ഗൂഗിൾ മാപ്പ് കാട്ടിയ ‌വഴിയേ പോയ കാർ അണക്കെട്ടിൽ വീണ് വ്യാപാരി മരിച്ചു

Last Updated:

മഴക്കാലത്ത് വെള്ളംകയറി പാലംമുങ്ങുകയും അപകടാവസ്ഥയിൽ ആവുകയും ചെയ്തതോടെ ഗതാഗതം നിരോധിച്ച റോഡിലൂടെയായിരുന്നു ഇവരുടെ യാത്ര.

ഗൂഗിൾ മാപ്പ് കാട്ടിയ ‌വഴിയേ പോയ കാർ വീണത് അണക്കെട്ടിൽ; വ്യാപാരി മരിച്ചു
മുംബൈ: ഗൂഗിൾ മാപ്പ് കാട്ടിയ വഴിയേ പോയ കാർ അണക്കെട്ടിൽ വീണ് ഒരാൾ മരിച്ചു. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലുള്ള അകോലെയിൽ അപകടമുണ്ടായത്.  പുണെ പിംപ്രി-ചിഞ്ച്‌വാഡിൽ താമസിക്കുന്ന വ്യാപാരി സതിഷ് ഗുലെ (34)യാണ് അണക്കെട്ടിൽ മുങ്ങി മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ ഗുരു ശേഖർ, സമീർ രാജുർകർ എന്നിവർ നീന്തി രക്ഷപ്പെട്ടു.
കാർ അണക്കെട്ടിൽ വീഴുന്ന ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് മൃതദേഹവും കാറും പുറത്തെടുത്തത്. ശനിയാഴ്ച രാത്രി അകൊലെക്കടുത്തുള്ള കൽസുബായ് മലയിലേക്ക് യാത്ര പോയതായിരുന്നു മൂവരും.
advertisement
ഗൂഗിൾ മാപ്പ് നോക്കിയായിരുന്നു ഇവരുടെ യാത്ര. കോട്ടുലിൽനിന്ന് അകൊലെയിലേക്ക് ഗൂഗിൾ കാട്ടിയ എളുപ്പവഴിയിയാണ് ഇവർക്ക് മരണക്കെണിയായത്. മഴക്കാലത്ത് വെള്ളംകയറി പാലംമുങ്ങുകയും അപകടാവസ്ഥയിൽ ആവുകയും ചെയ്തതോടെ ഗതാഗതം നിരോധിച്ച റോഡിലൂടെയായിരുന്നു ഇവരുടെ യാത്ര.
advertisement
അതേസമയം അപകടാവസ്ഥ സംബന്ധിച്ച മുന്നറിയിപ്പ് ബോർഡുകളൊന്നും ഈ റോഡിൽ സ്ഥാപിച്ചിരുന്നിെല്ലന്ന് പോലീസ് പറഞ്ഞു.
അപകടത്തിൽ മരിച്ച സതിഷ് ഗുലെയാണ് കാർ ഓടിച്ചിരുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/India/
ഗൂഗിൾ മാപ്പ് കാട്ടിയ ‌വഴിയേ പോയ കാർ അണക്കെട്ടിൽ വീണ് വ്യാപാരി മരിച്ചു
Next Article
advertisement
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
  • എറണാകുളം-ബെംഗളൂരു റൂട്ടിൽ കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചു.

  • നവംബർ പകുതിയോടെ എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ.

  • ബെംഗളൂരുവിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു.

View All
advertisement