നിയമസഭയിൽ മൊബൈലിൽ സ്ത്രീകളുടെ ചിത്രം കണ്ട MLAയുടെ മറുപടി
Last Updated:
ബെൽഗാവി : നിയമസഭയ്ക്കുള്ളിൽ മൊബൈലിൽ സ്ത്രീകളുടെ ചിത്രം നോക്കിയിരുന്ന സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് എംഎൽഎ. ബഹുജൻ സമാജ്വാദി പാർട്ടി എംഎൽഎ എൻ.മഹേഷാണ് മാപ്പപേക്ഷയുമായി എത്തിയത്.
കർണാടക നിയമസഭാ അംഗമായ മഹേഷ്, സഭയ്ക്കുള്ളിലിരുന്ന് മൊബൈലിൽ സ്ത്രീകളുടെ ചിത്രങ്ങൾ കാണുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ചില വാർത്താ ചാനലുകളും ഇത് സംപ്രേഷണം ചെയ്തതോടെ വിവാദം ഉയർന്ന പശ്ചാത്തലത്തിലാണ് എംഎൽഎയുടെ പ്രതികരണം.തന്റെ മകന് പറ്റിയ ഭാവി വധുവിനെ തിരയുകയായിരുന്നു താനെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
Also Read-ബുലന്ദ്ഷഹർ കേസ്: പശുകശാപ്പിന് 3 പേർ കൂടി അറസ്റ്റില്‍
സഭയിൽ മൊബൈൽ ഉപയോഗിച്ചതിനാണ് ഇദ്ദേഹം ക്ഷമാപണം നടത്തിയിരിക്കുന്നത്. സഭയിൽ മൊബൈൽ ഉപയോഗിച്ചത് തെറ്റു തന്നെയാണ്.. തെറ്റ് ആവർത്തിക്കില്ല എന്ന് വ്യക്തമാക്കിയ മഹേഷ്, സംഭവം വിവാദമാക്കിയ മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനങ്ങളും ഉന്നയിച്ചു.
advertisement
എല്ലാ കാര്യങ്ങളും വിവാദമാക്കപ്പെടുന്നു.. എന്തുതരത്തിലുള്ള മാധ്യമപ്രവർത്തനമാണ് നിങ്ങൾ നടത്തുന്നത്. ഒരു പിതാവ് എന്ന നിലയിൽ എന്റെ മകന് ചേരുന്ന ചില വിവാഹബന്ധങ്ങൾ തിരയുകയായിരുന്നു താൻ.. മഹേഷ് വിശദീകരിച്ചു.
Also Read-നിങ്ങളുടെ ലോക്കേഷൻ ട്രാക്ക് ചെയ്യുന്നതിൽനിന്ന് മൊബൈൽ ആപ്പുകളെ തടയാം
നേരത്തെ സഭയ്ക്കുള്ളിൽ മൊബൈലിൽ പ്രിയങ്ക ഗാന്ധിയുടെ ചിത്രങ്ങൾ നോക്കുന്ന ബിജെപി നേതാവ് പ്രഭു ചവാന്റെ വീഡിയോയും വൻതോതിൽ പ്രചരിച്ചിരുന്നു. സംഭവത്തെ തുടർന്ന് ഇദ്ദേഹത്തെ സഭയിൽ നിന്ന് ഒരുദിവസത്തേക്ക് സസ്പെൻഡ് ചെയ്യുകയും നിയമസഭയ്ക്കുള്ളിൽ മൊബൈൽ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 19, 2018 4:09 PM IST


