നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Kangana Ranaut| 'ഇന്നെന്റെ വീട് തകർത്തു നാളെ നിങ്ങളുടെ അഹങ്കാരവും തകരും' ; ഉദ്ധവ് താക്കറെക്ക് മറുപടിയുമായി കങ്കണ

  Kangana Ranaut| 'ഇന്നെന്റെ വീട് തകർത്തു നാളെ നിങ്ങളുടെ അഹങ്കാരവും തകരും' ; ഉദ്ധവ് താക്കറെക്ക് മറുപടിയുമായി കങ്കണ

  വീടുതകര്‍ത്ത് പ്രതികാരം വീട്ടിയെന്നാണോ കരുതുന്നതെന്ന് ഉദ്ധവിനോട് കങ്കണ ചോദിച്ചു. ഇന്ന് തന്റെ വീട് തകര്‍ന്നതുപോലെ നാളെ ഉദ്ധവിന്റെ അഹങ്കാരം തകരുമെന്നും കങ്കണ പറഞ്ഞു.

  kangana

  kangana

  • Share this:
   മുംബൈ: ബോളിവുഡ് താരം കങ്കണ റണൗട്ടും ശിവസേനയും തമ്മിലുള്ള പോര് മുറുകുകയാണ്. മുംബൈയിലെ കങ്കണയുടെ വീടിന്റെ ഒരു ഭാഗം ബോംബെ മുനിസിപ്പൽ കോർപ്പറേഷൻ ഇന്ന് പൊളിച്ചിരുന്നു. ഇതിനു പിന്നാലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് കങ്കണ.

   ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് കങ്കണ മറുപടി നൽകിയിരിക്കുന്നത്. വീടുതകര്‍ത്ത് പ്രതികാരം വീട്ടിയെന്നാണോ കരുതുന്നതെന്ന് ഉദ്ധവിനോട് കങ്കണ ചോദിച്ചു. ഇന്ന് തന്റെ വീട് തകര്‍ന്നതുപോലെ നാളെ ഉദ്ധവിന്റെ അഹങ്കാരം തകരുമെന്നും കങ്കണ പറഞ്ഞു.

   മുംബൈയിലെ വീട്ടിലെത്തിയ ശേഷമാണ് കങ്കണ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വിമാനത്താവളത്തില്‍ നിന്നു കങ്കണയെ കനത്ത സുരക്ഷയിലാണ് പാലി ഹില്‍സിലെ വീട്ടിലെത്തിച്ചത്. കങ്കണയ്ക്കെതിരെ ശക്തമായ പ്രതിഷേധവുമായി ശിവസേന പ്രവർത്തകരും ഉണ്ടായിരുന്നു.

   ഉദവ് താക്കറെ, ഫിലിം മാഫിയയ്‌ക്കൊപ്പം നിങ്ങൾ എന്റെ വീട് തകർക്കുകയും വലിയ പ്രതികാരം ചെയ്യുകയും ചെയ്തുവെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഇന്ന് എന്റെ വീട് തകർന്നിരിക്കുന്നു, നാളെ നിങ്ങളുടെ അഹങ്കാരം തകരും. ഇത് ഓർക്കുക. എന്നും ഒരുപോലായിരിക്കില്ല- കങ്കണ മറുപടിയില്‍ വ്യക്തമാക്കുന്നു.#DeathOfDemocracy എന്ന ഹാഷ്ടാഗിലാണ് കങ്കണ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

   മുംബൈ നഗരത്തെ പാക്ക് അധിനിവേശ കശ്മീരിനോട് ഉപമിച്ച കങ്കണയുടെ ട്വീറ്റായിരുന്നു വിവാദത്തിന്‍റെ തുടക്കം. ഇതിനു പിന്നാലെയാണ് കങ്കണയുടെ മുംബൈ പാലി ഹില്‍സ് ഓഫീസ് കെട്ടിടത്തിന്റെ ഒരുഭാഗം പൊളിച്ചു. ശുചിമുറി ഓഫിസ് മുറിയാക്കിയതടക്കം അനധികൃത നിര്‍മാണം ആരോപിച്ചാണ് കോര്‍പറേഷന്‍റെ നടപടി.   അതേസമയം തന്റെ വീടിന്റെ ഒരു ഭാഗം തകർത്തതിന്റെ ദൃശ്യങ്ങളും കങ്കണ പങ്കുവെച്ചു. കങ്കണയെ അനുകൂലിച്ചും എതിർത്തും നിരവധി പേർ സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയിരിക്കുകയാണ്.
   Published by:Gowthamy GG
   First published:
   )}