PUBG | രാത്രി മുഴുവൻ ഉറക്കമൊഴിഞ്ഞ് പബ്ജി കളിച്ചു; ഒമ്പതാംക്ലാസുകാരൻ രാവിലെ തൂങ്ങിമരിച്ചനിലയിൽ

Last Updated:

മൂന്ന് ദിവസം മുമ്പാണ് കുട്ടി അമ്മയുടെ മൊബൈൽ ഫോണിൽ പബ്ജി ഗെയിം ഡൌൺലോഡ് ചെയ്തതെന്നും പിന്നീടുള്ള ദിവസങ്ങളിൽ തുടർച്ചയായി ഗെയിം കളിക്കുകയായിരുന്നു

ജയ്പുർ: രാത്രി മുഴുവൻ ഉറക്കമൊഴിഞ്ഞ് PUBG കളിച്ച ഒമ്പതാം ക്ലാസുകാരനെ രാവിലെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. രാവിലെ വരെ പബ്ജി കളി തുടർന്ന ആൺകുട്ടി ഉറങ്ങാൻ പോയതിന് തൊട്ടുപിന്നാലെയാണ് തൂങ്ങിമരിച്ചതെന്ന് പോലീസ് പറഞ്ഞു.
കരസേന ഉദ്യോഗസ്ഥന്‍റെ മകനാണ് ജനാലയുടെ ഗ്രില്ലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ജയ്പുർ റെയിൽവേ കോളനി പോലീസ് സ്റ്റേഷൻ ചുമതലയുള്ള ഹൻസ്‌രാജ് മീണ പറഞ്ഞു.
മൂന്ന് ദിവസം മുമ്പാണ് കുട്ടി അമ്മയുടെ മൊബൈൽ ഫോണിൽ പബ്ജി ഗെയിം ഡൌൺലോഡ് ചെയ്തതെന്നും പിന്നീടുള്ള ദിവസങ്ങളിൽ തുടർച്ചയായി ഗെയിം കളിക്കുകയായിരുന്നുവെന്നും കുടുംബാംഗങ്ങൾ പറയുന്നു. സഹോദരനൊപ്പമാണ് പഠിക്കുന്ന മുറിയിൽ പുലർച്ചെ 3 മണി വരെ പബ്ജി കളി തുടർന്നത്. അതിനുശേഷം ഉറങ്ങാനായി ആൺകുട്ടി തൊട്ടടുത്തുള്ള റൂമിലേക്കു പോകുകയായിരുന്നു.
advertisement
രാവിലെ വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കുട്ടിയെ ഉടൻ എം‌ബി‌എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചതായി പ്രഖ്യാപിച്ചു. കേസിൽ ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ലെന്ന് എസ്എച്ച്ഒ അറിയിച്ചു.
TRENDING:Unlock 1.0| ശ​ബ​രി​മ​ല ന​ട ജൂ​ണ്‍ 14 ന് തുറക്കും; ​ഒരേസ​മ​യം 50 പേ​ര്‍​ക്ക് ദ​ര്‍​ശ​നം [NEWS]Dawood Ibrahim | കോവിഡ് ബാധിച്ച് അധോലോക നായകൻ ദാവൂദ് ഇബ്രാഹിം മരിച്ചതായി അഭ്യൂഹം [NEWS]ഇനി പഠിക്കാൻ നമിതക്ക് പുരപ്പുറത്തു കയറേണ്ട; വീട്ടിനുള്ളിൽ 4G സേവനമൊരുക്കി ജിയോ [NEWS]
ആൺകുട്ടി അമ്മയ്ക്കും സഹോദരനുമൊപ്പം നഗരത്തിലെ ഗാന്ധി കോളനിയിലാണ് താമസിച്ചിരുന്നത്. തമിഴ്‌നാട് സ്വദേശിയും കരസേനക്കാരനുമായ അച്ഛൻ ഇപ്പോൾ അരുണാചൽ പ്രദേശിലാണ്. അടുത്തിടെയാണ് സ്ഥലംമാറ്റം ലഭിച്ചു അരുണാചലിലേക്ക് പോയത്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുനൽകും.
advertisement
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
PUBG | രാത്രി മുഴുവൻ ഉറക്കമൊഴിഞ്ഞ് പബ്ജി കളിച്ചു; ഒമ്പതാംക്ലാസുകാരൻ രാവിലെ തൂങ്ങിമരിച്ചനിലയിൽ
Next Article
advertisement
'തന്ത്രി ആചാരലംഘനത്തിന് കൂട്ടുനിന്നു;സ്വർണക്കൊള്ള അറിഞ്ഞിട്ടും തടഞ്ഞില്ല'; എസ്‌ഐടിയുടെ റിമാൻഡ് റിപ്പോർട്ട്
'തന്ത്രി ആചാരലംഘനത്തിന് കൂട്ടുനിന്നു;സ്വർണക്കൊള്ള അറിഞ്ഞിട്ടും തടഞ്ഞില്ല'; എസ്‌ഐടിയുടെ റിമാൻഡ് റിപ്പോർട്ട്
  • ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠർ രാജീവർക്കെതിരെ ഗുരുതര ആരോപണങ്ങൾ റിമാൻഡ് റിപ്പോർട്ടിൽ.

  • ആചാരലംഘനത്തിന് കൂട്ടുനിന്നതും സ്വർണക്കൊള്ള അറിഞ്ഞിട്ടും തടയാതിരുന്നതും റിപ്പോർട്ടിൽ പറയുന്നു.

  • ദേവന്റെ അനുമതി കൂടാതെ താന്ത്രികവിധികൾ പാലിക്കാതെയാണ് കട്ടിളപ്പാളികൾ കൈമാറിയതെന്നും റിപ്പോർട്ടിൽ.

View All
advertisement