ഭക്ഷ്യധാന്യങ്ങളുടെ താങ്ങുവില കൂട്ടി കേന്ദ്ര സര്‍ക്കാര്‍; നെല്ലിന് ക്വിന്റലിന് 1940 രൂപയാക്കി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കഴിഞ്ഞ വര്‍ഷത്തെ 1868 രൂപയില്‍ നിന്നാണ് ക്വിന്റലിന് 1949 രൂപയായി നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിച്ചത്
ന്യൂഡല്‍ഹി: നെല്ലുള്‍പ്പെടെയുള്ള ധാന്യങ്ങളുടെ താങ്ങുവില വര്‍ധിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. നെല്ലിന്റെ താങ്ങുവില 72 രൂപ കൂട്ടി 1940 രൂപരയായി വര്‍ധിപ്പിച്ചു. കഴിഞ്ഞ വര്‍ഷത്തെ 1868 രൂപയില്‍ നിന്നാണ് ക്വിന്റലിന് 1949 രൂപയായി നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിച്ചത്. എള്ളിന് 452 രൂപ വര്‍ധിപ്പിച്ചു.
തൂവരപരിപ്പിന്റെയും ഉഴുന്നിന്റെയും കുറഞ്ഞ താങ്ങുവില ക്വിന്റലിന് 300 രൂപയായി വര്‍ധിപ്പിച്ചു. 50-80 ശതമാനം വരെയാണ് വിവിധ ധാന്യങ്ങളുടെ താങ്ങുവിലയില്‍ ഉണ്ടായ വര്‍ധനവ്. ധാന്യോത്പാദനത്തില്‍ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് പ്രത്യേക നയം രൂപീകരിച്ച് നടപ്പാക്കുമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിങ് തോമര്‍ വ്യക്തമാക്കി. താങ്ങുവിലയുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കോവിഡ് മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കുമെന്ന ആശങ്കയുടെ പശ്ചാത്തലത്തില്‍ മുന്നൊരുക്കങ്ങളുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. കുട്ടികള്‍ക്കായി സൗജന്യ മെഡിക്കല്‍ കിറ്റ് വിതരണം ചെയ്യാനൊരുങ്ങുകയാണ് സര്‍ക്കാര്‍. കുട്ടികള്‍ക്കുള്ള സിറപ്പ്, ചവച്ചരച്ച് കഴിക്കാനുള്ള ഗുളിക എന്നിവയടങ്ങുന്നതാണ് മെഡിക്കല്‍ കിറ്റ്.
advertisement
ജൂണ്‍ 15 മുതല്‍ മെഡിക്കല്‍ കിറ്റ് വിതരണം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി ജയ് പ്രതാപ് സിങ് അറിയിച്ചു. 97,000 ആരോഗ്യപ്രവര്‍ത്തകര്‍ ചേര്‍ന്ന് സംസ്ഥാനത്ത് കുട്ടികളുള്ള വീടുകളില്‍ മെഡിക്കല്‍ കിറ്റ് എത്തിക്കും. ജലദോഷം, ചുമ പോലുള്ള രോഗലക്ഷണങ്ങള്‍ ഉള്ള കുട്ടികള്‍ക്ക് മരുന്ന് നല്‍കാന്‍ രക്ഷിതാക്കള്‍ക്ക് നിര്‍ദേശം നല്‍കാമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 09, 2021 10:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഭക്ഷ്യധാന്യങ്ങളുടെ താങ്ങുവില കൂട്ടി കേന്ദ്ര സര്‍ക്കാര്‍; നെല്ലിന് ക്വിന്റലിന് 1940 രൂപയാക്കി


