ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യം ചന്ദ്രയാൻ-3 വിക്ഷേപിച്ചു. വിക്ഷേപണത്തിന്‍റെ ആദ്യഘട്ടം വിജയമാണെന്ന് ഐസ്ആർഒ അറിയിച്ചു. ചന്ദ്രയാൻ 3 ഭ്രമണപഥത്തിലെത്തിയതായി ശാസ്ത്രജ്ഞർ അറിയിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ഇന്നുച്ചക്ക് 2.35 നാണ് വിക്ഷേപണം നടന്നത്. ലോകത്ത് സോവിയറ്റ് യൂണിയന്‍, ചൈന, അമേരിക്ക എന്നീ രാജ്യങ്ങളാണ് ചന്ദ്രോപരിതലത്തില്‍ ലാന്‍ഡിംഗ് നടത്തി വിജയം കൈവരിച്ചിട്ടുള്ളത് . ചന്ദ്രയാന്‍-3 ലാന്‍ഡിംഗ് വിജയകരമായി പൂര്‍ത്തിയായാല്‍ ഈ രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും ഇടം നേടും.
2019ല്‍ വിക്ഷേപിച്ച ചന്ദ്രയാന്‍-2 ചന്ദ്രന്റെ ഭ്രമണപഥത്തില്‍ വിജയകരമായി എത്തിയെങ്കിലും റോവറില്‍ നിന്ന് ലാന്‍ഡര്‍ വിട്ടുമാറുന്ന സമയത്ത് പൊട്ടിത്തെറി സംഭവിക്കുകയായിരുന്നു. ചന്ദ്രയാൻ 2 ന് സംഭവിച്ച പാളിച്ചകളിൽ നിന്ന് പാഠം ഉൾകൊണ്ടാണ് പുതിയ ദൗത്യത്തിന് ഇന്ത്യ തയ്യാറെടുത്തത്.
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലാന്‍ഡര്‍ മൊഡ്യൂള്‍, പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍, റോവര്‍ എന്നിവയാണ് ചന്ദ്രയാന്‍-3യുടെ പ്രധാന ഭാഗങ്ങള്‍. മറ്റുഗ്രഹങ്ങളിലെ പര്യവേഷണങ്ങള്‍ക്കാവശ്യമായ പുതിയ സാങ്കേതികവിദ്യകളുടെ വികസനവും അവതരണവും ഇതിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു. മുന്‍കൂട്ടി നിശ്ചയിച്ച സ്ഥലത്ത് പതിയെ ഇറങ്ങുന്നതിനും റോവറിനെ വിന്യസിക്കുന്നതിനുമുള്ള ശേഷി ലാന്‍ഡറിനുണ്ട്.
“ചന്ദ്രയാൻ-3 ഇന്ത്യയുടെ ബഹിരാകാശപര്യവേക്ഷണചരിത്രത്തിൽ ഒരു പുതിയ അധ്യായം എഴുതുന്നതാണ് ചന്ദ്രയാൻ 3 വിക്ഷേപണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോ ഇന്ത്യക്കാരന്റെയും സ്വപ്നങ്ങളെയും അഭിലാഷങ്ങളെയും ഉയർത്തികൊണ്ട് അത് ഉയരത്തിൽ കുതിക്കുന്നു. ഈ സുപ്രധാന നേട്ടം നമ്മുടെ ശാസ്ത്രജ്ഞരുടെ അക്ഷീണമായ അർപ്പണബോധത്തിന്റെ തെളിവാണ്. അവരുടെ ചൈതന്യത്തെയും ചാതുര്യത്തെയും ഞാൻ അഭിവാദ്യം ചെയ്യുന്നു,” പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ചന്ദ്രയാൻ-3 വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചതിന് പിന്നാലെ ഐഎസ്ആർഒയിൽ ആഘോഷം
ചന്ദ്രയാൻ-3 വിജയകരമായി ഭ്രമണപഥത്തിൽ പ്രവേശിച്ചു. ചന്ദ്രയാൻ-3 വിക്ഷേപണം ആദ്യഘട്ടം വിജയിച്ചുവെന്ന് ഐഎസ്ആർഒ അറിയിച്ചു.
ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് ചന്ദ്രയാൻ-3 ചാന്ദ്ര ദൗത്യം വിക്ഷേപിച്ചു. ലാൻഡറും റോവറും പ്രൊപ്പൽഷൻ മൊഡ്യൂളും ഉൾപ്പെടുന്ന ചന്ദ്രയാൻ-3, നിലവിൽ ശരിയായ ദിശയിലാണെന്ന് ഐഎസ്ആർഒ അറിയിച്ചു
ചന്ദ്രയാൻ3 പേടകം റോക്കറ്റിൽനിന്ന് വേർപെട്ട് ഭ്രമണപഥത്തിലെത്തി
ചന്ദ്രയാൻ 3 വിക്ഷേപണത്തിലെ ആദ്യ ഘട്ടം വിജയിച്ചു.
ചന്ദ്രയാൻ 3 കുതിച്ചുയർന്നത് ശരിയായ രീതിയിലെന്ന് ഐഎസ്ആർഒ
ചരിത്രനിമിഷത്തിന് സാക്ഷിയായി ചന്ദ്രയാൻ 3 വിക്ഷേപിച്ചു
ചരിത്രനിമിഷത്തിന് സാക്ഷിയായി ചന്ദ്രയാൻ 3 വിക്ഷേപിച്ചു
“സ്വപ്നം സാക്ഷാത്കരിക്കും, നമ്മൾ വിജയിക്കും. ശാസ്ത്രജ്ഞരുടെ 3 വർഷത്തെ പ്രയത്നത്തിന് ശേഷം ചന്ദ്രയാൻ 3 എന്ന ബഹിരാകാശ പേടകം ചന്ദ്രനെ കീഴടക്കാൻ തയ്യാറായി. രാജ്യം മുഴുവൻ കാത്തിരിക്കുന്ന ഈ ചരിത്ര വിക്ഷേപണം വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു. @ISRO യുടെ പ്രബുദ്ധരായ ശാസ്ത്രജ്ഞർക്കും ദൗത്യത്തിന്റെ മുഴുവൻ ടീമിനും ആശംസകൾ,” രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ട്വീറ്റിൽ പറഞ്ഞു.
നമ്മുടെ ശാസ്ത്രജ്ഞരുടെ മൂന്ന് വർഷത്തെ തപസ്സിന്റേയും കഠിനാധ്വാനത്തിന്റേയും ഫലം; ചന്ദ്രയാൻ ദൗത്യം പൂർത്തിയാക്കുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഖെലോട്ട്
पूरा होगा ख्वाब,
हम होंगे कामयाब।वैज्ञानिकों की 3 वर्ष की तपस्या, साधना और मेहनत के बाद स्पेसशिप #Chandrayaan3 चांद को जीतने के लिए तैयार है।
पूरा देश इस बहुप्रतीक्षित ऐतिहासिक प्रक्षेपण के सफल होने की कामना करता है। @ISRO के प्रबुद्ध वैज्ञानिकों व मिशन की सम्पूर्ण टीम को… pic.twitter.com/fBI84iqSo3
— Ashok Gehlot (@ashokgehlot51) July 14, 2023
The key scientific outcomes from Chandrayaan 2 include the first ever global map for lunar sodium, enhancing knowledge on crater size distribution, unambiguous detection of lunar surface water ice with IIRS instrument and more. This Mission has featured in almost 50 publications.
— Narendra Modi (@narendramodi) July 14, 2023
ചന്ദ്രയാൻ -3 ന് ആശംസകൾ നേർന്ന് ബോളിവുഡ് താരം റിതേഷ് ദേശ്മുഖ്
Excited for the launch of #Chandrayaan3 -wishing our nations pride @isro all the best – praying for its success. #JaiHind ?? pic.twitter.com/Jy4LtxCv83
— Riteish Deshmukh (@Riteishd) July 13, 2023
ഐഎസ്ആർഒയുടെ തുടക്കത്തെ അനുസ്മരിച്ച് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി
Such a long journey!
From humble beginnings in 1963 to an emerging space power in 2023 ? #Chandrayaan3
May the force be with you ???@isro @DRDO_India #Sriharikota pic.twitter.com/vhLBuDKNqi— Hardeep Singh Puri (@HardeepSPuri) July 14, 2023
ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യത്തെക്കുറിച്ച് അറിയേണ്ടതെല്ലാംhttps://malayalam.news18.com/news/explained/chandrayaan-3-ready-for-launch-know-about-india-chandrayaan-mission-vps-gh-612994.html
Chandrayaan-3 mission:
The ‘Launch Rehearsal’ simulating the entire launch preparation and process lasting 24 hours has been concluded.Mission brochure: https://t.co/cCnH05sPcW pic.twitter.com/oqV1TYux8V
— ISRO (@isro) July 11, 2023