വിവാദം വേണ്ട; മന്‍മോഹന്‍ സിങ്ങിന്റെ സ്മാരകത്തിനായി സ്ഥലം അനുവദിക്കുമെന്ന് കേന്ദ്രം

Last Updated:

ഡൽഹിയിലെ എയിംസിൽ ശ്വാസകോശ സംബന്ധമായ അസിഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ വ്യാഴാഴ്ചയായിരുന്നു മൻമോഹൻസിങ്ങിന്റെ അന്ത്യം

News18
News18
ന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ സ്മാരകവുമായി ബന്ധപ്പെട്ട വിവാദമാണ് കഴിഞ്ഞ ദിവസം മുതൽ ചർച്ചയാകുന്നത്. വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് കേന്ദ്രം. അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിൻ്റെ സ്മാരകത്തിനായി കേന്ദ്രം സ്ഥലം അനുവദിക്കുമെന്നാണ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്.
അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്ങിന്റെ സ്മാരകത്തിനായി സ്ഥലം അനുവദിക്കണമെന്ന അഭ്യർത്ഥന കോൺ​ഗ്രസ് പാർട്ടി അധ്യക്ഷനിൽ നിന്ന് സർക്കാരിന് ലഭിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും അന്തരിച്ച ഡോ. മൻമോഹൻ സിങ്ങിൻ്റെ കുടുംബത്തെയും സർക്കാർ സ്ഥലം അനുവദിക്കുമെന്ന് മന്ത്രിസഭാ യോ​ഗത്തിന് ശേഷം ആഭ്യന്തര മന്ത്രി അമിത്ഷാ അറിയിച്ചതായി വാർത്താക്കുറിപ്പിൽ പറഞ്ഞു.
സ്മാരകത്തിനായി ഒരു പ്രത്യേക സ്ഥലം അനുവദിക്കാമെന്നാണ് കേന്ദ്ര സർക്കാരിൻ്റെ പ്രതികരണം. ഒരു ട്രസ്റ്റ് രൂപികരിച്ചതിന് ശേഷമാവും ആ സ്ഥലം കൈമാറുക എന്നും കേന്ദ്രം അറിയിച്ചു.
advertisement
ഡൽഹിയിലെ എയിംസിൽ ശ്വാസകോശ സംബന്ധമായ അസിഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ വ്യാഴാഴ്ചയായിരുന്നു മൻമോഹൻസിങ്ങിന്റെ അന്ത്യം. ആരോ​ഗ്യനില വഷളായതോടെ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് അദ്ദേഹത്തെ എയിംസിൽ പ്രവേശിപ്പിച്ചത്. എന്നാല്‍ പത്തരയോടെ മരണം സംഭവിക്കുകയായിരുന്നു.
ഡൽഹിലെ നിഗംബോധ്ഘട്ടിലാണ് ഇന്ന് മൻമോഹൻ സിങിന്‍റെ സംസ്കാര ചടങ്ങുകൾ നടക്കുന്നത്. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തോട് അനുബന്ധിച്ചു ശനിയാഴ്ച കേന്ദ്രസർക്കാർ ഓഫിസുകൾക്കും കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങൾക്കും പകുതി ദിവസം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
രാഷ്ട്രപതി ദൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാർ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധിപേർ കഴിഞ്ഞ ദിവസം മൻമോഹൻ സിങ്ങിന് ആദരാഞ്ജലി അർപ്പിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
വിവാദം വേണ്ട; മന്‍മോഹന്‍ സിങ്ങിന്റെ സ്മാരകത്തിനായി സ്ഥലം അനുവദിക്കുമെന്ന് കേന്ദ്രം
Next Article
advertisement
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
  • എഐഎഡിഎംകെ-ബിജെപി സഖ്യം വിജയ് യെ ചേർക്കാൻ ശ്രമിക്കുന്നു, 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി.

  • ഇപിഎസ് വിജയ് യെ ഫോണിൽ വിളിച്ച് എൻഡിഎയിൽ സ്വാഗതം ചെയ്തു, വിജയ് പൊങ്കലിന് ശേഷം നിലപാട് വ്യക്തമാക്കും.

  • ടിവികെയുമായി സഖ്യം ചെയ്ത് ഡിഎംകെയെ അധികാരത്തിൽ നിന്ന് നീക്കാൻ എഐഎഡിഎംകെ ശ്രമം, നിരീക്ഷകർ.

View All
advertisement