ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനനിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് (Assembly Elections 2022) തീയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തിൽ കര്‍ശന നിയന്ത്രണങ്ങളോടെയാണ് തെരഞ്ഞെടുപ്പ് നടത്തുക. ഉത്തർപ്രദേശ് (Uttar Pradesh), പഞ്ചാബ് (Punjab), ഉത്തരാഖണ്ഡ് (Uttarakhand), മണിപ്പുർ(Manipur), ഗോവ (Goa)എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 10 മുതൽ മാർച്ച് ഏഴ് വരെ വിവിധ ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഉത്തർപ്രദേശിൽ ഏഴു ഘട്ടമായാണ് തെരഞ്ഞെടുപ്പ് ആദ്യ ഘട്ടം ഫെബ്രുവരി പത്തിനും അവസാനഘട്ടം മാർച്ച് എഴിനുമാണ്. മാർച്ച് പത്തിനാണ് വോട്ടെണ്ണൽ.
നിയമസഭാ തിരഞ്ഞെടുപ്പ് 2022ആകെ 7 ഘട്ടങ്ങൾ
വോട്ടെണ്ണൽ തീയതി: മാർച്ച് 10, വ്യാഴം
ഉത്തർപ്രദേശ്
ഘട്ടം 1: ഫെബ്രുവരി 10, വ്യാഴം
ഘട്ടം 2: ഫെബ്രുവരി 14, തിങ്കൾ
ഘട്ടം 3: ഫെബ്രുവരി 20, ഞായർ
ഘട്ടം 4: ഫെബ്രുവരി 23, ബുധനാഴ്ച
ഘട്ടം 5: ഫെബ്രുവരി 27, ഞായർ
ഘട്ടം 6: മാർച്ച് 3, വ്യാഴം
ഘട്ടം 7: മാർച്ച് 7, തിങ്കൾ
പഞ്ചാബ്
ഘട്ടം 1: ഫെബ്രുവരി 14, തിങ്കളാഴ്ച
ഉത്തരാഖണ്ഡ്
ഘട്ടം 1: ഫെബ്രുവരി 14, തിങ്കളാഴ്ച
മണിപ്പൂർ
ഘട്ടം 1: ഫെബ്രുവരി 27, ഞായർ
ഘട്ടം 2: മാർച്ച് 3, വ്യാഴം
ഗോവ
ഘട്ടം 1: ഫെബ്രുവരി 14, തിങ്കളാഴ്ച
കർശനമായ കോവിഡ് മാനദണ്ഡങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ടുവെക്കുന്നത്. പോളിങ് ഉദ്യോഗസ്ഥര്‍ രണ്ടുഡോസ് വാക്സിന്‍ നിര്‍ബന്ധമായും എടുക്കണം. കോവിഡ് സാഹചര്യം വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. വോട്ട് ചെയ്യാനുള്ള സമയം ഒരു മണിക്കൂര്‍ കൂട്ടി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ റോഡ് ഷോ, പദയാത്ര, റാലികള്‍ എന്നിവക്ക് ജനുവരി 15 വരെ നിയന്ത്രണമുണ്ടാകും. വെര്‍ച്വല്‍ പ്രചാരണം നടത്തണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ 690 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 18.34 കോടി വോട്ടര്‍മാര്‍ പോളിങ് ബൂത്തിലെത്തും. 24.9 ലക്ഷമാണ് പുതിയ വോട്ടര്‍മാരുടെ എണ്ണം. ഇതില്‍ 11.4 ശതമാനം സ്ത്രീകളാണ്. പോളിങ് സ്റ്റേഷനുകളുടെ എണ്ണം 16 ശതമാനം വര്‍ധിപ്പിക്കും. 15368 പോളിങ് സ്റ്റേഷനുകളാണുള്ളത്. ഒരു ബൂത്തില്‍ പരമാവധി 1250 വോട്ടര്‍മാര്‍ മാത്രമാകും. കോവിഡ് രോഗികള്‍ക്കും 80 കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പോസ്റ്റല്‍ വോട്ടുകള്‍ അനുവദിക്കും. നാമനിര്‍ദേശപത്രിക ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ അനുവദിക്കും. ഒരുലക്ഷം ബൂത്തുകളില്‍ വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
Also Read-
Congress | 11 സംസ്ഥാനങ്ങളിലും ആറ് കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും ലോക്സഭയിൽ പ്രാതിനിധ്യം ഇല്ല; ദേശീയ ബദൽ ആകാൻ കോൺഗ്രസിന് കഴിയുമോ?പ്രായമായവർ, ഭിന്ന ശേഷിക്കാർ , കോവിഡ് രോഗികൾ എന്നിവർക്ക് തപാൽ വോട്ട് ചെയ്യാം വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ നീട്ടി. ഈ മാസം 15 വരെ റാലികൾ, പദയാത്രകൾ എന്നിവ പാടില്ല. റോഡ് ഷോകൾക്കും നിയന്ത്രണമുണ്ട്.പ്രചാരണം പരമാവധി ഡിജിറ്റലാക്കണം. വീട് സന്ദർശനത്തിന് 5 പേരിൽ കൂടുതൽ പാടില്ല.കോവിഡ് സാഹചര്യം വിലയിരുത്തി മാറ്റങ്ങൾ അറിയിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.