advertisement

ക്ഷാമം രൂക്ഷം; ബംഗളൂരുവിൽ കുടിവെള്ളം പാഴാക്കുന്നവർക്ക് 5000 രൂപ വരെ പിഴ

Last Updated:

വാഹനങ്ങൾ കഴുകുന്നതിനും നിർമ്മാണ പ്രവർത്തനങ്ങൾക്കും വിനോദങ്ങൾക്കുമായി കുടിവെള്ളം ഉപയോഗിക്കുന്നതിനാണ് വിലക്ക്

കർണാടകയിൽ വരൾച്ച രൂക്ഷമാകുന്നതിനിടെ കുടിവെള്ളം പാഴാക്കുന്നവർക്ക് 5000 രൂപ വരെ പിഴ ചുമത്തുമെന്ന മുന്നറിയിപ്പുമായി ബംഗളൂരുവിലെ ജല വിതരണ ബോർഡ്. കുടിവെള്ള ക്ഷാമം വർധിക്കുന്ന സാഹചര്യത്തിൽ വെള്ളത്തിന്റെ ശരിയായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. വാഹനങ്ങൾ കഴുകുന്നതിനും നിർമ്മാണ പ്രവർത്തനങ്ങൾക്കും വിനോദങ്ങൾക്കുമായി കുടിവെള്ളം ഉപയോഗിക്കുന്നതിനാണ് വിലക്ക്.
നിർദ്ദേശങ്ങൾ പാലിക്കാത്തവർക്ക് ആദ്യം 5000 രൂപ പിഴയും പിന്നീട് ഓരോ തവണ ലംഘിക്കുമ്പോഴും 500 രൂപ വീതവും പിഴ ചുമത്താനാണ് തീരുമാനം. 1.3 കോടി ജനസംഖ്യയുള്ള ബംഗളൂരുവിൽ വെള്ളത്തിന്റെ ദൈനംദിന ആവശ്യങ്ങളിൽ പ്രതിദിനം 1,500 ദശലക്ഷം ലിറ്ററിന്റെ (Million liters per day)യുടെ വരെ കുറവ് രേഖപ്പെടുത്തി. ബംഗളൂരുവിന് പുറമെ തുമാകുരു, ഉത്തര കന്നഡ എന്നീ ജില്ലകളിലെ വിവിധ പ്രദേശങ്ങളും കുടിവെള്ള ക്ഷാമം നേരിടാൻ സാധ്യതയുള്ളതായി റവന്യു വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
advertisement
സംസ്ഥാനത്തെ 236 താലൂക്കുകളെ ഇതിനോടകം വരൾച്ച ബാധിതമായി പ്രഖ്യാപിച്ചു കഴിഞ്ഞു. 219 താലൂക്കുകൾ ഗുരുതരമായ പ്രതിസന്ധി നേരിടുന്നുണ്ട്. റെസിഡൻസ് അസോസിയേഷനുകളിൽ നിന്നും വെള്ളം ശേഖരിച്ച് ശുദ്ധീകരിക്കുന്നതുൾപ്പെടെയുള്ള മാർഗ്ഗങ്ങൾ സർക്കാർ തേടുന്നുണ്ട്. ടാങ്കറുകളുടെ പ്രവർത്തന ചെലവിൽ ഉണ്ടായ വർധനയെത്തുടർന്ന് 200 ഓളം സ്വകാര്യ ടാങ്കറുകളെ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നാല് മാസത്തേക്ക് ഏറ്റെടുത്തിട്ടുണ്ട്. അനധികൃത ടാങ്കറുകളുടെ പ്രവർത്തനം തടയാൻ സംസ്ഥാനത്ത് കൺട്രോൾ റൂമുകളും തുറന്നിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ക്ഷാമം രൂക്ഷം; ബംഗളൂരുവിൽ കുടിവെള്ളം പാഴാക്കുന്നവർക്ക് 5000 രൂപ വരെ പിഴ
Next Article
advertisement
ഓട്ടോറിക്ഷ സ്ഫോടക വസ്തുവിന് മുകളിൽ;സ്കൂൾ കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഓട്ടോറിക്ഷ സ്ഫോടക വസ്തുവിന് മുകളിൽ;സ്കൂൾ കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
  • പാലക്കാട് തൃക്കങ്ങോട്ട് സ്കൂൾ കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോ സ്ഫോടക വസ്തുവിൽ കയറി പൊട്ടിത്തെറിച്ചു

  • യാത്രക്കാരായ വിദ്യാർത്ഥികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടതും വലിയ ദുരന്തം ഒഴിവായതും ആശ്വാസമായി

  • പ്രദേശത്ത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് നാട്ടുകാരെ ആശങ്കയിലാക്കുന്നുണ്ടെന്നും കർശന നടപടി ആവശ്യമാണ്

View All
advertisement