെ ഞങ്ങൾ നടപടിയെടുക്കും' -മമത വ്യക്തമാക്കി.‌
advertisement
English Summary: Bengal CM Mamata Banerjee has come out against the BJP's 'false' campaign on social media. Without even naming anyone, the Chief Minister lashed out at suspended BJP leader Nupur Sharma. Speaking at a Trinamool workers meeting in Asansol on Tuesday.
മലയാളം വാർത്തകൾ/ വാർത്ത/India/
'നിങ്ങളവളെ സംരക്ഷിച്ചോളൂ; പക്ഷേ ഞങ്ങൾ വെറുതെ വിടാൻ പോകുന്നില്ല': മമത ബാനർജി
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement