ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത് മരിച്ചിട്ട് രണ്ടുമാസം പൂർത്തിയായി. ജൂൺ പതിനാലിന് ആയിരുന്നു മുംബൈയിലെ വീട്ടിൽ താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം, നടന്റെ മരണത്തിന്റെ വിശദാംശങ്ങൾ അറിയാൻ അദ്ദേഹത്തിന്റെ കുടുംബം നിയമപോരാട്ടത്തിലാണ്. ഇതിനിടയിലാണ് സുശാന്തിന്റെ കുടുംബത്തിന് പിന്തുണയുമായി നിർഭയയുടെ അമ്മ ആശാ ദേവി രംഗത്തെത്തിയത്. സുശാന്തിന്റെ കുടുംബത്തിന് പൂർണപിന്തുണ വാഗ്ദാനം ചെയ്ത അവർ കുടുംബത്തിന് നീതി ലഭിക്കുമെന്നും പറഞ്ഞു.
"മുഴുവൻ രാജ്യവും നിങ്ങളോടൊപ്പം ഉണ്ടെന്ന് സുശാന്തിന്റെ കുടുംബത്തിനോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു" -ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിൽ ആശ ദേവി പറഞ്ഞു. സുശാന്തിന്റെ സഹോദരി ശ്വേത സിംഗ് കീർത്തിയെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ജനങ്ങളും പരമോന്നത കോടതിയും സുശാന്തിന്റെ കുടുംബത്തോടൊപ്പം ഉണ്ടെന്ന് അവർ പറഞ്ഞു. സുശാന്തിന്റെ കുടുംബത്തിനെ പിന്തുണയ്ക്കേണ്ട മുംബൈ പൊലീസ് നേരെ എതിരാണെന്നും അതിൽ തനിക്ക് സങ്കടമുണ്ടെന്നും അവർ പറഞ്ഞു. കേസിനെക്കുറിച്ച് സുശാന്തിന്റെ കുടുംബം ഒന്നും പറയരുതെന്ന് ഒരു രാഷ്ട്രീയക്കാരൻ പറഞ്ഞത് അങ്ങേയറ്റം വേദനയുണ്ടാക്കുന്നതാണെന്നും അവർ പറഞ്ഞു.
സുപ്രീംകോടതിയെ വിശ്വസിക്കണമെന്ന് സുശാന്തിന്റെ പിതാവ് കെ കെ സിംഗിനോട് ആശ ദേവി ആവശ്യപ്പെട്ടു. മകന്റെ മരണത്തിൽ സി ബി ഐ അന്വേഷണം ലഭിക്കുമെന്നും അവർ പറഞ്ഞു. ജൂൺ പതിനാലിനാണ് മുംബൈയിലെ ബാന്ദ്രയിലെ ഫ്ലാറ്റിൽ സുശാന്ത് സിംഗ് രാജ്പുതിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.