മഹാരാഷ്ട്രയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മുസ്ലീം സംവരണം: NCPയും ശിവസേനയും രണ്ട് തട്ടിൽ
മഹാരാഷ്ട്രയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മുസ്ലീം സംവരണം: NCPയും ശിവസേനയും രണ്ട് തട്ടിൽ
'ഏതെങ്കിലും സമുദായക്കാർക്ക് സംവരണം നൽകാനുള്ള നയപരമായതീരുമാനം മഹാ അഗാഡി സഖ്യത്തിലെ നേതാക്കൾ ഒരുമിച്ചിരുന്നുള്ള ചർച്ചകൾക്ക് ശേഷമാകും ഉണ്ടാവുകയെന്ന് ശിവസേന
മുംബൈ: മഹാരാഷ്ട്രയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുസ്ലീം വിഭാഗക്കാര്‍ക്ക് സംവരണം അനുവദിക്കുന്നതിനെച്ചൊല്ലി സഖ്യകക്ഷികളായ എൻസിപിയും ശിവ സേനയും രണ്ട് തട്ടിൽ. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുസ്ലീം വിദ്യാർഥികൾക്ക് അഞ്ച് ശതമാനം അധിക സംവരണം ഏര്‍പ്പെടുത്തുമെന്ന് ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി നവാബ് മാലിക് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനായി നിയമം വേഗം പാസാക്കുമെന്നും അടുത്ത അധ്യയനവർഷം തുടങ്ങുന്നതിന് മുമ്പു തന്നെ ഉചിതമായ നടപടിയുണ്ടാകുമെന്നും എൻസിപി നേതാവ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഇത്തരമൊരു നീക്കത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു മുതിർന്ന ശിവസേന നേതാവും നഗരവികസന വകുപ്പ് മന്ത്രിയുമായ ഏക്നാഥ് ഷിണ്ഡെ അറിയിച്ചത്. ഇതുപോലൊരു തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍സിപി-ശിവസേന-കോൺഗ്രസ് പാർട്ടികൾ ഉൾപ്പെട്ട മഹാവികാസ് അഗാഡി സർക്കാരിലെ എല്ലാ നേതാക്കളുമായുള്ള ചർച്ചകൾക്ക് ശേഷം മാത്രമെ തീരുമാനങ്ങൾ ഉണ്ടാവുകയുള്ളുവെന്നും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം കൂട്ടിച്ചേർത്തു.
'ഏതെങ്കിലും സമുദായക്കാർക്ക് സംവരണം നൽകാനുള്ള നയപരമായതീരുമാനം മഹാ അഗാഡി സഖ്യത്തിലെ നേതാക്കൾ ഒരുമിച്ചിരുന്നുള്ള ചർച്ചകൾക്ക് ശേഷമാകും ഉണ്ടാവുക. ഉചിതമായ തീരുമാനം ഉചിതമായ സമയത്ത് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ എടുത്തിരിക്കും.. ഇതുവരെ തീരുമാനങ്ങൾ ഒന്നും ഉണ്ടായിട്ടില്ല..' എന്നായിരുന്നു ഷിണ്ഡെയുടെ വാക്കുകൾ....
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.