രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത് നിയമപ്രകാരമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാഹുൽ ബോധപൂർവം പിന്നാക്ക വിഭാഗത്തെ അപമാനിച്ചെന്നും ന്യൂസ് 18 സംഘടിപ്പിക്കുന്ന റൈസിംഗ് ഇന്ത്യയിൽ അമിത് ഷാ പറഞ്ഞു.
2013 ൽ യുപിഎ സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിനെ കുറിച്ച് ഓർമിപ്പിച്ചു കൊണ്ടായിരുന്നു അമിത് ഷായുടെ പ്രതികരണം. എംപിമാരുടെ അയോഗ്യത സംബന്ധിച്ച ഓർഡിനൻസ് അന്ന് കീറിയില്ലായിരുന്നെങ്കിൽ ഇന്ന് രാഹുൽ ഗാന്ധി രക്ഷപ്പെടുമായിരുന്നു. ആർജെഡി നേതാവ് ലാലു പ്രസാദിനെ രക്ഷിക്കാൻ വേണ്ടിയാണ് കോൺഗ്രസ് ഓർഡിനൻസ് കൊണ്ടുവന്നത്. എന്നാൽ രാഹുൽ ഗാന്ധി ആ ഓർഡിനൻസിനെ അസംബന്ധമെന്ന് വിളിച്ച് കീറിയെറിഞ്ഞു. ആ നിയമം ഇന്ന് പ്രാബല്യത്തിലുണ്ടായിരുന്നെങ്കിൽ രാഹുൽ ഗാന്ധി രക്ഷപ്പെടുമായിരുന്നു.
അയോഗ്യനാക്കപ്പെട്ട നടപടിയിൽ രാഹുൽ ഗാന്ധി എന്തുകൊണ്ട് ഇതുവരെ സ്റ്റേക്കു വേണ്ടി ശ്രമിച്ചില്ല. എവിടെ നിന്നാണ് ഈ അഹങ്കാരം ഉണ്ടാകുന്നത്? ലാലു പ്രസാദ് യാദവ്, ജയലളിത, റാഷിദ് അൽവി തുടങ്ങി 17 ഓളം പേർ നേരത്തേ അയോഗ്യരാക്കപ്പെട്ടു. പക്ഷേ ആരും ഒരു കോലാഹലവും ഉണ്ടാക്കിയില്ല. എന്തുകൊണ്ടാണ് ഗാന്ധി കുടുംബത്തിന് മാത്രം പ്രത്യേക നിയമം വേണമെന്ന് ആഗ്രഹിക്കുന്നത്? ഒരു കുടുംബത്തിന് പ്രത്യേക നിയമം വേണോ എന്ന് ഇന്ത്യയിലെ ജനങ്ങൾ തീരുമാനിക്കണം. Also Read- ‘രാജ്യത്ത് നിയമം എല്ലാവര്‍ക്കും ഒരുപോലെ’; രാഹുല്‍ ഗാന്ധി വിഷയത്തില്‍ കേന്ദ്രമന്ത്രി എസ് ജയശങ്കര്‍
പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ലോക്‌സഭാ സ്പീക്കറെയും രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിന് പിന്നിൽ കുറ്റപ്പെടുത്തുന്നത് അവർക്ക് നിയന്ത്രണമില്ലാതെയാണെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു.
“Why should he be given any special favours?”: Union Home Minister @AmitShah on Rahul Gandhi served notice to vacate his govt bungalow following disqualification as an MP@18RahulJoshi | #India #AmitShah #HomeMinister #RahulGandhi #RahulGandhiDisqualification pic.twitter.com/yyqzF6HPNV
— News18 (@CNNnews18) March 29, 2023
മറ്റ് എംപിമാർ അയോഗ്യരാക്കപ്പെട്ടപ്പോൾ ജനാധിപത്യം അപകടത്തിലായിരുന്നില്ലേയെന്നും അമിത് ഷാ ചോദിച്ചു. ഓർഡിനൻസ് വലിച്ചുകീറിയ അദ്ദേഹം എന്തിനാണ് ഇപ്പോൾ നെഞ്ചത്തടിക്കുന്നത്?
വീർ സവർക്കറിനെതിരെ കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പരാമർശത്തേയും അമിത് ഷാ വിമർശിച്ചു. രാജ്യത്തിനു വേണ്ടി ഒരുപാട് ത്യാഗങ്ങൾ ചെയ്ത വീർ സവർക്കറിനെ കുറിച്ച് അത്തരം വാക്കുകൾ രാഹുൽ ഉപയോഗിക്കരുതായിരുന്നു. ഇന്ദിരാ ഗാന്ധി പോലും പ്രശംസിച്ച വ്യക്തിയാണ് സവർക്കർ. സവർക്കറിനെതിരെ സംസാരിക്കരുതെന്ന് ഗാന്ധിയുടെ സ്വന്തം പാർട്ടിക്കാർ പോലും അദ്ദേഹത്തെ ഉപദേശിച്ചുവെന്നും അമിത് ഷാ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Amit shah, Network 18, Rahul gandhi