NEET വിവാദം: എന്‍ടിഎ ഉദ്യോഗസ്ഥരും സംശയത്തിന്റെ നിഴലില്‍; പഴുതടച്ചുള്ള അന്വേഷണത്തിന് സിബിഐ

Last Updated:

എന്‍ടിഎ ഉദ്യോഗസ്ഥരും സംശയത്തിന്റെ നിഴലിലാണെന്നും മുഴുവന്‍ നടപടിക്രമങ്ങള്‍ മനസിലാക്കിയ ശേഷം അന്വേഷണം നടത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു

(PTI File)
(PTI File)
നീറ്റ് പരീക്ഷയുമായി (NEET examination) ബന്ധപ്പെട്ട വിവാദം നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (National Testing Agency) അഥവാ എന്‍ടിഎ വളരെ അപക്വമായാണ് കൈകാര്യം ചെയ്തതെന്ന് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍. വിഷയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സിബിഐ അന്വേഷിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
"എന്‍ടിഎ വളരെ അപക്വമായാണ് ഇടപെട്ടത്. നീറ്റുമായി ബന്ധപ്പെട്ട എല്ലാ കേസുകളും സിബിഐയ്ക്ക് കൈമാറിയിട്ടുണ്ട്. വിഷയത്തില്‍ സിബിഐ പഴുതടച്ച് അന്വേഷണം നടത്തും. ഡല്‍ഹിയില്‍ ആള്‍മാറാട്ടവുമായി ബന്ധപ്പെട്ട പരാതികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വിഷയവും സിബിഐ അന്വേഷിക്കും," സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
എന്‍ടിഎ ഉദ്യോഗസ്ഥരും സംശയത്തിന്റെ നിഴലിലാണെന്നും മുഴുവന്‍ നടപടിക്രമങ്ങള്‍ മനസിലാക്കിയ ശേഷം അന്വേഷണം നടത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
നീറ്റ്-യുജി എന്‍ട്രന്‍സ് പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഗുജറാത്ത്, രാജസ്ഥാന്‍, ബീഹാര്‍ പോലീസ് അന്വേഷിക്കുന്ന അഞ്ച് കേസുകളുടെ അന്വേഷണം കൂടി സിബിഐ ഏറ്റെടുത്തു.
advertisement
പരീക്ഷ വിജയിക്കുന്നതിനായി പണം നല്‍കാന്‍ തയ്യാറായ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനായി റാക്കറ്റുണ്ടാക്കിയ കേസില്‍ ലാത്തൂരിലെ സില്ല പരിഷദ് സകൂള്‍ ഹെഡ്മാസ്റ്ററെയും ഒരു സ്‌കൂള്‍ അധ്യാപകനെയും മഹാരാഷ്ട്രയിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തിരുന്നു.
ദേശീയ തലത്തിലുള്ള മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയായ നീറ്റ് റദ്ദാക്കാണമെന്നും പകരം സംസ്ഥാന സര്‍ക്കാരുകളുടെ നേതൃത്വത്തിലുള്ള പരീക്ഷ സംവിധാനം കൊണ്ടുവരണമെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു. നീറ്റ് വിഷയത്തില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്ന് പ്രതിപക്ഷ എംപിമാരും പറഞ്ഞു. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളെയാണ് ഇത് ബാധിക്കുന്നതെന്നും പ്രതിപക്ഷ എംപിമാര്‍ ചൂണ്ടിക്കാട്ടി.
advertisement
പ്രതിഷേധങ്ങള്‍ ശക്തമായതോടെയാണ് എന്‍ടിഎ ഡയറക്ടര്‍ ജനറല്‍ സുബോധ് സിംഗിനെ തല്‍സ്ഥാനത്ത് നിന്ന് സര്‍ക്കാര്‍ പുറത്താക്കിയത്. നീറ്റ്-യുജി പരീക്ഷയിലെ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ സിബിഐയെ ചുമതലപ്പെടുത്തുകയും ചെയ്തു.
പ്രദീപ് സിംഗ് ഖരോല എന്‍ടിഎയുടെ അധിക ചുമതല ഏറ്റെടുക്കുകയും എന്‍ടിഎയിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. കൂടാതെ എന്‍ടിഎയുടെ പ്രവര്‍ത്തനം അവലോകനം ചെയ്യുന്നതിനും പരീക്ഷ പരിഷ്‌കാരങ്ങള്‍ ശുപാര്‍ശ ചെയ്യുന്നതിനുമായി മുന്‍ ഐഎസ്ആര്‍ഒ മേധാവി കെ. രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ മന്ത്രാലയം രൂപീകരിച്ച ഏഴംഗ സമിതി തിങ്കളാഴ്ചയോടെ യോഗം ചേരുകയും ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/India/
NEET വിവാദം: എന്‍ടിഎ ഉദ്യോഗസ്ഥരും സംശയത്തിന്റെ നിഴലില്‍; പഴുതടച്ചുള്ള അന്വേഷണത്തിന് സിബിഐ
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement