നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • അസദുദ്ദീൻ ഒവൈസിയുടെ പാർട്ടിയുടെ ട്വിറ്റർ അക്കൗണ്ട് വീണ്ടും ഹാക്ക് ചെയ്തു; പുതിയ പേര് 'ഈലൺ മസ്ക്'

  അസദുദ്ദീൻ ഒവൈസിയുടെ പാർട്ടിയുടെ ട്വിറ്റർ അക്കൗണ്ട് വീണ്ടും ഹാക്ക് ചെയ്തു; പുതിയ പേര് 'ഈലൺ മസ്ക്'

  ഈ മാസം ഇത് രണ്ടാം തവണയാണ് അക്കൗണ്ട് ഹാക്ക് ചെയ്യുന്നത്. ഒൻപതു ദിവസം മുൻപും പാർട്ടിയുടെ ഔദ്യോഗിക അക്കൗണ്ട് ഹാക്ക് ചെയ്തിരുന്നു

  അസദുദ്ദീൻ ഒവൈസി

  അസദുദ്ദീൻ ഒവൈസി

  • Share this:
   ന്യൂഡൽഹി: അസദുദ്ദീൻ ഒവൈസിയുടെ നേതൃത്വത്തിലുള്ള ഓൾ ഇന്ത്യ മജ്ലിസ് ഇ ഇത്തിഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വീണ്ടും ഹൈക്ക് ചെയ്തു. ഈ മാസം ഇത് രണ്ടാം തവണയാണ് അക്കൗണ്ട് ഹാക്ക് ചെയ്യുന്നത്. ഒൻപതു ദിവസം മുൻപും പാർട്ടിയുടെ ഔദ്യോഗിക അക്കൗണ്ട് ഹാക്ക് ചെയ്തിരുന്നുവെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു.

   Also Read- സംസ്ഥാനത്ത് 18ന് മുകളിലുള്ള പകുതിപ്പേർക്ക് കോവിഡ് വാക്സിന്റെ ആദ്യ ഡോസ് നൽകി; ഇതുവരെ വാക്സിൻ നൽകിയത് 1.66 കോടി പേർക്ക്

   എഐഎംഐഎം എന്ന പ്രൊഫൈൽ പേര് മാറി ശതകോടീശ്വരനും ടെസ്ല സിഇഒയുമായ 'ഈലൺ മസ്കിന്റെ' പേരാണ് പുതുതായി വന്നത്. പ്രൊഫൈൽ ഫോട്ടോയും ബിസിനസ് സ്ഥാപനത്തിന്റേതാക്കി മാറ്റിയിരുന്നു. 6.78 ലക്ഷം ഫോളോവേഴ്സാണ് എഐഎംഐഎം ട്വിറ്റർ അക്കൗണ്ടിനുള്ളത്. ഹാക്ക് ചെയ്തെങ്കിലും ഹാൻഡിലിൽ നിന്ന് യാതൊന്നും ട്വീറ്റ് ചെയ്തിട്ടില്ല.

   Also Read- വെള്ളത്തിൽ മുങ്ങി മുംബൈ: മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 23 ആയി; മഴ തുടരും

   ''ഒൻപത് ദിവസം മുൻപ് എഐഎംഐഎം ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യുകയും ട്വിറ്റർ അധികൃതരെ ബന്ധപ്പെട്ട് അക്കൗണ്ട് പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ വീണ്ടും അക്കൗണ്ട് ഹാക്ക് ചെയ്തിരിക്കുകയാണ്''- ഹൈദരാബാദ് ആസ്ഥാനമായുള്ള പാർട്ടിയുടെ വക്താവ് വ്യക്തമാക്കി. തിങ്കളാഴ്ച ഇതു സംബന്ധിച്ച് ഹൈദരാബാദ് പൊലീസിനും പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു.

   Also Read- GCDA പൂട്ടിച്ച കടയുടെ കുടിശ്ശിക എം എ യുസഫലി അടയ്ക്കും; പ്രസന്നകുമാരിയ്ക്ക് കൈത്താങ്ങ്   English Summary: The official Twitter account of All India Majils-e-Ittehadul-Muslimeen (AIMIM) was hacked on Sunday.This is the second time in a month that the Twitter account of Asaduddin Owaisi-led AIMIM was hacked.The same account was hacked nine days ago but was restored later, party sources said here. The profile name of the handle was changed from AIMIM to Tesla CEO 'Elon Musk'. The profile picture was changed with the photo of the business.
   Published by:Rajesh V
   First published: