യുഎഇയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് സ്വർണം; ഇളവുകളോടെ ഇറക്കുമതി ചെയ്യാൻ ഏകജാലക സംവിധാനവുമായി കേന്ദ്രം
- Published by:user_57
- news18-malayalam
Last Updated:
ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് (സിഇപിഎ) കീഴിലായിരിക്കും ഈ സൗകര്യം ആരംഭിക്കുക
മിഡിൽ ഈസ്റ്റേൺ (Middle East) മേഖലയിൽ നിന്ന് 140 മെട്രിക് ടൺ വരെ സ്വർണം ഇറക്കുമതി (gold import) ചെയ്യുന്നതിനുള്ള ഒരു പുതിയ ഏകജാലക സംവിധാനം ആരംഭിക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. ഇതോടെ സ്വർണ്ണ വ്യാപാരികൾക്കും ആഭരണ നിർമ്മാതാക്കൾക്കും യുഎഇയിൽ നിന്ന് ഇളവുകളോടെ സ്വർണം ഇറക്കുമതി ചെയ്യാൻ കഴിയും. ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് (സിഇപിഎ) കീഴിലായിരിക്കും ഈ സൗകര്യം ആരംഭിക്കുക.
കഴിഞ്ഞ വർഷം മെയ് 1 മുതൽ പ്രാബല്യത്തിൽ വന്ന CEPA പ്രകാരം 2023-24 ൽ ഇന്ത്യയ്ക്ക് 140 MT സ്വർണ്ണം ഇറക്കുമതി ചെയ്യാൻ കഴിയും. അത് അപ്ലൈഡ് മോസ്റ്റ് ഫെവേർഡ് നേഷൻ (MFN) നിരക്കിൽ ഒരു ശതമാനം ഡ്യൂട്ടി ഇളവിലാണ് ഇറക്കുമതി ചെയ്യുക. അതായത് 15 ശതമാനം ആയിരിക്കും ഇതിന്റെ തീരുവ.
ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (DGFT) 2023-24 ലേക്കുള്ള താരിഫ് നിരക്ക് ക്വാട്ടയ്ക്ക് (TRQ) അപേക്ഷ ക്ഷണിച്ചു. 2023 ഫെബ്രുവരി 28നായിരുന്നു അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി. ആകെ 78 അപേക്ഷകളാണ് ലഭിച്ചത്.തുടർന്ന് 2023 മാർച്ച് 23-ന് എക്സിം ഫെസിലിറ്റേഷൻ കമ്മിറ്റി (EFC) ആദ്യത്തെ യോഗം ചേർന്നു. നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങളുടെയോ വ്യവസ്ഥകളുടെയോ പൂർത്തീകരണത്തിന് വിധേയമായി താൽക്കാലികമായി TRQ അനുവദിക്കുകയും ചെയ്തു.
advertisement
2023 ഏപ്രിൽ 17-ന് പുറപ്പെടുവിച്ച പൊതു അറിയിപ്പ് പ്രകാരം ഇന്ത്യ-യുഎഇ സിഇപിഎയ്ക്ക് കീഴിലുള്ള ഗോൾഡ് ടിആർക്യുവിനുള്ള യോഗ്യതാ മാനദണ്ഡത്തിലെ പുതിയ പരിഷ്‌കരണം കൂടി കണക്കിലെടുത്ത് ഗോൾഡ് ടിആർക്യുവിനായി പുതിയ അപേക്ഷകൾ ക്ഷണിക്കുന്നതിനുള്ള ഒരു പുതിയ ഏകജാലക സംവിധാനം ആരംഭിക്കാൻ തീരുമാനിച്ചു. പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് നേരത്തെ അപേക്ഷിച്ച 78 അപേക്ഷകർക്കും പുതുതായി അപേക്ഷിക്കുന്നവർക്കും ഗോൾഡ് TRQ അനുവദിക്കും.
advertisement
മുമ്പത്തെ വിജ്ഞാപനം അനുസരിച്ച് നിർമ്മാതാക്കളിൽ നിന്ന് 78 അപേക്ഷകൾ അന്ന് ലഭിച്ചു. എന്നാൽ ഇംപോർട്ടർ എക്‌സ്‌പോർട്ടർ കോഡ് (ഐഇസി) ഉള്ള എല്ലാവർക്കും പുതിയ സംവിധാനം വഴി ഗോൾഡ് TRQ ലഭിക്കും. DGFT പ്രകാരം പുതിയ അപേക്ഷാ പ്രക്രിയ ഒരു ഗ്രൂപ്പിനോ അപേക്ഷകരുടെ വിഭാഗത്തിനോ കാര്യമായി ഗുണം ചെയ്യില്ല. 2022-23 ജൂൺ-മാർച്ച് കാലയളവിൽ ജെംസ് ആൻഡ് ജ്വല്ലറി കയറ്റുമതി 17 ശതമാനം വർധിച്ച് 4,982 മില്യൺ ഡോളറായി ഉയർന്നതായി ഡിജിഎഫ്ടി പറഞ്ഞു. കൂടാതെ TRQ അപേക്ഷകൾ സൂക്ഷ്മപരിശോധനയിലാണെന്നും ഇതുവരെ ഒരു അപേക്ഷകനും TRQ ലൈസൻസുകൾ നൽകിയിട്ടില്ലെന്നും അതിൽ പറയുന്നു. അതിനാൽ 78 ജ്വല്ലറികൾക്ക് അനുമതി കിട്ടി എന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നാണ് വിവരം. സിഇപിഎ പ്രകാരം 110 മെട്രിക് ടൺ സ്വർണ ഇറക്കുമതി ഇളവ് നിരക്കിൽ അനുവദിച്ചു. അതിൽ 8.1 മെട്രിക് ടൺ മാത്രമാണ് ഇറക്കുമതി ചെയ്തത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 28, 2023 3:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
യുഎഇയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് സ്വർണം; ഇളവുകളോടെ ഇറക്കുമതി ചെയ്യാൻ ഏകജാലക സംവിധാനവുമായി കേന്ദ്രം