ന്യൂഡല്‍ഹി: ബിജെപി(BJP) ദേശീയാധ്യക്ഷന്‍ ജെ പി നദ്ദയുടെ(J P Nadda) ട്വിറ്റര്‍ അക്കൗണ്ട്(Twitter Account) ഹാക്ക് ചെയ്തു. ഹക്ക്(Hacked) ചെയ്തതിന് പിന്നാലെ യുക്രെയ്ന്(Ukraine) ജനതയ്ക്കൊപ്പം നില്ക്കണമെന്നുള്ള ട്വീറ്റും അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടു. @JPNadda എന്ന ഔദ്യോഗിക അക്കൗണ്ടാണ് ഹാക്ക് ചെയ്തത്.
യുക്രെയ്ന് ജനതയ്ക്കൊപ്പം നില്‍ക്കണമെന്നും സംഭാവനകളായി ക്രിപ്റ്റോ കറന്‍സി സ്വീകരിക്കുന്നതാണെന്നുമായിരുന്നു അക്കൗണ്ട് ഹാക്ക് ചെയ്ത ശേഷം എത്തിയ ട്വീറ്റ്. ഇതിന് പിന്നാലെ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്തു എന്നും റഷ്യക്കാണ് സഹയം ആവശ്യമുള്ളതെന്നും സംഭാവന നല്‍കണമെന്നും മറ്റൊരു ട്വീറ്റും എത്തി.
ട്വീറ്റ് പെട്ടെന്ന് തന്നെ നീക്കം ചെയ്തു. അക്കൗണ്ട് പുനഃസ്ഥാപിച്ചെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം യുക്രെയ്ന് രക്ഷാദൗത്യത്തിന്റെ ഭാഗമായുള്ള രണ്ടാമത്തെ വിമാനം ഞായറാഴ്ച പുലര്‍ച്ചെ ഡല്‍ഹിയിലെത്തി. റൊമാനിയിലെ ബുക്കാറസ്റ്റില്‍ നിന്നാണ് 250 യാത്രികരുമായി വിമാനം എത്തിയത്. ഇതില്‍ 29 മലയാളികളുണ്ട്. യുക്രെയ്നില്‍ നിന്നുള്ള ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ശനിയാഴ്ച രാത്രിയോടെ മുംബൈയിലെത്തിയിരുന്നു. ഇതില്‍ 219 പേരാണ് ഉണ്ടായിരുന്നത്.
യുക്രെയ്ന് രക്ഷാദൗത്യത്തിന് 'ഓപ്പറേഷന് ഗംഗ'എന്നാണ് കേന്ദ്രസര്‍ക്കാര്‍ പേര് നല്‍കിയിരിക്കുന്നത്. മലയാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നാട്ടിലേക്ക് സൗജന്യയാത്ര ഏര്‍പ്പടുത്തും. തിരുവന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലാകും ഇവരെ എത്തിക്കുക.
കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും ചേര്‍ന്നാണ് രണ്ടാം വിമാനത്തില്‍ എത്തിയവരെ സ്വീകരിച്ചത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.