ഇന്റർഫേസ് /വാർത്ത /India / കര്‍ണാടക നഗര തദ്ദേശ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന് വന്‍മുന്നേറ്റം; ബിജെപി ജയം ഒരിടത്ത് മാത്രം

കര്‍ണാടക നഗര തദ്ദേശ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന് വന്‍മുന്നേറ്റം; ബിജെപി ജയം ഒരിടത്ത് മാത്രം

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ തട്ടകമായ ശിവമോഗയിൽ കോൺഗ്രസിന് ജയം

  • Share this:

ബെംഗളൂരു: കര്‍ണാടകത്തില്‍ നഗര തദ്ദേശസ്ഥാപനങ്ങളിലേക്ക് (അർബൻ ലോക്കൽ ബോഡീസ്) നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍മുന്നേറ്റം. പത്തിടത്ത് നടന്ന തെരഞ്ഞെടുപ്പില്‍ ഏഴിടത്ത് കോണ്‍ഗ്രസ് നേട്ടമുണ്ടാക്കി. ആറിടത്ത് കോണ്‍ഗ്രസ് ഭൂരിപക്ഷം നേടി. ഒരിടത്ത് ഏറ്റവുംവലിയ ഒറ്റക്കക്ഷിയായി. രണ്ടിടത്ത് ജെ ഡി എസ് വിജയിച്ചു. ഒരിടത്തുമാത്രമാണ് ബി ജെ പിക്ക് വിജയിക്കാനായത്.

മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്ക്ക് വന്‍തിരിച്ചടി നല്‍കി അദ്ദേഹത്തിന്റെ തട്ടകമായ ശിവമോഗയില്‍ തെരഞ്ഞെടുപ്പ് നടന്ന ഭദ്രാവതി സിറ്റി മുനിസിപ്പാലിറ്റിയും തീര്‍ഥഹള്ളി ടൗണ്‍ പഞ്ചായത്തും കോണ്‍ഗ്രസ് സ്വന്തമാക്കി. രണ്ടര പതിറ്റാണ്ടിനുശേഷമാണ് തീര്‍ഥഹള്ളി ബി ജെ പിക്ക് നഷ്ടപ്പെടുന്നത്.

Also Read- ലോക തൊഴിലാളി ദിനം 2021: മെയ് ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും അറിയാം

ബല്ലാരി മുനിസിപ്പല്‍ കൗണ്‍സില്‍, രാമനഗര സിറ്റി മുനിസിപ്പല്‍ കൗണ്‍സില്‍, ബേലൂര്‍ ടൗണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍, ഗുഡിബന്ദെ ടൗണ്‍ പഞ്ചായത്ത് എന്നിവിടങ്ങളിലും കോണ്‍ഗ്രസ് ഭൂരിപക്ഷം നേടി. ബീദര്‍ സിറ്റി മുനിസിപ്പല്‍ കൗണ്‍സിലില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.

ചന്നപട്ടണ സിറ്റി മുനിസിപ്പല്‍ കൗണ്‍സില്‍, വിജയപുര ടൗണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ എന്നിവയാണ് ജെ ഡി എസ് സ്വന്തമാക്കിയത്. മടിക്കേരി ടൗണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ മാത്രമാണ് ബി ജെ പിക്കൊപ്പം നിന്നത്. മടിക്കേരിയിൽ മികച്ച വിജയമാണ് ബിജെപി നേടിയത്. 23 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി ജെ പി 16 സീറ്റുകള്‍ നേടി. അഞ്ചുസീറ്റുകള്‍ സ്വന്തമാക്കിയ എസ് ഡി പി ഐയാണ് രണ്ടാംസ്ഥാനത്ത്. കോണ്‍ഗ്രസും ജെ ഡി എസും ഓരോ സീറ്റ് വീതം നേടി.

Also Read- ബംഗാളിൽ മമതക്ക് നേരിയ മുൻതൂക്കം, തമിഴ്നാട്ടിൽ DMK, അസമിലും പുതുച്ചേരിയിലും NDA: എക്സിറ്റ് പോൾ സർവേ ഫലങ്ങൾ ഇങ്ങനെ

സംസ്ഥാനത്തെ ബി ജെ പി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളാണ് കോണ്‍ഗ്രസില്‍ ജനങ്ങളുടെ വിശ്വാസത്തെ തിരിച്ചുകൊണ്ടുവന്നതെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാര്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്രകടനം പ്രതീക്ഷയ്ക്കപ്പുറത്തെത്തിയതായും അദ്ദേഹം പറഞ്ഞു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വെള്ളിയാഴ്ചയാണ് വോട്ടെണ്ണല്‍ നടന്നത്. ആന്റിജന്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ള സ്ഥാനാര്‍ഥികളെയും പാര്‍ട്ടിപ്രവര്‍ത്തകരെയും മാത്രമാണ് വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആഹ്ളാദപ്രകടനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.

Also Read- Exit Polls 2021: മമതയുടെ ബംഗാളിൽ ബിജെപി വരുമോ? എക്സിറ്റ് പോൾ ഫലങ്ങളിൽ കോൺഗ്രസിന് തിരിച്ചടി

First published:

Tags: Bjp, Congress, Karnataka