നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • BJP | ദൈവത്തിന്റെ അവതാരമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ബി ജെ പി എം പി

  BJP | ദൈവത്തിന്റെ അവതാരമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ബി ജെ പി എം പി

  ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിലൂടെ ശ്യാമ പ്രസാദ് മുഖർജിയുടെ സ്വപ്നം യാഥാർത്ഥ്യമാക്കിയ പ്രധാനമന്ത്രി ഒരു യുഗ പുരഷനാണെന്ന് ബി ജെ പി എം പി ജംയാങ് സെറിങ് നംഗ്യാൽ പറഞ്ഞു.

  Prime Minister Narendra Modi. (PTI)

  Prime Minister Narendra Modi. (PTI)

  • News18
  • Last Updated :
  • Share this:
   ഇറ്റാനഗ‌ർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ദൈവത്തിന്റെ അവതാരമാണെന്ന് അരുണാചൽ പ്രദേശിൽ നിന്നുള്ള ബി ജെ പി എം പി തപിർ ഗവോ. ലോക് സഭയിലാണ് തപിർ ഗവോ ഇങ്ങനെ പറഞ്ഞത്. ഇന്ത്യയെ ശരിയായ പാതയിലാണ് മോദി നയിക്കുന്നതെന്നും അദ്ദേഹം ലോക്സഭയിൽ വ്യക്തമാക്കി. ദൈവങ്ങളുടെ പ്രവർത്തിക്ക് തുല്യമാണ് പ്രധാനമന്ത്രി നടത്തുന്ന പ്രവർത്തനങ്ങളെന്ന് അദ്ദേഹം പറഞ്ഞു.

   വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനങ്ങൾക്കായി പ്രധാനമന്ത്രി നടത്തിയ പ്രവർത്തനങ്ങൾ അദ്ദേഹം പാർലമെന്റിൽ വിവരിക്കുകയും ചെയ്തു. പശ്ചിമ ബംഗാളിലെയും അരുണാചലിലെയും തേയില തൊഴിലാളികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി ആയിരം കോടി അനുവദിച്ചതിലൂടെ അവരുടെ ജീവിതങ്ങളിൽ പ്രതീക്ഷയുടെ വെളിച്ചം പകരുകയാണ് പ്രധാനമന്ത്രി ചെയ്തതെന്നും ഗവോ ചൂണ്ടിക്കാട്ടി.

   സിനിമാ താരങ്ങളെ കോവിഡ് വാക്സി൯ മു൯ഗണനാ ലിസ്റ്റിൽപ്പെടുത്തണമെന്ന് സോണി രാസ്ദാ൯

   പശ്ചിമ ബംഗാളിലെയും ആസാമിലെയും തേയിലത്തോട്ടം തൊഴിലാളികൾക്കായി മോദി നടത്തിയ പ്രവർത്തനങ്ങൾ ഭഗവാന്റെ ഒരു അവതാരം പോലെയാണെന്നും അദ്ദേഹം ലോക്‌സഭയിൽ പറഞ്ഞു. കോവിഡ് 19 മഹാമാരിയുടെ കാലത്ത് മോദി സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചതായി മറ്റൊരു സംവാദത്തിൽ പങ്കെടുത്തു കൊണ്ട് ഗവോ പറഞ്ഞു. നൂറോളം രാജ്യങ്ങൾക്ക് ഇന്ത്യ ഇന്ന് കോവിഡ് 19 വാക്സിൻ നൽകുന്നതായും അദ്ദേഹം പറഞ്ഞു.

   'പ്രധാനമന്ത്രി ഒരു മനുഷ്യനല്ല. രാഷ്ട്രത്തിന്റെ പ്രധാനമന്ത്രിയായി രാജ്യത്തെ ശരിയായ ദിശയിലേക്ക് നയിക്കുന്ന അവതാരമാണ്. ഇന്ത്യക്കാ‌ർ എന്ന നിലയിൽ നമ്മൾ ഇതിൽ അഭിമാനിക്കണം' - ഗാവോ പറഞ്ഞു.

   വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെയും അരുണാചൽ പ്രദേശിന്റെയും അടിസ്ഥാന സൗകര്യ വികസനത്തിനായി മോദി സർക്കാർ സ്വീകരിച്ച നടപടികളുടെ ഒരു പട്ടിക തന്നെ അരുണാചൽ ഈസ്റ്റ് എംപി പട്ടികപ്പെടുത്തി. കേന്ദ്ര ബജറ്റ് 2021-22 ൽ ആസാമിലെയും പശ്ചിമ ബംഗാളിലെയും തേയിലത്തോട്ട തൊഴിലാളികളുടെ ക്ഷേമത്തിനായി 1,000 കോടി രൂപ അനുവദിച്ചതായി ഗാവോ പറഞ്ഞു. മോദി അവരുടെ ജീവിതത്തിൽ പ്രതീക്ഷകൾ പകർന്നതായും അദ്ദേഹം പറഞ്ഞു.

   ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിലൂടെ ശ്യാമ പ്രസാദ് മുഖർജിയുടെ സ്വപ്നം യാഥാർത്ഥ്യമാക്കിയ പ്രധാനമന്ത്രി ഒരു യുഗ പുരഷനാണെന്ന് ബി ജെ പി എം പി ജംയാങ് സെറിങ് നംഗ്യാൽ പറഞ്ഞു.
   Published by:Joys Joy
   First published:
   )}